For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എമര്‍ജന്‍സി പില്‍ ദോഷങ്ങള്‍

|

എമര്‍ജന്‍സി കോണ്‍ട്രാസെപ്റ്റീവ് പില്‍സുകള്‍ സാധാരണയായി മോണിംഗ് പില്‍സ് എന്നും അറിയപ്പെടുന്നുണ്ട്. മുന്‍കരുതലുകളില്ലാതെ സെക്‌സിലേര്‍പ്പെട്ടാല്‍ ഗര്‍ഭധാരണം ഒഴിവാക്കാനുള്ള ഒരു വഴിയാണിത്.

മോണിംഗ് പില്‍ കഴിയ്ക്കുന്നതു കൊണ്ട് പല ദോഷങ്ങളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

മോണിംഗ് പില്‍ സുരക്ഷിതമല്ലാത്ത സെക്‌സിനു ശേഷം 72 മണിക്കൂറിനുള്ളില്‍ കഴിയ്ക്കണമെന്നാണ് പറയുക. എന്നാല്‍ ഇത്ര നേരം കാക്കാതെ ഉടനെ കഴിയ്ക്കുന്നതാണ് കൂടുതല്‍ ഉപകാരപ്രദം. മോണിംഗ് പില്‍ 89 ശതമാനം മാത്രമാണ് ഗര്‍ഭധാരണം തടയുന്നതില്‍ വിജയിക്കുന്നതെന്നു കണക്കുകള്‍ കാണിയ്ക്കുന്നു.

മോണിംഗ് പില്‍ കഴിയ്ക്കുമ്പോള്‍ ആര്‍ത്തവചക്രത്തില്‍ വ്യത്യാനങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ചിലപ്പോള്‍ നേരത്തെ ആര്‍ത്തവം വന്നെന്നിരിയ്ക്കാം. ചിലപ്പോള്‍ ഇത് ഏറെ വൈകിയെന്നിരിയ്ക്കാം. മൂന്നില്‍ കൂടുതല്‍ ഇത്തരം പില്‍സുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ ഓവുലേഷനേയും ഇത് ബാധിയ്ക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്.

ഇത്തരം പില്‍സുകള്‍ ഉപയോഗിയ്ക്കുമ്പോള്‍ മനംപിരട്ടല്‍, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവപ്പെടുന്നതായി കണ്ടെത്തിയിട്ടുണ്ട്.

Allergy

ഇത്തരം പില്‍സുകളില്‍ കഴിയ്ക്കുമ്പോള്‍ ചിലരില്‍ ബ്ലീഡിംഗുണ്ടാകാന്‍ സാധ്യത കൂടുതലാണ്. പ്രത്യേകിച്ച് പ്രൊജസ്‌ട്രോണ്‍ അടങ്ങിയ പില്‍സ്.

Allergy

ചിലരില്‍ ഇത് ചര്‍മത്തില്‍ അലര്‍ജിയുണ്ടാകുന്നതായി തെളിഞ്ഞിട്ടുണ്ട്.

English summary

Morning Pill Side Effects

Here are some common side effects of Morning Pills. Read more to know about morning pill side effects,
Story first published: Monday, October 13, 2014, 12:16 [IST]
X
Desktop Bottom Promotion