For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവം വേഗത്തിലാക്കാം

|

പ്രസവവേദന പ്രാണന്‍ പോകുന്ന വേദനയാണെന്ന് അനുഭവിച്ചവര്‍ പറയും. പ്രത്യേകിച്ച് ആദ്യപ്രസവത്തിന്.

പ്രസവവേദന തുടങ്ങി 12-24 മണിക്കൂറുകള്‍ കഴിഞ്ഞ് പ്രസവിയ്ക്കുന്നവരുണ്ട്. ഇത്രയും സമയം വേദന സഹിച്ചിരിയ്ക്കുകയെന്നത് കഠിനവുമാണ്.

പ്രസവവേദന തുടങ്ങിയാല്‍ എത്രയും പെട്ടെന്നു പ്രസവം നടക്കുകയെന്നതാണ് വേദനയില്‍ നിന്നും മോചനം നേടാനുള്ള ഒരു വഴി.

പ്രസവം വേഗത്തിലാക്കാന്‍ സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

നടക്കുന്നത്

നടക്കുന്നത്

നടക്കുന്നത് കുഞ്ഞ് വേഗത്തില്‍ താഴോട്ടിറങ്ങാന്‍ സഹായിക്കും. ഗുരുത്വാകര്‍ഷണ ബലം തന്നെയാണ് ഇതിന് കാരണമായി പറയുന്നത്. ഇത് പ്രസവം വേഗത്തിലാക്കാനുള്ള ഒരു വഴിയാണ്.

മൂത്രസഞ്ചി

മൂത്രസഞ്ചി

മൂത്രസഞ്ചി നിറഞ്ഞിരിയ്ക്കുന്നത് കുഞ്ഞിന്റെ താഴോട്ടുള്ള വരവ് മെല്ലെയാക്കും. ഇടയ്ക്കിടെ മൂത്രമൊഴിയ്ക്കുന്നത് ഗുണം ചെയ്യും.

ബര്‍ത്ത് പൂളില്‍

ബര്‍ത്ത് പൂളില്‍

ചെറുചൂടുവെള്ളം നിറച്ച ബര്‍ത്ത് പൂളില്‍ ഇറങ്ങിയിരിയ്ക്കുന്നത്പ്രസവം എളുപ്പത്തിലാക്കാനുള്ള മറ്റൊരു വഴിയാണ്.

ഡയലേഷന്‍ ജെല്‍

ഡയലേഷന്‍ ജെല്‍

ഗര്‍ഭാശയ മുഖം വേണ്ട രീതിയില്‍ വികസിച്ചാലേ പ്രസവം നടക്കൂ. ഇതിനായി ഡയലേഷന്‍ ജെല്‍ ഉപയോഗിക്കാം.

അംമ്‌നിയോട്ടിക് ഫഌയിഡ്

അംമ്‌നിയോട്ടിക് ഫഌയിഡ്

അംമ്‌നിയോട്ടിക് ഫഌയിഡ് പോകുന്നതിനു മുന്‍പു തന്നെ ചിലര്‍ക്ക് പ്രസവവേദന തുടങ്ങും. ഇത്തരം ഘട്ടങ്ങളില്‍ കൃത്രിമ രീതിയില്‍ അംമ്‌നിയോട്ടിക് സഞ്ചി പൊട്ടിയ്ക്കാറുണ്ട്. ഇതിന് ഡോക്ടര്‍ക്കു സഹായിക്കാന്‍ സാധിയ്ക്കും.

കുട്ടിയുടെ പൊസിഷന്‍

കുട്ടിയുടെ പൊസിഷന്‍

കുട്ടിയുടെ പൊസിഷന്‍ ശരിയല്ലെങ്കില്‍ പ്രസവം വൈകും. കുട്ടിയുടെ പൊസിഷന്‍ ശരിയാക്കാന്‍ ചില വ്യായാമങ്ങളുണ്ട്. ഇവ ചെയ്യാം.

ഓക്‌സിടോസിന്‍

ഓക്‌സിടോസിന്‍

ഓക്‌സിടോസിന്‍ ഹോര്‍മോണ്‍ ശരീരത്തില്‍ കടത്തി കൃത്രിമ ഗര്‍ഭവേദന സൃഷ്ടിയ്ക്കാം. ഇതും പ്രസവം വേഗത്തിലാക്കാന്‍ സഹായിക്കും.

സ്‌ക്വാട്‌സ, പെല്‍വിക് വ്യായാമങ്ങള്‍

സ്‌ക്വാട്‌സ, പെല്‍വിക് വ്യായാമങ്ങള്‍

സ്‌ക്വാട്‌സ, പെല്‍വിക് വ്യായാമങ്ങള്‍ എന്നിവയും പ്രസവം വേഗത്തിലാക്കാന്‍ സഹായിക്കും.

Read more about: delivery പ്രസവം
Story first published: Tuesday, August 19, 2014, 13:42 [IST]
X
Desktop Bottom Promotion