For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവം തടസപ്പെടുത്തും ഘടകങ്ങള്‍

|

ആര്‍ത്തവം സ്ത്രീ ശരീരത്തിന്റെ സ്വാഭാവിക പ്രക്രിയയാണ്. പ്രത്യുല്‍പാദന ശേഷി സ്ത്രീയ്ക്കുണ്ടെന്നുറപ്പു വരുത്താനുള്ള ഒന്ന്.

സാധാരണ 28 ദിവസമാണ് ഒരു ആര്‍ത്തവചക്രത്തിന്റെ ദൈര്‍ഘ്യം. ഇത് രണ്ടോ നാലോ ദിവസം അങ്ങോട്ടുമിങ്ങോട്ടുമെല്ലാം നീങ്ങുന്നത് സ്വാഭാവികവുമാണ്.

ആര്‍ത്തവം വൈകുന്നത് ശാരീരികമായ ബുദ്ധിമുട്ടുകള്‍ക്കും മാനസിക പ്രശ്‌നങ്ങള്‍ക്കും ഇടയാക്കാറുണ്ട്.

ആര്‍ത്തവം വൈകുന്നതിന്റെ ചില പ്രധാന കാരണമങ്ങളറിയൂ,

കഠിനമായ വ്യായാമങ്ങള്‍

കഠിനമായ വ്യായാമങ്ങള്‍

കഠിനമായ വ്യായാമങ്ങള്‍ ആര്‍ത്തവം വൈകുന്നതിന്റെയും ഇല്ലാതിരിയ്ക്കുന്നതിന്റേയും ഒരു കാരണമാണ്. ഇത് ശരീരത്തിലെ സ്വാഭാവികമായ ഹോര്‍മോണ്‍ മാറ്റങ്ങളെ സ്വാധീനിയ്ക്കുന്നു.

ചിലതരം മരുന്നുകള്‍

ചിലതരം മരുന്നുകള്‍

ചിലതരം മരുന്നുകള്‍ കഴിയ്ക്കുന്നത് മാസമുറ വൈകാന്‍ ഇട വരുത്തുന്നു. ഇതിലെ പല ഘടകങ്ങളും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ക്ക് ഇട വരുത്തുന്നു.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് മാസമുറ വൈകിക്കുന്ന മറ്റൊരു ഘടകമാണ്. ഇതും ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയുണ്ടാക്കുന്നു.

ഉറക്കത്തിന്റെ അഭാവം

ഉറക്കത്തിന്റെ അഭാവം

ശരിയായ ഉറക്കത്തിന്റെ അഭാവം മാസമുറ തടസപ്പെടുത്തുന്ന മറ്റൊരു ഘടകമാണ്. ഇതും ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ തടസപ്പെടുത്തും.

അമിത വണ്ണം

അമിത വണ്ണം

അമിത വണ്ണം മാസമുറയെ തടസപ്പെടുത്തും. ഇത് ശരീരത്തില്‍ കൂടുതല്‍ ഈസ്ട്രജന്‍ ഉല്‍പാദിപ്പിയ്ക്കാന്‍ ഇടയാക്കും. ഇത് ഓവറികളില്‍ നിന്നും അണ്ഡം പുറത്തു വരുന്നത് തടസപ്പെടുത്തും.

ശരീരഭാരം വല്ലാതെ കുറയുന്നത്

ശരീരഭാരം വല്ലാതെ കുറയുന്നത്

ശരീരഭാരം വല്ലാതെ കുറയുന്നത് ഈസ്ട്രജന്‍ അളവ് വേണ്ടതിലും കുറയ്ക്കും. ഇത് മാസമുറ വൈകിപ്പിയ്ക്കും.

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍

ഗര്‍ഭനിരോധന ഗുളികകള്‍ ആര്‍ത്തവചക്രം തടസപ്പെടുത്തുന്ന മറ്റൊന്നാണ്. ഇവയിലെ ഹോര്‍മോണുകളാണ് കാരണം. ഓവുലേഷന്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

English summary

Things That Interfere Your Periods

Here are 7 things that affect your period. Read on,
Story first published: Wednesday, October 8, 2014, 13:57 [IST]
X
Desktop Bottom Promotion