For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭവും തൈരും തമ്മില്‍.....

|

തൈര് ആരോഗ്യത്തിന് ഏറെ നല്ലതാണ്. പാലിന്റെ ഗുണങ്ങള്‍ ഒത്തിണങ്ങിയ, എന്നാല്‍ അസിഡിറ്റി പോലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാക്കാത്ത ഒന്ന്.

ഗര്‍ഭിണികള്‍ക്ക് കഴിയ്ക്കാവുന്ന ഭക്ഷണങ്ങളില്‍ തൈരിന് പ്രധാന സ്ഥാനമുണ്ട്. കാല്‍സ്യം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് പ്രധാനം. പാല്‍ കുടിയ്ക്കാന്‍ പലപ്പോഴും ഗര്‍ഭിണികള്‍ക്ക് മടിയുണ്ടകാറുണ്ട്. പ്രത്യേകിച്ച് ഛര്‍ദി പോലുള്ള പ്രശ്‌നങ്ങളുള്ളപ്പോള്‍. പുരുഷവന്ധ്യത, പരിഹാരം പ്രകൃതിദത്തം

ഗര്‍ഭകാലത്ത് തൈര് കഴിയ്ക്കുന്നതു കൊണ്ടുള്ള ചില ഗുണങ്ങളെക്കുറിച്ചറിയൂ,

ദഹനം

ദഹനം

ദഹനം ശരിയായി നടക്കുന്നതിന് തൈര് നല്ലതാണ്. കഴിയ്ക്കുന്ന ഭക്ഷണങ്ങള്‍ ശരിയായി ദഹിച്ച് പോഷകങ്ങള്‍ ലഭ്യമാകേണ്ടത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഏറെ പ്രധാനം.

തണുപ്പിയ്ക്കും

തണുപ്പിയ്ക്കും

ചില ഗര്‍ഭിണികള്‍ക്ക് എരിവും മസാലുകളുമെല്ലാമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കാന്‍ തോന്നുന്നത് സ്വാഭാവികം. ഇത് കഴിച്ചാല്‍ ശരീരത്തിനും വയറിനുമെല്ലാം ചൂടനുഭവപ്പെടും. ഇതില്ലാതാക്കാന്‍ തൈര് നല്ലതാണ്. തൈര് ശരീരവും വയറുമെല്ലാം തണുപ്പിയ്ക്കും.

കാല്‍സ്യം

കാല്‍സ്യം

കുഞ്ഞിന്റെ എല്ലിനും പല്ലിനുമെല്ലാം കാല്‍സ്യം അത്യാവശ്യമാണ്. തൈര് ഇതിനുളള നല്ലൊരു വഴിയാണ്.

 ഹൈ ബിപി

ഹൈ ബിപി

ഗര്‍ഭകാലത്ത് ഹൈ ബിപിയുള്ളവര്‍ക്ക് ഇതു കുറയാന്‍ തൈര് കഴിയ്ക്കുന്നത് സഹായകമാണ്.

പ്രതിരോധശേഷി

പ്രതിരോധശേഷി

ഗര്‍ഭിണികള്‍ക്ക് പ്രതിരോധശേഷി പൊതുവെ കുറവായിരിയ്ക്കും. പ്രതിരോധശേഷി വര്‍ദ്ധിപ്പിയ്ക്കാനുള്ള ഒരു വഴിയാണ് തൈര് കഴിയ്ക്കുന്നത്.

സ്‌ട്രെസ്, ഉത്കണ്ഠ

സ്‌ട്രെസ്, ഉത്കണ്ഠ

സ്‌ട്രെസ്, ഉത്കണ്ഠ എന്നിവ കുറയ്ക്കുന്നതിനും തൈര് സഹായിക്കും.

ചര്‍മത്തിന്

ചര്‍മത്തിന്

ഹോര്‍മോണ്‍ വ്യത്യാസങ്ങള്‍ കാരണം പിഗ്മെന്റേഷന്‍, ഡ്രൈ സ്‌കിന്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്തു പതിവാണ്. ഇതിനുള്ള പരിഹാരമാണ് തൈര്. ഇതിലെ വൈറ്റമിന്‍ ഇ ചര്‍മത്തിന് ഗുണം ചെയ്യും.

 തടി

തടി

ഗര്‍ഭകാലത്ത് ശരീരഭാരം വര്‍ദ്ധിയ്ക്കുന്നത് സ്വാഭാവികം. തൈര് കഴിയ്ക്കുന്നത് ഗര്‍ഭകാലത്തെ കോര്‍ട്ടിസോള്‍ ഉല്‍പാദനം കുറയ്ക്കും. തടി നിയന്ത്രിയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

മസിലുകളുടെ

മസിലുകളുടെ

തൈര് പ്രോട്ടീന്‍ സമ്പുഷ്ടമാണ്. ഇത് കുഞ്ഞിന്റെ മസിലുകളുടെ ശരിയായ വളര്‍ച്ചയ്ക്ക് സഹായിക്കുന്നു.

Read more about: pregnancy ഗര്‍ഭം
English summary

Benefits Of Curd During Pregnancy

Curd is a calcium rich food. Apart from calcium, it is filled with nutrients and vitamins. Curd is very useful during pregnancy. Read more to know about,
Story first published: Monday, May 4, 2015, 15:08 [IST]
X
Desktop Bottom Promotion