For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നിങ്ങള്‍ക്ക് പ്രസവവേദന ഉടന്‍ തുടങ്ങും

|

പൂര്‍ണഗര്‍ഭിണിയായ സ്ത്രീ പ്രസവത്തിനായിരിയ്ക്കും കാത്തിരിയ്ക്കുന്നത്. പ്രസവലക്ഷണങ്ങള്‍ പലപ്പോഴും തിരിച്ചറിയാന്‍ സാധിച്ചെന്നു വരില്ല. പ്രത്യേകിച്ച് ആദ്യപ്രസവമെങ്കില്‍. ചെറിയ വേദനകള്‍ പോലും പ്രസവവേദനയായി തെറ്റിദ്ധരിയ്ക്കുന്നവരുണ്ട്.

നിങ്ങള്‍ക്കു പ്രസവമടുത്തു, പ്രസവവേദന തുടങ്ങുകയാണെന്നതിന്റെ ചില ലക്ഷണങ്ങള്‍ തിരിച്ചറിയൂ,

കുഞ്ഞിനെ ഉറക്കാന്‍ ചില വഴികള്‍

കുഞ്ഞ് വയറിനു താഴേയ്ക്കിറങ്ങും. അതായത് ഗര്‍ഭാശയമുഖത്തോടടുത്തു വരും.

യോനീമുഖം അയയും. ഇത് പ്രസവമടുത്തോയെന്നു തിരിച്ചറിയാന്‍ ഡോക്ടര്‍മാര്‍ സ്വീകരിയ്ക്കുന്ന വഴിയാണ്. കുഞ്ഞിനു പുറത്തുവരാന്‍ ശരീരം സ്വീകരിയ്ക്കുന്ന സ്വാഭാവിക വഴിയാണിത്.

വയറുവേദനയും നടുവേദനയും കൈകാല്‍ കഴപ്പുമെല്ലാം ഉണ്ടാകും. ഇത് പോയുംവന്നുമിരിയ്ക്കും.

Your Labour Is Starting

ശരീരത്തിലെ മസിലുകളും സന്ധികളുമെല്ലാം അയയും. റിലാക്‌സിന്‍ എ്ന്ന ഹോര്‍മോണാണ് ഇതിനു കാരണം.

റിലാക്‌സിന്‍ എന്ന ഹോര്‍മോണ്‍ കുടലിലെ മസിലുകളേയും അയയ്ക്കും. ഇത് പ്രസവമടുക്കുമ്പോള്‍ വയറിളക്കമുണ്ടാകാന്‍ ഇട വരുത്തും.

ഗര്‍ഭത്തിന്റെ അവസാന രണ്ടുമൂന്നാഴ്ചകളില്‍ ശരീരഭാരം പെട്ടെന്നു കൂടും. കുഞ്ഞിന്റെ തൂക്കം പെട്ടെന്നു കൂടുന്നതാണ് കാരണം. എന്നാല്‍ പ്രസവമടുക്കുമ്പോള്‍ പിന്നീട് തൂക്കം കൂടാതെയാകും.

സാധാരണയില്‍ കവിഞ്ഞ ക്ഷീണവും തളര്‍ച്ചയുമെല്ലാം ഗര്‍ഭിണിയ്ക്ക് അനുഭവപ്പെടും.

പ്രസവമടുക്കുമ്പോള്‍ വജൈനല്‍ ഡിസ്ചാര്‍ജിന്റെ നിറം മാറും, പാളികളായി ചുവപ്പു കലര്‍ന്ന നിറത്തില്‍ ഡിസ്ചാര്‍ജുണ്ടാകും.

എപ്പോഴും ഗര്‍ഭാശയമുഖത്തു സങ്കോചമനുഭവപ്പെടും.

Your Labour Is Starting

പ്രസവം നടക്കുന്നതിനും മണിക്കൂറുകള്‍ മുന്‍പ് അംമ്‌നിയോട്ടിക് ഫഌയിഡ് പോയിത്തുടങ്ങും.

Read more about: pregnancy ഗര്‍ഭം
English summary

Your Labour Is Starting

Signs of labour can be different for different people. The following are some of the common symptoms that you need to look for to know that they are signs your labour is starting.
X
Desktop Bottom Promotion