For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത്‌ ഭാരം കുറയ്‌ക്കാന്‍

By Archana
|

ഗര്‍ഭകാലം സ്‌ത്രീകളുടെ ശാരീരികവും മാനസികവുമായ അവസ്ഥയില്‍ വിവിധ തരം മാറ്റങ്ങള്‍ വരുത്തും. ഇതിലേറെയും നിങ്ങളെ ആവേശപെടുത്തുകയും മാതൃത്വത്തിന്റെ അനുഭവം നല്‍കുകയും ചെയ്യുന്നതാണ്‌. എന്നാല്‍, ഗര്‍ഭധാരണവുമായി ബന്ധപ്പെട്ട്‌ സ്‌ത്രീകളിലേറെയും വെറുക്കുന്ന ഒന്നുണ്ട്‌ , ശരീര ഭാരത്തിലുണ്ടാകുന്ന വര്‍ധന. ഗര്‍ഭസ്ഥ ശിശുവിന്റെ വളര്‍ച്ചയ്‌ക്കനുസരിച്ച്‌ സ്‌്‌ത്രീകളുടെ ശരീര ഭാരം കൂടുന്നത്‌ സാധാരണമാണ്‌. വയറിന്റെ ഭാരവും മൊത്തം ഭാരം കൂടുന്നതിന്‌ കാരണമാകും. ഇതു പക്ഷെ സാധാരണ തോതില്‍ മാത്രമായിരിക്കും.

ഗര്‍ഭകാലത്ത്‌ സുരക്ഷിതമായി ശരീര ഭാരം കുറയ്‌ക്കുന്നത്‌ കുഞ്ഞിന്റെയും അമ്മയുടയെും ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. ശരീരത്തിന്റെ ഭാരത്തിലുണ്ടാകുന്ന വ്യത്യസം പ്രസവം എളുപ്പമാകുന്നതിനെ ബാധിക്കും. അതിനാല്‍ ഗര്‍ഭകാലത്ത്‌ ശരീര ഭാരം കൂടുന്നുണ്ടെങ്കില്‍ അത്‌ നിയന്ത്രിക്കാനുള്ള സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തണം. ഗര്‍ഭകാലത്തിന്‌ മുമ്പും ശേഷവും ശരീരത്തിന്റെ ഭാര കുറയ്‌ക്കാന്‍ എന്തും പരീക്ഷിക്കാന്‍ എളുപ്പമാണ്‌. എന്നാല്‍, ഗര്‍ഭകാലത്തെ ശരീര ഭാരം കുറയ്‌ക്കല്‍ അത്ര എളുപ്പമല്ല.

ഗര്‍ഭകാലത്ത്‌ ശരീര ഭാരം കുറയ്‌ക്കാന്‍ സുരക്ഷിതമായ മാര്‍ഗ്ഗങ്ങള്‍ മാത്രമെ തിരഞ്ഞെടുക്കാവു. ശരീര ഭാരം കുറയ്‌ക്കാന്‍ ഏതെങ്കിലും മാര്‍ഗം തിരഞ്ഞെടുക്കുമ്പോള്‍ പ്രത്യേക കരുതല്‍ വേണം.ശാസ്‌ത്രീയമല്ലാത്ത മാര്‍ഗങ്ങള്‍ അപകട സാധ്യത ഉയര്‍ത്തും എന്നതിനാലാണിത്‌.

safe ways to lose weight during pregnancy

ഗര്‍ഭ കാലത്ത്‌ ശരീര ഭാരം കുറയ്‌ക്കാനുള്ള ചില സുരക്ഷിത മാര്‍ഗങ്ങള്‍

ഭക്ഷണക്രമം

കര്‍ശനമായ ഭക്ഷണക്രമം പാലിക്കാന്‍ അനുയോജ്യമായ സമയമല്ല ഗര്‍ഭ കാലം. എന്നാല്‍, ആരോഗ്യകരമല്ലാത്ത ഭക്ഷണങ്ങള്‍ കഴിക്കുരുത്‌. സംസ്‌കരിച്ച ഭക്ഷണങ്ങളും ജങ്ക്‌ ഫുഡുകളും പൂര്‍ണമായി ഒഴിവാക്കണം.ആരോഗ്യകരമായ ഭക്ഷണക്രമം ആണ്‌ ഗര്‍ഭകാലത്ത്‌ ശരീര ഭാരം കുറയ്‌ക്കാനുള്ള ഏറ്റവും നല്ല മാര്‍ഗം.

നടത്തം
എല്ലാ ദിവസം കുറച്ച്‌ ദൂരം നടക്കുന്നത്‌ ഗര്‍ഭകാലത്ത്‌ ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കും. ഗര്‍ഭ കാലത്ത്‌ ആരോഗ്യപരമായി പ്രശ്‌നങ്ങള്‍ ഒന്നുമില്ല എങ്കില്‍ അല്‍പം നടക്കാന്‍ ശ്രമിക്കുക.വളരെ സുരക്ഷിതമായ മാര്‍ഗമാണിത്‌.

ലഘുഭക്ഷണം

പ്രധാന ഭക്ഷണ സമയത്തിനിടയ്‌ക്ക്‌ ലഘുഭണങ്ങള്‍ കഴിക്കുന്നത്‌ വായു പ്രശ്‌നങ്ങള്‍ ഒഴിവാക്കാന്‍ സഹായിക്കും. ആരോഗ്യദായമായ ലഘുഭക്ഷണങ്ങള്‍ മാത്രം തിരഞ്ഞെടുക്കുക.

വെള്ളം
ഗര്‍ഭ കാലത്ത്‌ ധാരാളം വെള്ളം കുടിക്കുന്നത്‌ നിര്‍ജ്ജലീകരണം സംഭവിക്കാതിരിക്കാന്‍ സഹായിക്കും. അതേ സമയം തന്നെ അമിത ശരീര ഭാരം കുറയ്‌ക്കാന്‍ സഹായിക്കുകയും ചെയ്യും.

വ്യായാമം

ആരോഗ്യ അവസ്ഥയെ കുറിച്ച്‌ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക. സ്ഥിരമായി വ്യായാമം ചെയ്യുന്നത്‌ സുരക്ഷിതമാണന്ന്‌ ഉറപ്പാക്കുക. ഗര്‍ഭകാലത്ത്‌ ലളിതമായ വ്യായാമങ്ങള്‍ മാത്രം ചെയ്യുക. ശരീര ഭാരം കുറയ്‌്‌ക്കാന്‍ ഇത്‌ സഹായിക്കും

യോഗ
ആരോഗ്യപരമായ പ്രശ്‌നങ്ങളാല്‍ വ്യയാമം ചെയ്യാന്‍ കഴിയില്ല എങ്കില്‍ വിഷമിക്കേണ്ട.നിങ്ങള്‍ക്ക്‌ ലളിതമായ യോഗ മുറകള്‍ പരീക്ഷിച്ചു നോക്കാം. മനസ്സിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിന്‌ ഇത്‌ നല്ലതാണ്‌. ശരീര ഭാരം നിയന്ത്രിക്കാനും സഹായിക്കും.

കൊതി
ഗര്‍ഭകാലത്ത ്‌ ചില പ്രത്യേക ഭക്ഷണത്തോട്‌ കൊതി തോന്നുക സ്വാഭാവികമാണ്‌. എന്നാല്‍, ഇത്‌ ആരോഗ്യപൂര്‍ണമായ രീതിയില്‍ കൈകാര്യം ചെയ്യാന്‍ ശ്രദ്ധിക്കുക. കൊതി തോന്നുന്ന എന്തും നിങ്ങള്‍ക്ക്‌ കഴിക്കാം, പക്ഷെ അമിതമാവാതെ നോക്കണം.

ഭാരം നോക്കുക

ഗര്‍ഭകാലത്ത്‌ ശരീര ഭാരം കൂടുന്നതിന്റെ ചാര്‍ട്ട്‌ തയ്യാറാക്കുക. സാധാരണ തോതില്‍ നിന്നും ഉയര്‍ന്ന്‌ പോകുന്നത്‌ മനസ്സിലാക്കാന്‍ ഇത്‌ സഹായിക്കും. ഗര്‍ഭകാലത്ത്‌ ശരീര ഭാരം കുറയ്‌ക്കാനുള്ള ശ്രമങ്ങള്‍ തുടക്കത്തില്‍ തന്നെ തുടങ്ങിയാല്‍ സുരക്ഷിതമായി ചെയ്യാന്‍ കഴിയും.

Read more about: pregnancy ഗര്‍ഭം
English summary

safe ways to lose weight during pregnancy

Pregnancy brings many changes in your physical and emotional status. Most of these will be exciting for you as an experience of motherhood.
Story first published: Wednesday, January 1, 2014, 15:30 [IST]
X
Desktop Bottom Promotion