For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എള്ളെണ്ണ ഗര്‍ഭിണികള്‍ക്ക്‌ നല്ലതാണോ?

By Super
|

ജീവിതത്തിലെ ഏറ്റവും മനോഹരമായ അനുഭവമാണ്‌ ഗര്‍ഭധാരണം. സ്‌ത്രീകള്‍ രണ്ടു പേര്‍ക്കായി ചിന്തിച്ചും പ്രവര്‍ത്തിച്ചും തുടങ്ങുന്ന സമയമാണിത്‌. ഗര്‍ഭാവസ്ഥയില്‍ കുഞ്ഞിന്റെ ആഹാരത്തിന്റെ സ്രോതസ്സ്‌ അമ്മ മാത്രമാണ്‌. അതിനാല്‍ ഗര്‍ഭാവസ്ഥയില്‍ അമ്മമാര്‍ക്ക്‌ ആവശ്യമായ എല്ലാ വിറ്റാമിനുകളും പോഷകങ്ങളും ലഭിക്കുന്നുണ്ടെന്ന്‌ ഉറപ്പ്‌ വരുത്തേണ്ടത്‌ ആവശ്യമാണ്‌.

ഗര്‍ഭകാലത്തെ എള്ളെണ്ണയുടെ ഉപയോഗം എപ്പോഴും ഒരു തര്‍ക്ക വിഷയമാണ്‌. ഇരുമ്പ്‌, പൊട്ടാസ്യം, കാല്‍സ്യം തുടങ്ങി നിരവധി പോഷകങ്ങള്‍ എള്ളില്‍ അടങ്ങിയിട്ടുണ്ട്‌. എന്നാലിത്‌, ഗര്‍ഭ ഛിദ്രത്തിനും മറ്റ്‌ ഗര്‍ഭകാല പ്രശ്‌നങ്ങള്‍ക്കും കാരണമാകുകയും ചെയ്യും. അലര്‍ജിയും, അകാല ജനന ചരിത്രവും ഉള്ളവര്‍ എള്ളിന്റെ ഉപയോഗം കുറയ്‌ക്കണമെന്നാണ്‌ നിര്‍ദ്ദേശിക്കാറ്‌. പോഷകക്കുറവും മലബന്ധവും ഉള്ളവര്‍ക്ക്‌ എള്ള്‌ നല്ലതാണ്‌.

കുഞ്ഞിന് വെളുപ്പു നല്‍കും ഭക്ഷണങ്ങള്‍

എള്ളെണ്ണ ഗര്‍ഭിണികളെ ബാധിക്കുന്നത്‌ ഗര്‍ഭിണികളുടെ ആരോഗ്യസ്ഥിതിയും കഴിക്കുന്നതിന്റെ അളവും അടിസ്ഥാനമാക്കിയാണ്‌. അതിനാല്‍, എള്ളെണ്ണ ഗര്‍ഭിണികള്‍ക്ക്‌ നല്ലതാണോ എന്ന ചോദ്യത്തിന്‌ ഗര്‍ഭിണികളില്‍ എള്ളെണ്ണ ഉളവാക്കുന്ന വിവിധ ഫലങ്ങള്‍ വിലയിരുത്തി കൊണ്ട്‌ ഉത്തരം പറയാനാണിവിടെ ശ്രമിക്കുന്നത്‌.

Is Sesame Oil Good For Pregnant Women?

ഗര്‍ഭഛിദ്രം
ഇന്ത്യയുടെ ചില ഭാഗങ്ങളില്‍ ഗര്‍ഭഛിദ്രത്തിനായി എള്ളെണ്ണയില്‍ കുറച്ച്‌ ചക്കര ചേര്‍ത്ത്‌ ഉപയോഗിക്കാറുണ്ട്‌. അതിനാല്‍ പഴയ ആളുകളോട്‌ ഗര്‍ഭിണികള്‍ എള്ളെണ്ണ ഉപയോഗിക്കുന്നത്‌ നല്ലതാണോ എന്നു ചോദിച്ചാല്‍ അവര്‍ തീര്‍ച്ചയായും അല്ല എന്ന ഉത്തരം ആയിരിക്കും തരിക . പ്രത്യേകിച്ച്‌ ആദ്യ മൂന്ന്‌ മാസങ്ങളില്‍.

അലര്‍ജി
എള്ളെണ്ണയില്‍ സള്‍ഫറും ബഹു അപൂരിത കൊഴുപ്പും അടങ്ങിയിട്ടുണ്ട്‌. ഇത്‌ അലര്‍ജിക്ക്‌ കാരണമാകും. പ്രത്യേകിച്ച്‌ ഗര്‍ഭ കാലത്ത്‌ രോഗ പ്രതിരോധ സംവിധാനം വളരെ ദുര്‍ബലമാണ്‌്‌. അതിനാല്‍ നിങ്ങള്‍ക്ക്‌ അലര്‍ജി വരാറുള്ളതാണെങ്കില്‍ ഗര്‍ഭകാലത്ത്‌ എള്ളെണ്ണ ഉപയോഗിക്കരുത്‌.

ചൂട്‌ ആഹാരം
ആയുര്‍വേദത്തില്‍ പറയുന്നത്‌ എള്ളെണ്ണ ചൂട്‌ പുറന്തള്ളുന്ന ആഹാരങ്ങളുടെ ഗണത്തിലാണ്‌ ഉള്‍പ്പെടുന്നതെന്നാണ്‌. ഇത്‌ ശരീരത്തിനകത്തെ ചൂട്‌ ഉയര്‍ത്തും. കുഞ്ഞിന്റെ വളര്‍ച്ചയെ ഇത്‌ ബാധിക്കും. അതിനാല്‍ ഗര്‍ഭിണികള്‍ എള്ളെണ്ണ ഉപയോഗിക്കരുതെന്ന്‌ പറയാറുണ്ട്‌.

ഹോര്‍മോണ്‍ ഉത്തേജനം
എള്ളെണ്ണയ്‌ക്ക്‌ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കാനുള്ള കഴിവുണ്ട്‌. ഗര്‍ഭ പാത്രം സങ്കോചിച്ച്‌ പ്രസവം നേരത്തെ ആകാനും ഗര്‍ഭ ഛിദ്രത്തിനും ഉള്ള സാധ്യത ഇത്‌ ഉയര്‍ത്തും. എള്ളെണ്ണ ഗര്‍ഭകാലത്ത്‌ നല്ലതാണോ എന്ന ആശങ്ക വരാനുള്ള പ്രധാന കാരണം ഇതാണ്‌.

ഗര്‍ഭ പാത്രത്തിന്‌ സങ്കോചം
എള്ളെണ്ണ ഹോര്‍മോണുകളെ ഉത്തേജിപ്പിക്കുന്നതിനാല്‍ ചിലപ്പോള്‍ ഗര്‍ഭ പാത്രം സങ്കോചിക്കാന്‍ ഇടയാക്കും. ഗര്‍ഭകാലത്ത്‌ ഇങ്ങനെ സംഭവിക്കുന്നത്‌ വളരെ അപകടകരമാണ്‌. അതിനാല്‍ എള്ളെണ്ണ ഗര്‍ഭകാലത്ത്‌ നല്ലതല്ല.

അവശ്യ പോഷകങ്ങള്‍
എള്ളെണ്ണയില്‍ ഇരുമ്പ്‌, പൊട്ടാസ്യം, കാല്‍സ്യം എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്‌. വിറ്റാമിന്‍ എയും ബിയും ഇതില്‍ ധാരാളം ഉണ്ട്‌. അതിനാല്‍ ഗര്‍ഭ കാലത്ത്‌ പോഷകത്തിന്റെ ആവശ്യമുണ്ടെങ്കില്‍ എള്ളെണ്ണ ഉപയോഗിക്കുന്നത്‌ നല്ലതാണ്‌.

തുടര്‍ച്ചയായ രക്തസ്രാവം
ഹോര്‍മോണുകളെ സന്തുലിതമാക്കാനുള്ള കഴിവ്‌ എള്ളെണ്ണയ്‌ക്കുണ്ട്‌. അതിനാല്‍ ഗര്‍ഭിണികളിലെ തുടര്‍ച്ചയായുള്ള രക്തസ്രാവം നിര്‍ത്താന്‍ ഇത്‌ നല്ലതാണ്‌. ശരിയായ അളവില്‍ ഉപയോഗിക്കുകയാണെങ്കില്‍ എള്ളെണ്ണ ഗര്‍ഭ കാലത്ത്‌ നല്ലതാണ്‌.

മലബന്ധം
ഗര്‍ഭിണികള്‍ നേരിടുന്ന ഒരു പൊതുവായ പ്രശ്‌നമാണ്‌ മലബന്ധം. ഫൈബര്‍ ധാരാളം അടങ്ങിയിട്ടുള്ള എള്ളെണ്ണ ഈ പ്രശ്‌നത്തെ നേരിടാന്‍ സഹായിക്കും. അതിനാല്‍ ഇത്തരം സാഹചര്യങ്ങളിലും എള്ളെണ്ണ ഗര്‍ഭിണികള്‍ക്ക്‌ നല്ലതാണ്‌.

Read more about: pregnancy ഗര്‍ഭം
English summary

Is Sesame Oil Good For Pregnant Women?

Pregnancy is one of the most wonderful experiences in the life of a woman.
Story first published: Thursday, February 27, 2014, 16:09 [IST]
X
Desktop Bottom Promotion