For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

രണ്ടാം ഗര്‍ഭത്തിന്റെ റിസ്‌കുകള്‍

|

ആദ്യപ്രസവം കഴിഞ്ഞവര്‍ക്ക് രണ്ടാം പ്രസവം പൊതുവെ എളുപ്പമാണെന്നു പറയും. എന്നാല്‍ ഇതില്‍ അത്ര വാസ്തവമില്ലെന്നു വേണം പറയാന്‍.

രണ്ടാം ഗര്‍ഭത്തിനും റിസ്‌ക് ഫാക്ടറുകള്‍ ഏറെയുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

ഗര്‍ഭകാലത്ത് ക്ഷീണം സാധാരണം. എന്നാല്‍ ആദ്യകുട്ടിയുടെ ഉത്തരവാദിത്വം കൂടി ഏറ്റെടുക്കുന്ന അമ്മയാണെങ്കില്‍ കൂടുതല്‍ ക്ഷീണം തോന്നുന്നത് സ്വാഭാവികം.

ആദ്യപ്രസവത്തെ തുടര്‍ന്ന് വയറ്റിലെ മസിലുകള്‍ ഉറപ്പു പ്രാപിച്ചിട്ടില്ലെങ്കില്‍ രണ്ടാമത് ഗര്‍ഭം ധരിയ്ക്കുമ്പോള്‍ നടുവേദന അധികമാകും. പ്രത്യേകിച്ച് കുനിയുകയും മറ്റും ചെയ്യുമ്പോള്‍.

Pregnancy

വെരിക്കോസ് വെയിന്‍ പ്രശ്‌നമുള്ളവരെങ്കില്‍ ഓരോ പ്രസവശേഷവും വെരിക്കോസ് വെയിന്‍ പ്രശ്‌നം കൂടുതലാകും. മൂന്നാംയാമത്തിന്റെ പ്രസക്തി

ഇത് ഗര്‍ഭകാലത്ത് കൂടുതല്‍ വേദനയും അസ്വസ്ഥതകളും സൃഷ്ടിയ്ക്കും.

രണ്ടാം ഗര്‍ഭകാലത്ത് പ്രമേഹം വരാനുള്ള സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് ആദ്യഗര്‍ഭകാലത്ത് പ്രമേഹം വന്നിരുന്നുവെങ്കില്‍. ഇതുകൊണ്ടുതന്നെ രണ്ടാം ഗര്‍ഭകാലത്ത് കൂടുതല്‍ ശ്രദ്ധിയ്ക്കണം.

Read more about: pregnancy ഗര്‍ഭം
English summary

Risk Factors Of Second Pregnancy

Risk factors of second pregnancy are really surprising to know. Take a look.
Story first published: Tuesday, December 2, 2014, 12:43 [IST]
X
Desktop Bottom Promotion