For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അമിതവണ്ണം ഗര്‍ഭധാരണത്തെ ബാധിയ്ക്കുമോ?

By Super
|

മുപ്പത് വയസുകാരിയായ ശില്പി സച്ച്ദേവ എന്ന യവതി രണ്ട് വര്‍ഷത്തോളം ഗര്‍ഭിണിയാകാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും പരാജയപ്പെട്ടു. തുടര്‍ന്ന് സച്ച്ദേവ ദമ്പതികള്‍ ഒരു ഐ.വി.എഫ് സ്പെഷ്യലിസ്റ്റിനെ തങ്ങളുടെ പ്രശ്നപരിഹാരത്തിനായി സമീപിച്ചു. ക്ലിനികിലെ പരിശോധനകള്‍ക്ക് ശേഷം ശില്പിയുടെ അണ്ഡത്തില്‍ തകരാറുകളുണ്ടെന്നും ഇതാണ് ഗര്‍ഭധാരണം തടയുന്നതെന്നും കണ്ടെത്തി. ഈ പ്രശ്നത്തിന് പിന്നില്‍ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ - പൊണ്ണത്തടി.

ഇത് ശില്പിയുടെ മാത്രം കഥയല്ല. ഐ.സി.എം.ആര്‍ ബുള്ളറ്റിന്‍ അനുസരിച്ച് ലോകമെങ്ങും 60 മുതല്‍ 80 മില്യണ്‍ ദമ്പതികള്‍ ഓരോ വര്‍ഷവും വന്ധ്യതയെ നേരിടുന്നുണ്ട്. ഇന്ത്യയില്‍ മാത്രം ഇത് 15 മുതല്‍ 20 മില്യണ്‍ വരെ വരും. ഇതില്‍ പത്ത് ശതമാനം സ്ത്രീകളുടെയും വന്ധ്യതക്ക് പിന്നിലെ കാരണം അമിതവണ്ണമാണ്. നിങ്ങള്‍ പൊണ്ണത്തടിയുള്ള, എന്നാല്‍ ഗര്‍ഭിണിയാകാന്‍ ഉദ്ദേശമുള്ള ആളാണെങ്കില്‍ ശരീരഭാരം കുറയ്ക്കുക എന്നതാണ് ആദ്യമായി ചെയ്യേണ്ടതെന്ന് ഐ.വി.എഫ് വിദഗ്ദര്‍ പറയുന്നു.

ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍ഗര്‍ഭത്തിന്റെ തുടക്കത്തില്‍ ഒഴിവാക്കേണ്ട ഭക്ഷണങ്ങള്‍

അമിതവണ്ണം ഗര്‍ഭധാരണം ഒരു വെല്ലുവിളിയാക്കുക മാത്രമല്ല അസാധ്യമാക്കുകയും ചെയ്യുക. ഗര്‍ഭധാരണത്തിന് ശരീരഭാരം എങ്ങനെ കാരണമാകുന്നു എന്നാണ് ഇവിടെ പറയുന്നത്.

വന്ധ്യതക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു -

വന്ധ്യതക്കുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു -

അണ്ഡവിസര്‍ജ്ജനത്തെയും, പ്രത്യുദ്പാദന ശേഷിയെയും ബാധിക്കുന്ന തരത്തില്‍ സ്ത്രീകളിലെ ഹോര്‍മോണ്‍‌ വ്യവസ്ഥയെ മാറ്റി മറിക്കാന്‍ അമിതവണ്ണം കാരണമാകും. ഇത് അണ്ഡകോശങ്ങളുടെ ശരിയായ പ്രവര്‍ത്തനം തടസ്സപ്പെടുത്തും. അമിതവണ്ണം ആര്‍ത്തവം അസ്ഥിരപ്പെടുത്തുകയും, സ്വഭാവികമായ അണ്ഡോത്പാദനത്തെ സ്വാധീനിക്കുകയും ചെയ്യും. അടിവയറ്റില്‍ കൊഴുപ്പ് അടിയുന്നത് പുരുഷ ഹോര്‍മോണുകള്‍ ഉത്പാദിപ്പിക്കപ്പെടാനും, അണ്ഡം കാലപൂര്‍ത്തിയെത്തുന്നത് തടസ്സപ്പെടുത്തുകയും അതുവഴി അണ്ഡോത്പാദനം കുറയ്ക്കുകയും ചെയ്യും.

വന്ധ്യതാ ചികിത്സകള്‍ വിഫലമാക്കുന്നു -

വന്ധ്യതാ ചികിത്സകള്‍ വിഫലമാക്കുന്നു -

അമിതവണ്ണമുള്ള ഒരു സ്ത്രീയിലെ വന്ധ്യതാ ചികിത്സ ഇല്ലാത്തയാളേക്കാള്‍ വിജയ സാധ്യത വളരെ കുറഞ്ഞതാണ്. ഐ.വി.എഫ് ചികിത്സക്ക് ശരിയായ ഫലം ലഭിക്കാന്‍ ശരീരഭാരം കുറയ്ക്കേണ്ടതുണ്ട്.

ഗര്‍ഭമലസാനുള്ള സാധ്യത

ഗര്‍ഭമലസാനുള്ള സാധ്യത

അമിതവണ്ണമുണ്ടായിരുന്നാലും ഗര്‍ഭധാരണം സാധ്യമായേക്കാം. എന്നാല്‍ ഗര്‍ഭം അലസിപ്പോകാനുള്ള സാധ്യത കൂടുതലാണ്. ചാപിള്ളയുണ്ടാകാനും, ഗര്‍ഭം അലസാനുമുള്ള സാധ്യത അമിതവണ്ണമുള്ള സ്ത്രീകളില്‍ കൂടുതലാണ്. ഇങ്ങനെ ഒരു തവണ സംഭവിച്ചാല്‍ വീണ്ടും ഗര്‍ഭം ധരിക്കുക എന്നത് കൂടുതല്‍ പ്രയാസമാകും.

പി.സി.ഒ.എസിനുള്ള സാധ്യത

പി.സി.ഒ.എസിനുള്ള സാധ്യത

അമിതവണ്ണം ഇന്‍സുലിന്‍ അമിതമായി ഉത്പാദിപ്പിക്കപ്പെടാനും അതുവഴി അണ്ഡോത്പാദനം അസ്ഥിരമാകാനും ഇടയാകും. അമിതമായി ഇന്‍സുലിന്‍ ഉത്പാദിപ്പിക്കപ്പെടുക, പോളിസിസ്റ്റിക് ഓവേറിയന്‍ സിന്‍ഡ്രോം എന്ന വന്ധ്യതയുടെ അവസ്ഥ, അമിതവണ്ണം എന്നിവ പരസ്പരം ബന്ധപ്പെട്ട് കിടക്കുന്നു. ക്രമം തെറ്റിയ ആര്‍ത്തവം, ആനോവുലേഷന്‍ അഥവാ കുറഞ്ഞതോ നിലച്ചതോ ആയ അണ്ഡോത്പാദനം, അമിതവണ്ണം, പുരുഷഹോര്‍മോണുകളുടെ വര്‍ദ്ധനവ് എന്നിവ പി.സി.ഒ.എസ് എന്ന അവസ്ഥയില്‍ സംഭവിക്കാം.

ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

ജീവിതശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍

അമിതവണ്ണമുള്ള ആളുകള്‍ ജീവിത ശൈലിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ നേരിടേണ്ടി വരാറുണ്ട്. ഉയര്‍ന്ന രക്തസമ്മര്‍ദ്ധം, പ്രമേഹം, ഉയര്‍ന്ന കൊളസ്ട്രോള്‍ എന്നിവയൊക്കെ ഉണ്ടാകാം. ഈ പ്രശ്നങ്ങള്‍ ഒരുമിച്ച് ചേര്‍ന്ന് സ്ത്രീകള്‍ക്ക് വെല്ലുവിളിയായിത്തീരും.

ഗര്‍ഭധാരണത്തിന് മുമ്പ് ശരീരഭാരം കുറയ്ക്കുക

ഗര്‍ഭധാരണത്തിന് മുമ്പ് ശരീരഭാരം കുറയ്ക്കുക

നിങ്ങള്‍ക്ക് ശരീരഭാരം കൂടുതലാണെങ്കില്‍ കുറയ്ക്കുക. ശരീരഭാരം 15 ശതമാനം കുറയ്ക്കാനായാല്‍ മരുന്നുകളും, ചികിത്സയുമില്ലാതെ ഗര്‍ഭധാരണം സാധ്യമാകും. പി.സി.ഒ.ഡിയുള്ള സ്ത്രീകള്‍ ശരീരഭാരം കുറച്ചാല്‍ മരുന്നുകളില്ലാതെ തന്നെ ഗര്‍ഭധാരണം സാധ്യമാകുമെന്ന് ഡോ. ഗുപ്ത പറയുന്നു. നടത്തം, എയ്റോബിക്സ്, നീന്തല്‍ എന്നിവയൊക്കെ തുടക്കക്കാര്‍ക്ക് തെരഞ്ഞെടുക്കാവുന്നതാണ്. ഇവ വേഗത്തില്‍ ഫലം നല്കും.

ദുശീലങ്ങള്‍ക്ക് വിട

ദുശീലങ്ങള്‍ക്ക് വിട

ശരീരഭാരം എന്ന പ്രശ്നത്തിനൊപ്പം പുകവലി, മദ്യപാനം എന്നിവ കൂടിയുണ്ടെങ്കില്‍ ഗര്‍ഭധാരണം പ്രശ്നമാകും. ഇവയിലേതെങ്കിലും ദുശീലം നിങ്ങള്‍ക്കുണ്ടെങ്കില്‍ അവ അവസാനിപ്പിക്കുക.

നിയന്ത്രിത ഭക്ഷണം

നിയന്ത്രിത ഭക്ഷണം

നിങ്ങളുടെ പ്രാതല്‍, ഉച്ചഭക്ഷണം, അത്താഴം എന്നിവ ഒരു കാരണവശാലും ഒഴിവാക്കരുത്. ഇവയ്ക്കൊപ്പം രണ്ട് നേരം ലഘുഭക്ഷണവുമാകാം. പഞ്ചസാരയും, കൊഴുപ്പും ഉയര്‍ന്ന അളവില്‍ അടങ്ങിയ പാനിയങ്ങളും ഭക്ഷണങ്ങളും ഒഴിവാക്കുക. പഴങ്ങള്‍, ഇലക്കറികള്‍, സാലഡുകള്‍ എന്നിവ കൂടുതലായി കഴിക്കുക.

ഐ.വി.എഫ് സ്പെഷ്യലിസ്റ്റിനെ സന്ദര്‍ശിക്കുക

ഐ.വി.എഫ് സ്പെഷ്യലിസ്റ്റിനെ സന്ദര്‍ശിക്കുക

ഭക്ഷണനിയന്ത്രണവും ബാക്കി കാര്യങ്ങളുമെല്ലാം ക്യത്യമായി ചെയ്തിട്ടും ഫലം കിട്ടുന്നില്ലെങ്കില്‍ ഒരു ഐ.വി.എഫ് സ്പെഷ്യലിസ്റ്റിനെ സന്ദര്‍ശിച്ച് ഗര്‍ഭധാരണ സാധ്യത പരിശോധിക്കുക.

പങ്കാളിയുടെ ആരോഗ്യം

പങ്കാളിയുടെ ആരോഗ്യം

അമിതവണ്ണം ഗര്‍ഭധാരണത്തിന് തടസമാകുമെങ്കിലും പങ്കാളിയുടെ ആരോഗ്യം കൂടി പരിശോധിപ്പിക്കണം. നിങ്ങളുടെ അതേ പ്രശ്നങ്ങള്‍ പങ്കാളിക്കുമുണ്ടെങ്കില്‍ അദ്ദേഹത്തോടും തടി കുറയ്ക്കാനാവശ്യപ്പെടാം. വിദഗ്ദപരിശോധന നടത്തുകയും ജീവിത ശൈലിയിലെ മാറ്റങ്ങള്‍ പിന്തുടരുകയും ചെയ്യുകവഴി ഫലം നേടാനാവും.

English summary

Ways Obesity Affects Your Chances Of Getting Pregnant

10 percent of the couples in the country get affected by infertility due to obesity. If you are obese and planning a pregnancy it is wise to make weight loss the first priority in your planning phase. Here are ways how obesity can come in the way of getting pregnant.
 
 
X
Desktop Bottom Promotion