For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവമടുത്തെങ്കില്‍ തിരിച്ചറിയൂ

|

ഒന്‍പതു മാസത്തെ ഗര്‍ഭകാല കാത്തിരിപ്പ് പ്രസവമെന്ന മുഹൂര്‍ത്തത്തിനു വേണ്ടിയാണ്. ഗര്‍ഭിണിയുടെ മാത്രമല്ല, കുടുംബാംഗങ്ങളുടേയും അല്‍പം ഉത്കണ്ഠ കലര്‍ന്ന കാത്തിരിപ്പെന്നു വേണമെങ്കില്‍ പറയാം.

പ്രസവവേദന ഏതു നിമിഷവും വരാമെന്നതാണ് പലപ്പോഴും ഈ ഉത്കണ്ഠയ്ക്ക് ആക്കം കൂട്ടുന്നത്. പ്രത്യേകിച്ച് ആദ്യമായി ഗര്‍ഭിണിയാകുമ്പോള്‍ പ്രസവവേദന തിരിച്ചറിയാനും ബുദ്ധിമുട്ടുണ്ടാകും. ഇതുകൊണ്ടുതന്നെ മറ്റു പല വേദനകളും പ്രസവവേദനയായി കണക്കാക്കുന്നവരുമുണ്ട്.

പ്രസവസമയമടുത്തുവെന്നും പ്രസവവേദനയും തിരിച്ചറിയാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങളുണ്ട്. ഇത്തരം ലക്ഷണങ്ങള്‍ ഏതൊക്കെയെന്നു നോക്കൂ,

 വജൈനല്‍ ഡിസ്ചാര്‍ജ്

വജൈനല്‍ ഡിസ്ചാര്‍ജ്

പ്രസവമടുക്കുമ്പോള്‍ വജൈനല്‍ ഡിസ്ചാര്‍ജ് വര്‍ദ്ധിയ്ക്കും. ഗര്‍ഭാശയ മുഖം പ്രസവത്തോടനുബന്ധിച്ച് കൂടുതല്‍ മൃദുവാകുന്നതിനും പ്രസവം എളുപ്പമാക്കുന്നതിനുമുള്ളൊരു പ്രക്രിയയാണിത്.

നടുവേദന

നടുവേദന

പല സ്ത്രീകളിലും പ്രസവമടുക്കുമ്പോള്‍ നടുവേദനയും അധികമാകാറുണ്ട്. നടുവേദന അല്ലെങ്കിലും സാധാരണമെങ്കിലും പ്രസവസമയമടുക്കു്‌മ്പോള്‍ നടുവേദന അധികരിയ്ക്കുന്നത് പ്രസവലക്ഷണമായെടുക്കാം.

വയറുവേദന

വയറുവേദന

മാസമുറ സമയത്തുണ്ടാകുന്ന വേദന പോലെ പ്രസവസമയത്തും വയറുവേദനയുണ്ടാകാം.

അംമ്‌നിയോട്ടിക് ഫഌയിഡ്

അംമ്‌നിയോട്ടിക് ഫഌയിഡ്

അംമ്‌നിയോട്ടിക് ഫഌയിഡ് പുറത്തു വരുന്നതാണ് മറ്റൊരു പ്രസവലക്ഷണം. പ്രസവമടുക്കുമ്പോള്‍ അംമ്‌നിയോട്ടിക് സഞ്ചി പൊട്ടി ദ്രാവകം പുറത്തു വരുന്നു. ഇത് നഷ്ടപ്പെട്ടു കഴിഞ്ഞാല്‍ പിന്നീട് കുഞ്ഞിന് ഗര്‍ഭപാത്രത്തില്‍ കിടക്കാനാവില്ല.

വയറിന് പ്രശ്‌നങ്ങള്‍

വയറിന് പ്രശ്‌നങ്ങള്‍

പ്രസവത്തോടനുബന്ധിച്ച് വയറിന് പ്രശ്‌നങ്ങളുണ്ടാകുന്നതും സ്വാഭാവികമാണ്. പ്രോസ്റ്റാഗ്ലാഡിന്‍ എന്ന ഹോര്‍മോണ്‍ കൂടുതലായി ഉല്‍പാദിപ്പിക്കപ്പെടുന്നതാണ് ഇതിന് കാരണം.

മനംപിരട്ടലും ഛര്‍ദി

മനംപിരട്ടലും ഛര്‍ദി

ഗര്‍ഭത്തിന്റെ തുടക്കത്തില്‍ മിക്കവാറും സ്ത്രീകള്‍ക്ക് മനംപിരട്ടലും ഛര്‍ദിയുമെല്ലാം സ്വാഭാവികമാണ്. എ്ന്നാല്‍ പിന്നീട് ഇത് മാറുകയും ചെയ്യും. ഇത് ചില സ്ത്രീകളില്‍ പ്രസവസമയമടുക്കുമ്പോള്‍ വീണ്ടും വരാറുണ്ട്. ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഇതിന് കാരണം.

യൂട്രസ് വികസിയ്ക്കുക, ചുരുങ്ങുക

യൂട്രസ് വികസിയ്ക്കുക, ചുരുങ്ങുക

യൂട്രസ് വികസിയ്ക്കുക, ചുരുങ്ങുക തുടങ്ങിയവ പ്രസവസമയടുക്കുമ്പോള്‍ സാധാരണമാണ്. ഇതും പ്രസവലക്ഷണമായി കണക്കാക്കാം.

 വയറിന്റെ കനം

വയറിന്റെ കനം

പ്രസവത്തോടനുബന്ധിച്ച് വയറിന്റെ കനം അല്‍പം കീഴോട്ടായി വരുന്നതായി അനുഭവപ്പെടും. കുട്ടി കീഴോട്ടിറങ്ങുന്നതാണ് കാരണം.

വിറയ്ക്കുക

വിറയ്ക്കുക

പ്രസവസമയടുക്കുമ്പോള്‍ ചില സ്ത്രീകള്‍ തണുപ്പില്ലെങ്കിലും വിറയ്ക്കുക, ചിലപ്പോള്‍ വിയര്‍പ്പ് അധികരിയ്ക്കുക തുടങ്ങിയ ലക്ഷണങ്ങളും കാണിയ്ക്കുന്നതായി കണ്ടുവരുന്നു.

ഭക്ഷണത്തോടുള്ള ആര്‍ത്തി

ഭക്ഷണത്തോടുള്ള ആര്‍ത്തി

ചില സ്ത്രീകള്‍ക്ക് ഭക്ഷണത്തോടുള്ള ആര്‍ത്തി പ്രസവസമയമടുക്കുമ്പോള്‍ വര്‍ദ്ധിയ്ക്കുന്നതായി കണ്ടുവരുന്നു.

നിങ്ങള്‍ക്ക് അമ്മയാകാനുള്ള കഴിവുണ്ടോ?നിങ്ങള്‍ക്ക് അമ്മയാകാനുള്ള കഴിവുണ്ടോ?

Read more about: pregnancy ഗര്‍ഭം
English summary

Signs Of Labour During Pregnancy

For women who are pregnant for their first baby at the time of confinement, they usually wonder what are the signs of labour. This can be quite confusing at this moment since during this period many women undergo stress at its peak. It is also noted that during the time of the baby's arrival, many women prefer to be admitted in a maternity as they fear they do not know the exact feeling of labour pain. Today, Boldsky helps you to understand your pregnancy all the more better with these signs of labour during pregnancy.
 
 
Story first published: Monday, January 6, 2014, 11:47 [IST]
X
Desktop Bottom Promotion