For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ആര്‍ത്തവത്തിനു മുന്‍പ്‌ രക്തസ്രാവം ?

By Super
|

ആര്‍ത്തവചക്രങ്ങള്‍ക്കിടയില്‍ അല്ലെങ്കില്‍ അടുത്ത ആര്‍ത്തവത്തിന്‌ തൊട്ട്‌ മുമ്പ്‌ രക്തസ്രാവം ഉണ്ടാവുക സാധാരണമാണ്‌. മിക്കപ്പോഴും അടുത്ത ആര്‍ത്തവമായി എന്നതിന്റെ സൂചനയാണ്‌ ഇത്‌ നല്‍കുന്നത്‌. ആര്‍ത്തവം ശരിക്കും തുടങ്ങുന്നതിന്‌ മൂന്ന്‌ നാല്‌ ദിവസം മുമ്പാണ്‌ സാധാരണ സ്‌പോട്ടിങ്‌ ഉണ്ടാവുക.

എന്നാല്‍,ഇതിനും മുമ്പാണ്‌ ഉണ്ടാകുന്നതെങ്കിലും പതിവായി ഇങ്ങനെ കാണപ്പെടുകയാണെങ്കിലും ഡോക്ടറുടെ നിര്‍ദ്ദേശം തേടണം.

ഗര്‍ഭ കാലത്തും സ്‌പോട്ടിങ്‌ ഉണ്ടാകാറുണ്ട്‌. ഗര്‍ഭധാരണത്തിന്റെ 7 മുതല്‍ 10 ദിവസം വരെ സ്‌പോട്ടിങ്‌ ഉണ്ടാകാം. ഇത്‌ ഗര്‍ഭധാരണത്തിന്റെ സൂചന ശരീരത്തിന്‌ നല്‍കും. സ്‌പോട്ടിങ്ങിന്‌ പുറമെ കൂടുതല്‍ രക്തസ്രാവം ഉണ്ടാവുകയാണെങ്കില്‍ ശ്രദ്ധിക്കണം.


സ്‌പോട്ടിങ്ങിനുള്ള ചില കാരണങ്ങള്‍

ഉയര്‍ന്ന സമ്മര്‍ദ്ദം

ഉയര്‍ന്ന സമ്മര്‍ദ്ദം

ഉയര്‍ന്ന സമ്മര്‍ദ്ദം സ്‌പോട്ടിങിന്‌ കാരണമാകാറുണ്ട്‌. ശരീരത്തിന്റെ സമ്മര്‍ദ്ദം ഉയര്‍ന്നതാണെങ്കില്‍ സംവിധാനങ്ങള്‍,പ്രത്യേകിച്ച്‌ പ്രത്യുല്‍പാദന സംവിധാനം വിചിത്രമായി പെരുമാറും. സമ്മര്‍ദ്ദം മൂലം ആര്‍ത്തവം നേരത്തെ ആയേക്കാം അല്ലെങ്കില്‍ സ്‌പോട്ടിങ്ങോട്‌ കൂടിയ ആര്‍ത്തവ ചക്രം ഉണ്ടാകാം. ഇത്‌ ചിലപ്പോള്‍ അപകടരമായേക്കാം, അപൂര്‍വമായി മാത്രം.

ഗര്‍ഭനിരോധ ഉപാധി

ഗര്‍ഭനിരോധ ഉപാധി

ഗര്‍ഭ നിരോധ ഉപാധികളുടെ ഉപയോഗം മൂലവും സ്‌പോട്ടിങ്‌ ഉണ്ടാകാം. ഗര്‍ധാരണം ഒഴിവാക്കാനുള്ള സൗകര്യപ്രദമായ മാര്‍ഗമാണിതെങ്കിലും ഗര്‍ഭനിരോധന ഉപാധികള്‍ സ്‌പോട്ടിങ്ങോടു കൂടിയ ആര്‍ത്തവ ചക്രത്തിന്‌ കാരണമാകും. ഗര്‍ഭ നിരോധന ഉപാധികള്‍ കൂടുതലായി ഉപയോഗിക്കുകയാണങ്കില്‍, ഏതെങ്കിലും പ്രത്യേക മാസത്തില്‍ , ആര്‍ത്തവ ചക്രത്തിന്‌ ഇടയിലുള്ള കാലയളവില്‍ രക്തസ്രാവം ഉണ്ടാകുന്നത്‌ തടയാന്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടണം.

ഗര്‍ഭധാരണം

ഗര്‍ഭധാരണം

ഇത്‌ ഒരു സാധാരണ കാരണമാണ്‌. ഗര്‍ഭം ധരിച്ച്‌ 7 മുതല്‍ 10 ദിവസത്തിനുള്ളില്‍ രക്തസ്രാവത്തിന്‌ സാധ്യതയുണ്ട്‌. ഗര്‍ഭം ധരിച്ചതാണോ അല്ലയോ എന്നറിയാന്‍ ഡോക്ടറെ കാണുക. ഈ ലക്ഷണം അവഗണിക്കരുത്‌. ഇത്തരം രക്തസ്രാവം പതിവല്ലെങ്കിലും ഡോക്ടറെ കാണുക.

ഹോര്‍മോണ്‍ അസന്തുലനം

ഹോര്‍മോണ്‍ അസന്തുലനം

ആര്‍ത്തവ ചക്രം ശരിയായി നടക്കുന്നതിന്‌ ആവശ്യമായ ഹോര്‍മോണ്‍ ആണ്‌ പ്രോജെസ്‌റ്റെറോണ്‍. ഈ ഹോര്‍മോണ്‍ സംബന്ധിച്ച്‌ പ്രശ്‌നങ്ങള്‍ ഒന്നുമില്ലന്ന്‌ ഉറപ്പ്‌ വരുത്തുക. പ്രായം, സമ്മര്‍ദ്ദം, ജീവിത ശൈലി തുടങ്ങിയ കാരണങ്ങളാല്‍ ഉണ്ടാകുന്ന ഹോര്‍ണോണ്‍ അസന്തുലിതാവസ്ഥ മൂലം ഈ ഹോര്‍മോണിന്റെ കുറവ്‌ ശരീരത്തില്‍ ഉണ്ടാകാം. അങ്ങനെയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടണം.

പുകവലി

പുകവലി

അമിതമായി പുകവലിക്കുന്നത്‌ ശരീരത്തില്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. അമിതമായ പുകവലി മൂലവും സ്‌പോട്ടിങ്‌ ഉണ്ടാകും. ശരീരം പുകയുടെ ഉത്‌പാദന കേന്ദ്രമാകുന്നത്‌ ആര്‍ത്തവ വിരാമത്തിന്‌ കാരണമാകുന്നതിന്‌ പുറമെ ആര്‍ത്തവ സംവിധാനം ദുര്‍ബലമാകാന്‍ കാരണമാകും.

മദ്യപാനം

മദ്യപാനം

മദ്യപാനം അമിതമായാല്‍ അണ്ഡോത്‌പാദനത്തെയും അനുബന്ധപ്രവര്‍ത്തനങ്ങളെയും തടസ്സപ്പെടുത്തും. അമിത മദ്യപാനത്തിന്റെ ഫലമായും സ്‌പോട്ടിങ്‌ ഉണ്ടാകും.

പ്രമേഹം

പ്രമേഹം

ആര്‍ത്തവം നിലയ്‌ക്കാത്ത പ്രമേഹ രോഗികളില്‍ ഇടിയക്കിടെ സ്‌പോട്ടിങ്‌ ഉണ്ടാകാറുണ്ട്‌. പ്രമേഹം സ്‌പോട്ടിങിന്‌ ഒരു കാരണമാണ്‌.

അണുബാധ

അണുബാധ

യോനിയില്‍ അണുബാധ ഉണ്ടായാലും ആര്‍ത്തചക്രത്തിനിടയില്‍ രക്തസ്രാവം ഉണ്ടാകാം.ഇത്‌ ഒഴിവാക്കുന്നതിന്‌ രക്തസ്രാവം ഉണ്ടാകുമ്പോള്‍ തന്നെ ഡോക്ടറെ കാണുക. അണുബാധ ഉണ്ടോയെന്ന്‌ ഉടന്‍ തന്നെ പരിശോധിക്കുക.

English summary

Reasons For Spotted Menstrual Cycle

Here are some reasosns for spotted menstrual cycle. Read more to know,
X
Desktop Bottom Promotion