For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗർഭകാലത്ത് വിശപ്പുണ്ടാവാൻ

By Shameer
|

വിശപ്പില്ലായ്മ ഗർഭിണികളെ പൊതുവെ അലട്ടുന്ന ഒരു പ്രശ്നമാണ്. എന്നാൽ ഇത് അത്ര അശ്രദ്ധമായി കൈകാര്യം ചെയ്യേണ്ട ഒരു പ്രശ്നമല്ല. ഗർഭസ്ഥ ശിശുവിൻറെ വളർച്ചക്കും വികാസത്തിനും ഗർഭാവസ്ഥയിൽ ധാരാളം ഭക്ഷണം കഴിക്കേണ്ടതുണ്ട്. വിശപ്പില്ലായ്മ വരുന്നതിന് കാരണം ഗർഭിണിയുടെ ശരീരത്തിലുണ്ടാവുന്ന പെട്ടെന്നുള്ള ഹോർമ്മോൺ വ്യതിയാനമാണ്. നിങ്ങളുടെയും ഗർഭസ്ഥ ശിശുവിൻറെയും ആരോഗ്യത്തിന് വിശപ്പുണ്ടാവാനുള്ള മാർഗ്ഗങ്ങൾ തേടേണ്ടത് അനിവാര്യമാണ്.

എന്തെങ്കിലുമൊക്കെ തിന്നുക എന്നതിലല്ല ശ്രദ്ധ കൊടുക്കേണ്ടത്. ആരോഗ്യകരമായ ഭക്ഷണം അതിലാണ് ശ്രദ്ധിക്കേണ്ടത്. നിങ്ങൾ കഴിക്കുന്ന ഭക്ഷണത്തിൽ നിന്നാണ് ഗർഭസ്ഥ ശിശുവിന് ആവശ്യമായ പോഷകങ്ങൾ കിട്ടുന്നത്. അതുകൊണ്ട് തന്നെ ഭക്ഷണം കഴിക്കുക എന്നത് പ്രധാനമാണ്. മാത്രമല്ല ചിട്ടയായ ഭക്ഷണശീലവും വേണം. നിങ്ങൾക്ക് ജനിക്കാനിരിക്കുന്ന ശിശുവിൻറെ മാനസികവും ശാരീരികവുമായ ആരോഗ്യത്തിന് ഇത് വളരെ പ്രധാനമാണ്.

<strong>നിങ്ങള്‍ക്ക് അമ്മയാകാനുള്ള കഴിവുണ്ടോ?</strong>നിങ്ങള്‍ക്ക് അമ്മയാകാനുള്ള കഴിവുണ്ടോ?

ഗർഭകാലഘട്ടത്തിലെ ആദ്യ മൂന്ന് മാസം വിശപ്പ് തീരെയില്ലാതാവും. മാത്രമല്ല മോണിങ് സിക്നെസ്സ് ഉണ്ടാവുകയും ചെയ്യും. ഈ മോണിങ് സിക്ക്നെസ്സിനെ ഒരിക്കൽ അതിജീവിച്ചാൽ പിന്നെ നിങ്ങൾക്ക് വിശപ്പ് വീണ്ടെടുക്കാൻ കഴിയും. അങ്ങനെ കഴിയുന്നില്ലെങ്കിൽ വിശപ്പ് ഉണ്ടാകാനുള്ള മാർഗ്ഗങ്ങൾ തേടേണ്ടത് പ്രധാനമാണ്. ഉപകാരപ്രദമായ ചില നിർദ്ദേശങ്ങളാണ് ഇനി വിവരിക്കാൻ പോകുന്നത്.

ലഘുഭക്ഷണം

ലഘുഭക്ഷണം

ഗർഭസമയത്ത് വിശപ്പ് നിലനിർത്താൻ ഏറ്റവും നല്ല മാർഗ്ഗമാണിത്. വാരിവലിച്ച് തിന്ന് വയർ നിറക്കാതെ ചെറിയ ഊണ് കഴിക്കുക.

ചെറിയ വ്യായാമം

ചെറിയ വ്യായാമം

ഗർഭസമയത്ത് വ്യായാമം ചെയ്യുന്നത് നിങ്ങളുടെ ശരീരത്തിന് നല്ലതാണെന്ന് മാത്രമല്ല വിശപ്പ് ഉണ്ടാക്കാനും സഹായിക്കും. എന്നാൽ വ്യായാമത്തിന് മുതിരുന്നതിന് മുമ്പ് ഡോക്ടറുടെ ഉപദേശം തേടിയിരിക്കണം. ഗർഭസംബന്ധമായി നിങ്ങളുടെ റെസ്റ്റ് എടുക്കേണ്ട അസുഖം എന്തെങ്കിലുമുണ്ടെങ്കിൽ വ്യായാമം ചെയ്യാൻ പാടില്ല.

ഇഷ്ടമുള്ള ഭക്ഷണം

ഇഷ്ടമുള്ള ഭക്ഷണം

നിങ്ങളുടെ മാനസികനിലപാടിനനുസരിച്ച് ചിലപ്പോൾ വിശപ്പ് നഷ്ടപ്പെട്ടേക്കാം. ഗർഭസമയത്ത് ഭക്ഷണത്തോടുള്ള ആർത്തി കാണുക സ്വാഭാവികമാണ്. എന്തെങ്കിലും പ്രത്യേകമായി കഴിക്കണമെന്ന് തോന്നുന്നുവെങ്കിൽ അത് കഴിക്കുക. ഇഷ്ടപ്പെട്ട ഭക്ഷണം കഴിച്ചു എന്ന സംതൃപ്തിക്കൊപ്പം വിശപ്പ് ഉണ്ടാക്കാനും ഇത് സഹായിക്കും.

മോണിങ് സിക്ക്നെസ്

മോണിങ് സിക്ക്നെസ്

മോണിങ് സിക്ക്നെസ് മൂലമാണ് കൂടുതൽ ഗർഭിണികൾക്കും വിശപ്പ് നഷ്ടമാകുന്നത്. ചിലരിൽ ഇത് അവസാന മാസങ്ങൾ വരെ നീണ്ടുനിൽക്കും. അത് കൊണ്ട് ഇത് മറികടക്കാനുള്ള വഴികൾ ആസൂത്രണം ചെയ്ത് വിശപ്പിനെ നിലനിർത്തുക.

യോഗ

യോഗ

യോഗ അഭ്യസിക്കുന്നത് വിശപ്പ് ഉണ്ടാകാനുള്ള ഒരു മാർഗ്ഗമാണ്. വിശപ്പ് വർദ്ധിപ്പിക്കാനുള്ള നിരവധി അഭ്യാസമുറകളുണ്ട്. പ്രൊഫഷണൽ ട്രെയിനറിൽ നിന്ന് തന്നെ അഭ്യസിക്കാൻ ശ്രദ്ധിക്കുക.

ആരോഗ്യകരമായ ലഘുഭക്ഷണം

ആരോഗ്യകരമായ ലഘുഭക്ഷണം

ആരോഗ്യകരമായ ഭക്ഷണങ്ങൾ കഴിക്കുന്നത് ഗർഭകാലത്ത് അത്യാവശ്യമാണ്. മികച്ച ലഘുഭക്ഷണങ്ങളും ഭക്ഷണചര്യയിൽ ഉൾപ്പെടുത്തുക. ലഘുഭക്ഷണം കഴിക്കുന്നത് മൂലം ദഹനവ്യവസ്ഥയിൽ ഉണ്ടാവുന്ന ചെറിയ ഉത്തേജനം മതി നിങ്ങളിലെ വിശപ്പിനെ വീണ്ടെടുക്കാൻ.

ജങ്ക് ഫുഡ് ഒഴിവാക്കുക

ജങ്ക് ഫുഡ് ഒഴിവാക്കുക

ഗർഭകാലത്ത് ജങ്ക് ഫുഡ് ഒഴിവാക്കേണ്ടതുണ്ട്. ഇത് നിങ്ങൾക്കും കുട്ടിക്കും നല്ലതല്ല. മാത്രമല്ല ഇത് വിശപ്പിനെ കെടുത്തിക്കളയും. ജങ്ക് ഫുഡ് കഴിക്കുന്നതിന്റെത അളവ് കുറച്ചാൽ വിശപ്പ് വർദ്ധിപ്പിക്കാം.

പുതിയ വിഭവങ്ങൾ

പുതിയ വിഭവങ്ങൾ

ഒരേ ഭക്ഷണം തന്നെ കഴിച്ച് മടുത്തെങ്കിൽ പുതിയ വിഭവം ആകാം. സ്വാദിലും വിഭവത്തിലും വരുന്ന മാറ്റം നിങ്ങളിലെ വിശപ്പിനെ ഉത്തേജിപ്പിച്ചേക്കാം. പക്ഷേ ആരോഗ്യകരമായ ഭക്ഷണം മാത്രമേ ആകാവൂ എന്ന കാര്യം മനസ്സിൽ വേണം.

Read more about: pregnancy ഗര്‍ഭം
English summary

tips to increase appetite during pregnancy

Here are some tips for pregnant women to increase their appetite,
Story first published: Monday, January 13, 2014, 16:30 [IST]
X
Desktop Bottom Promotion