For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുരുഷവന്ധ്യത ഒഴിവാക്കാന്‍ ചില വഴികള്‍

|

ഇന്നത്തെ കാലഘട്ടത്തില്‍ പ്രത്യുല്‍പാദനപരമായ പ്രശ്‌നങ്ങള്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വര്‍ദ്ധിച്ചു വരുന്നു. സ്ത്രീ, പുരുഷ വന്ധ്യതയ്ക്കുള്ള കാരണങ്ങള്‍ വ്യത്യസ്തവുമായിരിയ്ക്കും.

പലപ്പോഴും പുരുഷവന്ധ്യത തിരിച്ചറിയുന്നത് ഒരു കുഞ്ഞിന് വേണ്ടി ശ്രമിയ്ക്കുമ്പോഴായിരിക്കും. സ്ത്രികള്‍ക്കാകട്ടെ, ആര്‍ത്തവക്രമക്കേടുകളും മറ്റും പലപ്പോഴും ഇത്തരം കാര്യങ്ങള്‍ നേരത്തെ തന്നെ തിരിച്ചറിയാന്‍ സഹായിക്കും.

പുരുഷവന്ധ്യത ഒഴിവാക്കാന്‍ പുരുഷന്മാര്‍ ചെയ്യേണ്ട ശ്രദ്ധിയ്‌ക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് വൃഷണങ്ങളുടെ ആരോഗ്യത്തിന്. ഇവയില്‍ ഭക്ഷണ, ജീവിത ശൈലികള്‍ ഉള്‍പ്പെടുന്നു.

പുരുഷവന്ധ്യത ഒഴിവാക്കാന്‍ ചില വഴികള്‍

പുരുഷവന്ധ്യത ഒഴിവാക്കാന്‍ ചില വഴികള്‍

വൃഷണങ്ങളില്‍ ചൂടു കൂടുന്നത് പുരുഷവന്ധ്യതയ്ക്കു കാരണമാകുന്ന ഒന്നാണ്. ഇത് ബീജോല്‍പാദത്തെ ബാധിയ്ക്കും. ബീജങ്ങളെ കൊന്നൊടുക്കുകയും ചെയ്യും.

അയഞ്ഞ അടിവസ്ത്രം

അയഞ്ഞ അടിവസ്ത്രം

അയഞ്ഞ അടിവസ്ത്രം ധരിയ്ക്കുവാന്‍ ശ്രദ്ധിയ്ക്കുക. ഇത് വൃഷണങ്ങളിലെ ചൂടു കുറയ്ക്കാന്‍ സഹായിക്കും. പുരുഷവന്ധ്യത ഒഴിവാക്കാനും സഹായിക്കും.

കോട്ടന്‍ അടിവസ്ത്രങ്ങള്‍

കോട്ടന്‍ അടിവസ്ത്രങ്ങള്‍

എപ്പോഴും കോട്ടന്‍ അടിവസ്ത്രങ്ങള്‍ തന്നെ ഉപയോഗിയ്ക്കുക. ഇത് വൃഷണങ്ങളുടെ ആരോഗ്യത്തിനു വളരെ പ്രധാനമാണ്.

ലൂബ്രിക്കന്റുകള്‍

ലൂബ്രിക്കന്റുകള്‍

സെക്‌സിലേര്‍പ്പെടുമ്പോള്‍ ലൂബ്രിക്കന്റുകള്‍ ഉപയോഗിയ്ക്കുമെങ്കില്‍ ഇവ ബീജോല്‍പാദത്തെ ബാധിയ്ക്കുന്നവയല്ലെന്ന് ഉറപ്പു വരുത്തുക. ഇവയില്‍ ഉപയോഗിക്കുന്ന കെമിക്കലുകള്‍ ചിലപ്പോള്‍ പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തും.

പുകവലി

പുകവലി

പുകവലി പുരുഷവന്ധ്യതയ്ക്ക് ഇട വരുത്തുന്ന ഒരു പ്രധാന ഘടകമാണ്. ഈ ശീലം ഉപേക്ഷിയ്ക്കുക.

സ്‌പോട്‌സ്‌

സ്‌പോട്‌സ്‌

സ്‌പോട്‌സിനിടയിലും കളികള്‍ക്കിടയിലും വൃഷണങ്ങള്‍ക്ക് മുറിവേല്‍ക്കാനുള്ള സാധ്യത കൂടുതലാണ്. ഇക്കാര്യത്തില്‍ ശ്രദ്ധിയ്ക്കുക.

സ്ത്രീ പുരുഷ വന്ധ്യത തടയാന്‍സ്ത്രീ പുരുഷ വന്ധ്യത തടയാന്‍

English summary

Tips Avoid Male Infertility

There are some ways in which you can protect male fertility. If you follow these fertility tips, at the time of family planning, you will have no problems in conceiving a healthy baby boy or girl. You must know that in most cases of male infertility it can be resolved either by treating the problem or using fertility treatments which is the second option as it can be out of your budget. To avoid all these problems, the one thing which you can do is to protect your male fertility in the most simplest ways.
 
 
Story first published: Tuesday, January 7, 2014, 13:23 [IST]
X
Desktop Bottom Promotion