For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് സുരക്ഷിത സെക്‌സ്

|

ഗര്‍ഭകാലം പലവിധ ആശങ്കകളുടേയും ആവലാതികളുടേയുമെല്ലാം കാലമാണ്. എന്തു ചെയ്താലും കുഞ്ഞിനെ ബാധിയ്ക്കുമോയെന്ന ഭയമുണ്ടാകുന്നതും സാധാരണം.

ഗര്‍ഭകാലത്തെ സെക്‌സിനെപ്പറ്റി ദമ്പതിമാര്‍ക്ക് സംശയങ്ങളുണ്ടാകുന്നത് സാധാരണമാണ്. ഈ സമയത്ത് സെക്‌സ് അനുവദനീയമോയെന്നതായിരിയ്ക്കും പലരുടേയും സംശയം.

ഗര്‍ഭകാലത്ത് സെക്‌സ് അനുവദനീയമാണ്. എന്നാല്‍ സുരക്ഷിതമായി വേണമെന്നു മാത്രം. ഒരു മാസത്തിനകം തടി കുറയ്‌ക്കാം

ഗര്‍ഭകാലത്തെ സെക്‌സില്‍ ശ്രദ്ധിയ്‌ക്കേണ്ട പല കാര്യങ്ങളുമുണ്ട്. ഇവയെന്തൊക്കെയന്നറിയേണ്ടേ,

പൊസിഷന്‍

പൊസിഷന്‍

സെക്‌സ് പൊസിഷനുകളുടെ കാര്യത്തില്‍ ശ്രദ്ധ വേണം. സ്ത്രീയ്ക്കു സൗകര്യപ്രദമായ പൊസിഷന്‍ തെരഞ്ഞെടുക്കാം. സ്ത്രീ മുകളിലുള്ള രീതിയിലോ വശം തിരിഞ്ഞോ ഉള്ള പൊസിഷനുകള്‍ പരീക്ഷിയ്ക്കുന്നതായിരിയ്ക്കും നല്ലത്.

സ്‌ട്രെസ് നല്‍കുന്ന പൊസിഷനുകള്‍

സ്‌ട്രെസ് നല്‍കുന്ന പൊസിഷനുകള്‍

അപകടകരമായ, ശരീരത്തിന് സ്‌ട്രെസ് നല്‍കുന്ന രീതിയിലുള്ള സെക്‌സ് പൊസിഷനുകള്‍ അരുത്. ഇവ ഗര്‍ഭിണിയ്ക്കും കുഞ്ഞിനും നല്ലതല്ല. പ്രത്യേകിച്ച പിന്‍ഭാഗത്തൂടെയുള്ള സെക്‌സ്.

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ്

ഓറല്‍ സെക്‌സ് ഗര്‍ഭകാലത്തു പൊതുവെ ആരോഗ്യകരമാണ്. എന്നാല്‍ അണുബാധകള്‍ വരുന്നില്ലെന്നുറപ്പു വരുത്തണം. ഇതിനു ശേഷം വൃത്തി പാലിയ്ക്കുകയും വേണം. മാത്രമല്ല, പങ്കാളിയുടെ ശ്വാസം ഉള്ളിലേയ്ക്കു കടക്കുന്നില്ലെന്നുറപ്പു വരുത്തുക. അല്ലെങ്കില്‍ കുട്ടിയ്ക്കു ശ്വാസതടസമുണ്ടായേക്കാം.

ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍

ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍

ലൂബ്രിക്കേറ്റിംഗ് ക്രീമുകള്‍, ജെല്ലുകള്‍ എന്നിവ ഗര്‍ഭകാലത്തുപയോഗിയ്ക്കാതിരിയ്ക്കുകയാണ് നല്ലത്. ഇവ അലര്‍ജിയും അണുബാധയുമുണ്ടാക്കിയേക്കാം.

നിര്‍ബന്ധങ്ങള്‍

നിര്‍ബന്ധങ്ങള്‍

ഗര്‍ഭിണിയെ ഒരിക്കലും സെക്‌സിന് നിര്‍ബന്ധിയ്ക്കരുത്. ഇത്തരം നിര്‍ബന്ധങ്ങള്‍ സ്‌ട്രെസിനു വഴി വച്ചേക്കാം. ഇത് അമ്മയ്ക്കും കുഞ്ഞിനും നല്ലതല്ല.

Read more about: pregnancy ഗര്‍ഭം
English summary

Safe Tips For Pregnancy Intercourse

Here are some safe tips for pregnancy intercourse. Read more to know about,
Story first published: Friday, November 21, 2014, 15:25 [IST]
X
Desktop Bottom Promotion