For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഓവുലേഷന്‍ ലക്ഷണങ്ങള്‍ തിരിച്ചറിയൂ

|

ഓവുലേഷന്‍ പ്രായപൂര്‍ത്തിയായ സ്ത്രീ ശരീരത്തില്‍ നടക്കുന്ന, നടക്കേണ്ട സ്വാഭാവിക പ്രക്രിയയാണ്. സ്ത്രീയുടെ പ്രത്യുല്‍പാദനത്തില്‍ പ്രധാന പങ്കു വഹിയ്ക്കുന്ന ഒരു പ്രക്രിയ.

28 ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവചക്രത്തില്‍ 14-ാമത്തെ ദിവസമാണ് സാധാരണയായി ഓവുലേഷന്‍ നടക്കാറ്. ഓവുലേഷന്‍ നടക്കുന്നത് ചില ശാരീരിക മാറ്റങ്ങളിലൂടെ തന്നെ അറിയാനാകും.

ഗര്‍ഭിണികള്‍ക്ക് ചിക്കന്‍പോക്‌സ് വന്നാല്‍...ഗര്‍ഭിണികള്‍ക്ക് ചിക്കന്‍പോക്‌സ് വന്നാല്‍...

ഓവുലേഷന്‍ നടക്കുന്നതിന് ശരീരം തന്നെ ചില ലക്ഷണങ്ങള്‍ കാണിയ്ക്കുന്നുമുണ്ട്. ഇതുപോലെത്തന്നെ സ്ത്രീകളില്‍ കൃത്യമായ ഓവുലേഷന്‍ അഥവാ അണ്ഡവിസര്‍ജനം നടക്കുന്നില്ലെന്നും ശരീരം തന്നെ സൂചന നല്‍കും.

ഓവുലേഷന്‍ നടക്കുന്നില്ലെന്നു തിരിച്ചറിയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ആര്‍ത്തവചക്രം

ആര്‍ത്തവചക്രം

ആര്‍ത്തവചക്രത്തെ കുറിച്ച് കൃത്യമായി കണക്കു വയ്ക്കുക. ഇത് കൃത്യമായി ഓവുലേഷന്‍ നടക്കുന്നുണ്ടോയെന്നു തിരിച്ചറിയാന്‍ സഹായിക്കും.

അടിവയറ്റില്‍ വേദന

അടിവയറ്റില്‍ വേദന

ആര്‍ത്തവചക്രത്തിനു ശേഷം അല്‍പദിവസങ്ങള്‍ കഴിഞ്ഞ് അടിവയറ്റില്‍ പ്രത്യേകിച്ച് വലതു വശത്തായി വേദന തോന്നുന്നത് ഓവുലേഷന്‍ ലക്ഷണമാകാം.

വജൈന

വജൈന

വജൈനയ്ക്കും യൂട്രസിനും ഇടയിലുള്ള ഭാഗം സാധാരണ അടഞ്ഞതും അല്‍പം കട്ടിയുള്ളതുമാകും. എന്നാല്‍ അണ്ഡവിസര്‍ജനം അടുക്കുമ്പോള്‍ ഈ ഭാഗം മൃദുവാകും. തുറക്കുകയും ചെയ്യും.

കട്ടിയുള്ള ദ്രവം

കട്ടിയുള്ള ദ്രവം

ഓവുലേഷന്‍ നടക്കുമ്പോള്‍ വജൈനയില്‍ നിന്നും കട്ടിയുള്ള ഒരു ദ്രവം പുറപ്പെടും. ഇത് ഓവുലേഷന്‍ നടക്കുന്നുവെന്ന സൂചനയാണ്.

താപനില

താപനില

ഓവുലേഷന്‍ സമയത്ത് ശരീരത്തിന്റെ താപനില വര്‍ദ്ധിയ്ക്കും. ഇത് തെര്‍മോമീറ്റര്‍ ഉപയോഗിച്ചു കണ്ടെത്താവുന്നതേയുള്ളൂ.

ഓവുലേഷന്‍ കിറ്റ്

ഓവുലേഷന്‍ കിറ്റ്

ഓവുലേഷന്‍ കിറ്റ് ലഭ്യമാണ്. ഇതുപയോഗിച്ച് ഓവുലേഷന്‍ നടക്കുന്നുണ്ടോയെന്നു തിരിച്ചറിയാന്‍ സാധിയ്ക്കും.

സലൈവ ടെസറ്റ്

സലൈവ ടെസറ്റ്

സലൈവ ടെസറ്റ് ഉപയോഗിച്ചും ഓവുലേഷന്‍ കണ്ടത്താം. ഉമിനീരിലെ ഈസ്ട്രജന്‍ തോത് കണ്ടെത്തിയാണ് ഇത് സാധിയ്ക്കുന്നത്. സൗന്ദര്യ, ആരോഗ്യസംബന്ധമായ വാര്‍ത്തകള്‍ കൂടുതറിയാന്‍ ഞങ്ങളുടെ ഫേസ്ബുക് പേജിലേക്കു പോകൂ, ലൈക് ചെയ്യു, ഷെയര്‍ ചെയ്യൂ, https://www.facebook.com/boldskymalayalam

രക്തപരിശോധന

രക്തപരിശോധന

രക്തപരിശോധന നടത്തിയും ഓവുലേഷന്‍ കണ്ടെത്താം. രക്തത്തിലെ പ്രൊജസ്‌ട്രോണ്‍ കണ്ടെത്തിയാണ് ഈ പരിശോധന നടത്തുക.

English summary

Signs That You Are Ovulating

Here, we may discuss how to recognise the signs you are not ovulating. Just because your periods are regular and normal does not mean that you are ovulating.
X
Desktop Bottom Promotion