For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് പങ്കാളിയുമായി ബന്ധം വളര്‍ത്താം

By Super
|

ഗര്‍ഭധാരണത്തിന്‍റെ ആദ്യ മൂന്ന് മാസക്കാലം പങ്കാളികള്‍ ഇരുവരെയും സംബന്ധിച്ച് പ്രധാനപ്പെട്ടതാണ്. എന്നിരുന്നാലും സ്ത്രീകളില്‍ നിന്ന് വളരെ വ്യത്യസ്ഥമായാണ് പുരുഷന്മാര്‍ക്ക് ഇക്കാലം അനുഭവപ്പെടുക. ഒരു പുരുഷനെ സംബന്ധിച്ച് ഭാര്യയുടെ ഗര്‍ഭകാലത്തിലും അതിന് ശേഷമുള്ള കാലത്തേക്കുമുള്ള ശക്തമായ ഒരു ബന്ധത്തിന് അടിത്തറയിടാവുന്ന ഒരു സമയമാണിത്. ഈ സുവര്‍ണ്ണാവസരം ഉപയോഗപ്പെടുത്താനുള്ള മാര്‍ഗ്ഗങ്ങള്‍ മനസിലാക്കിയിരിക്കുന്നത് നല്ലതാണ്.

ദത്തെടുക്കാന്‍ ചില കാരണങ്ങള്‍

ഗര്‍ഭകാലത്ത് പങ്കാളികള്‍ തമ്മിലുള്ള ബന്ധത്തിന്‍റെ പ്രാധാന്യം ഗവേഷണങ്ങളില്‍ തിരിച്ചറിയപ്പെട്ടതാണ്. ഒരു സ്ത്രീയുടെ ഗര്‍ഭകാലത്തെ ഉത്കണ്ഠയിലെ പ്രധാന ഘടകം പങ്കാളിയുമായുള്ള ബന്ധമാണെന്നാണ് സ്കാന്‍ഡിനേവിയയില്‍ നടത്തിയ ഒരു വിപുലമായ പഠനത്തില്‍ കണ്ടെത്തിയത്. ഗര്‍ഭാവസ്ഥയിലെയും പ്രസവാനന്തരമുള്ള അവസ്ഥയിലെയും മാനസിക നിലയിലെ വ്യതിയാനങ്ങളെ ഇത് വലിയ തോതില്‍ സ്വാധീനിക്കുന്നതാണ്. ഇത് മനസില്‍ സൂക്ഷിച്ചാല്‍ ഇനി പറയുന്ന അഞ്ച് കാര്യങ്ങള്‍ മനസിലാക്കുന്നതിലൂടെ ബന്ധം യഥാവിധി നിലനിര്‍ത്താനാകും.

1. നിങ്ങള്‍ വിശ്വസനീയനായ ഒരു വ്യക്തിയാണെന്ന് കാണിക്കുക

1. നിങ്ങള്‍ വിശ്വസനീയനായ ഒരു വ്യക്തിയാണെന്ന് കാണിക്കുക

നിര്‍ണ്ണായകമായ ഒരു സമയമാണിത്. നിങ്ങളുടെ പങ്കാളി ദുര്‍ബലയാവുകയും നിങ്ങളുടെ പിന്തുണ ആവശ്യപ്പെടുകയും ചെയ്യുന്ന അവസരമാണിത്. അവള്‍ക്ക് നിങ്ങളെ ആശ്രയിക്കാനാവും എന്ന് ബോധ്യപ്പെടുത്തുന്നത് ബന്ധത്തില്‍ അത്ഭുതം സൃഷ്ടിക്കും. വീട് സംബന്ധമായ കാര്യങ്ങള്‍ നിര്‍വ്വഹിക്കുകയും സാമ്പത്തികമായ ആവശ്യങ്ങള്‍ സാധ്യമാക്കുകയും ചെയ്യുക. വൈകാരികമായി തനിക്കൊപ്പമുണ്ടായിരിക്കാനും, താന്‍ പറയുന്നത് പ്രതികരിക്കാതെ കേള്‍ക്കാനും, അവളോട് താന്‍ സ്നേഹിക്കുന്നു എന്ന് പറയാനും, കൂടെ നിങ്ങളുണ്ടാകുമെന്ന് പറയുന്നത് കേള്‍ക്കാനും അവളാഗ്രഹിക്കും. ഇവയെല്ലാം അധികഭാരമായി തോന്നാമെങ്കിലും ശരിയായി സംഭവിച്ചാല്‍ നിങ്ങളുടെ ബന്ധം കൂടുതല്‍ ദൃഡവും ആകര്‍ഷകവുമാകും.

2. കാര്യങ്ങള്‍ വ്യക്തിപരമായി എടുക്കാതിരിക്കുക, മാറ്റത്തിന് തയ്യാറാവുക

2. കാര്യങ്ങള്‍ വ്യക്തിപരമായി എടുക്കാതിരിക്കുക, മാറ്റത്തിന് തയ്യാറാവുക

ആദ്യ മൂന്ന് മാസത്തില്‍ സ്ത്രീക്ക് അധികമായ വൈകാരികതയുണ്ടാവുന്നത് സാധാരണമാണ്. ചില അസംതൃപ്തികളോ, വികാരങ്ങളോ നിങ്ങള്‍ക്ക് നേരെ പ്രകടിപ്പിച്ചേക്കാം. അത് നിങ്ങള്‍ക്കെതിരെയല്ല, നിങ്ങള്‍ ചെയ്തതോ, ചെയ്യുന്നതോ ആയ ചില കാര്യങ്ങളെ സംബന്ധിച്ചാവാം. അവള്‍ക്കുള്ളില്‍ നിങ്ങളുടെ കുഞ്ഞുണ്ട്. അവളുടെ താല്പര്യം പരിഗണിക്കുക. അവളുടെ വൈകാരിക പ്രകടനങ്ങളെ സ്വീകരിക്കുകയും നിങ്ങളെ സ്വയം സത്യന്ധതയോടെ നിരീക്ഷിക്കുകയും ചെയ്യുക. ആവശ്യമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്യുക.

3. യോജിപ്പ്

3. യോജിപ്പ്

ഗര്‍ഭിണിയുടെ ഓരോ നേരവും വൈകാരികമായി വ്യത്യസ്ഥമായിരിക്കും. അതല്ലെങ്കില്‍ ഓരോ മണിക്കൂറിലും അത് മാറാം. നിങ്ങളുടെ മുന്‍ധാരണകള്‍ മാറ്റിവെച്ച് അപ്പോഴത്തെ അവളുടെ സ്വഭാവം അംഗീകരിക്കുക. ഒരു ദിവസം നിങ്ങള്‍ക്ക് ഗുണം ചെയ്യുന്ന രീതി പിറ്റേന്ന് ഫലം നല്കിയെന്ന് വരില്ല. അത് തുടര്‍ച്ചയായി കണ്ടെത്തുകയും സാധ്യമാക്കുകയും ചെയ്യുക. സൗഹാര്‍ദ്ദപപരമായും മനസാന്നിധ്യത്തോടെയും നില്‍ക്കുന്നതിന് വേണ്ടി, തെറ്റായ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാതെ, അവളുടെ മാറ്റങ്ങള്‍ ഒരു വെല്ലുവിളിയായി എടുക്കുക.

4. സാമ്പത്തികം കൈകാര്യം ചെയ്യല്‍

4. സാമ്പത്തികം കൈകാര്യം ചെയ്യല്‍

നിങ്ങള്‍ ശ്രദ്ധ നല്കുന്ന കാര്യം പ്രാവര്‍ത്തികമാക്കുക. പങ്കാളി ഏറെ പ്രാധാന്യം നല്കുന്ന കാര്യമായിരിക്കും സാമ്പത്തിക സുരക്ഷിതത്വം എന്നതിനാല്‍ അതിന് ശ്രദ്ധ നല്കുക. ബില്ലുകള്‍ അടയ്ക്കുന്നതിന്‍റെ ചുമതല ഏറ്റെടുക്കുക അല്ലെങ്കില്‍ സാമ്പത്തികമായി കാര്യങ്ങള്‍ എങ്ങനെ നടക്കും എന്നതിന്‍റെ വ്യക്തമായ കാഴ്ചപ്പാട് ഉണ്ടാക്കല്‍ എന്നിവയൊക്കെ ആയിരിക്കും ഇത്. സാമ്പത്തിക കാര്യങ്ങള്‍ സുരക്ഷിതമാണെന്ന തോന്നല്‍ അവള്‍ക്കുണ്ടെങ്കില്‍ മാനസിക സമ്മര്‍ദ്ദം കുറയുകയും ബന്ധം കൂടുതല്‍ എളുപ്പമാവുകയും ചെയ്യും.

5. ഗര്‍ഭം സംബന്ധിച്ച കാഴ്ചപ്പാട്

5. ഗര്‍ഭം സംബന്ധിച്ച കാഴ്ചപ്പാട്

ഗര്‍ഭകാലം എങ്ങനെ ആയിരിക്കണം എന്നത് സംബന്ധിച്ച് ഒരു കാഴ്ചപ്പാട് രൂപപ്പെടുത്തിയെടുക്കുക. അവള്‍ എന്താണ് ആഗ്രഹിക്കുന്നത് എന്ന് മനസിലാക്കി അത് നല്കുക. നിങ്ങള്‍ ഉറച്ച മനസ്ഥിതി ഉള്ളയാളും, 100 ശതമാനവും അവളെയും കുഞ്ഞിനെയും പിന്തുണയ്ക്കുന്ന ആളുമാണെന്ന ബോധ്യമുണ്ടായാല്‍ ബന്ധം കൂടുതല്‍ ആഴമുള്ളതും ആസ്വാദ്യവുമാകും.

ഈ പറഞ്ഞവ പുരുഷന്‍മാരെ സംബന്ധിച്ച് വലിയ കാര്യങ്ങളാണ്. ആദ്യമായി ഗര്‍ഭിണിയാകുമ്പോള്‍ ഇവ പ്രാവര്‍‌ത്തികമാക്കുക. വിശ്വാസ്യതയുടെ അടിസ്ഥാനവും ഇത് നല്കുന്ന ബന്ധവും തുടരുകയും കഷ്ടപ്പാടുകളില്‍ തുണയാവുകയും നല്ല അനുഭവങ്ങളെ കൂടുതല്‍ ആസ്വാദ്യമാക്കുകയും ചെയ്യും.

Read more about: pregnancy ഗര്‍ഭം
English summary

Keys To Staying Connected In The First Trimester

The first trimester brings a massive upheaval of emotions and physical changes – here's how to keep connected with your partner during pregnancy.
Story first published: Thursday, July 2, 2015, 16:16 [IST]
X
Desktop Bottom Promotion