For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ വയറുവേദന, കാരണങ്ങള്‍

|

ഗര്‍ഭകാലത്ത് ഒരു സ്ത്രീയ്ക്ക് ശാരീരിക പ്രയാസങ്ങള്‍ അനുഭവപ്പെടുന്നത് സാധാരണയാണ്. ഇതില്‍ പ്രധാനമാണ് ശരീരവേദനകള്‍. മസില്‍ വേദന, നടുവേദന, വയറു വേദന എന്നിങ്ങനെ പോകുന്നു ഇത്തരം വേദനകളുടെ ലിസ്റ്റ്.

ഗര്‍ഭകാലത്ത് വയറു വേദന പല സ്ത്രീകള്‍ക്കുമുണ്ടാകാറുണ്ട്. ഇത് പലപ്പോഴും പലരിലും അബോര്‍ഷന്‍ ഭയവുമുണ്ടാക്കാറുണ്ട്. വയറുവേദന അബോര്‍ഷന്റെ ഒരു ലക്ഷണമാണെങ്കില്‍ കൂടി ഇതിനു പുറമെ പല കാരണങ്ങളാലും വയറു വേദനയുണ്ടാകാം.

ഇരട്ടകളെ സംബന്ധിച്ച് അഞ്ച് വസ്തുതകള്‍ഇരട്ടകളെ സംബന്ധിച്ച് അഞ്ച് വസ്തുതകള്‍

ഗര്‍ഭകാലത്തെ വയറുവേദനയ്ക്കുള്ള വിവിധ കാരണങ്ങളെക്കുറിച്ചറിയൂ,

ഇംപ്ലാന്റേഷന്‍

ഇംപ്ലാന്റേഷന്‍

ഇംപ്ലാന്റേഷന്‍ സമയത്ത് വയറുവേദന അനുഭവപ്പെടുന്നത് സാധാരണമാണ്. ഭ്രൂണം യൂട്രസില്‍ പറ്റിപ്പിടിയ്ക്കുന്ന അവസ്ഥയാണ് ഇംപ്ലാന്റേഷന്‍ എന്നറിയപ്പെടുന്നത്.

അസിഡിറ്റി

അസിഡിറ്റി

ഗര്‍ഭകാലത്ത് പലര്‍ക്കും അസിഡിറ്റി സാധാരണമാണ്. ഇതും വയറുവേദനയ്ക്കുള്ള ഒരു കാരണമാകാം.

ഇക്ടോപിക് പ്രെഗനന്‍സി

ഇക്ടോപിക് പ്രെഗനന്‍സി

ഗര്‍ഭകാലത്ത വയറിന്റെ ഒരു വശത്തു മാത്രം കഠിനമായ വയറുവേദന തോന്നുകയാണെങ്കില്‍ ഇത് ഇക്ടോപിക് പ്രെഗനന്‍സി ലക്ഷണവുമാകാം. അതായത് ഗര്‍ഭപാത്രത്തിനു പുറമെ എവിടെങ്കിലും ഗര്‍ഭധാരണം നടക്കുന്ന അവസ്ഥ. പ്രധാനമായും അണ്ഡവാഹിനിക്കുഴലില്‍. മുന്തിരിക്കുല ഗര്‍ഭമെന്നു വേണമെങ്കില്‍ പറയാം.

 അബോര്‍ഷന്‍

അബോര്‍ഷന്‍

വയറുവേദന അബോര്‍ഷന്‍ ലക്ഷണവുമാകാം. പ്രത്യേകിച്ച് സ്‌പോട്ടുകള്‍ പോലുള്ള ബ്ലീഡിംഗും കൂടെയുണ്ടെങ്കില്‍.

യൂറിനറി ഇന്‍ഫെക്ഷന്‍

യൂറിനറി ഇന്‍ഫെക്ഷന്‍

ഗര്‍ഭകാലത്ത് അസുഖങ്ങള്‍ വരാന്‍ സാധ്യത കൂടുതലാണ്. ശരീരത്തിന്റെ പ്രതിരോധശേഷി കുറയുന്നതാണ് കാരണം. ഇതുകൊണ്ടുതന്നെ യൂറിനറി ഇന്‍ഫെക്ഷന്‍ പോലുള്ള രോഗങ്ങളുണ്ടാകാനും സാധ്യതയുണ്ട്. യൂറിനറി ഇന്‍ഫെക്ഷന്‍ ഗര്‍ഭകാലത്തെ വയറുവേദനയ്ക്കുള്ള മറ്റൊരു കാരണമാണ്.

ഗര്‍ഭപാത്രം

ഗര്‍ഭപാത്രം

കുഞ്ഞു വളരുന്നതിനനുസരിച്ച് ഗര്‍ഭപാത്രം സ്‌ട്രെച്ചാകും. ഇതു കാരണവും ഗര്‍ഭിണികള്‍ക്ക് വയറുവേദനയുണ്ടാകും.

പ്രസവം മാസം തികയാതെ

പ്രസവം മാസം തികയാതെ

വയറുവേദന മാസം തികയാത്ത പ്രസവത്തിന്റെ ലക്ഷണവുമാകാം. വയറുവേദനയ്‌ക്കൊപ്പം നടുവേദന, വജൈനല്‍ ഡിസ്ചാര്‍ജ് തുടങ്ങിയവയും ഉണ്ടാകാം.

Read more about: pregnancy ഗര്‍ഭം
English summary

Reasons For Abdominal Cramps During Pregnancy

Here we may go through some of the most common causes of abdominal pains during pregnancy.
Story first published: Monday, June 30, 2014, 12:18 [IST]
X
Desktop Bottom Promotion