For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് പാസ്ത കഴിയ്ക്കാമോ?

|

ഗര്‍ഭകാലം ഒരു സ്ത്രീയുടെ ജീവിതത്തില്‍ ഏറ്റവും ശ്രദ്ധ ആവശ്യമുള്ള കാലഘട്ടമാണെന്നു പറയാം. കാരണം ആരോഗ്യമുള്ള ഒരു കുഞ്ഞിനു വേണ്ടിയുള്ള അടിസ്ഥാന കാര്യങ്ങളിലൊന്നാണിത്.

ഗര്‍ഭിണികള്‍ ഭക്ഷണകാര്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. കാരണം അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തില്‍ ഇത് പ്രത്യേക പങ്കു വഹിയ്ക്കുന്നു.

ഈ സമയത്ത് കഴിയ്ക്കാവുന്നതും കഴിയ്ക്കരുതാത്തതുമായ പല ഭക്ഷണങ്ങളുമുണ്ട്. പൊതുവെ ആരോഗ്യകരമെന്നു വിശ്വസിയ്ക്കുന്ന ഫലവര്‍ഗങ്ങളില്‍ പോലും ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ടവയുണ്ട്.

ഗര്‍ഭകാലത്തെ സ്തനമസാജ് ഗുണങ്ങള്‍ഗര്‍ഭകാലത്തെ സ്തനമസാജ് ഗുണങ്ങള്‍

പാസ്ത ഇപ്പോഴത്തെ കാലഘട്ടത്തിലെ ഒരു ഭക്ഷണമാണെന്നു പറയാം. കുട്ടികളും മുതിര്‍ന്നവരുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഒരു ഇറ്റാലിയന്‍ രുചിയെന്നു വേണമെങ്കില്‍ പറയാം.

ഗര്‍ഭിണികള്‍ പാസ്ത കഴിയക്കാമോയെന്നത് ഇതുകൊണ്ടുതന്നെ കാലികപ്രാധാന്യമുള്ള ഒരു ചോദ്യവുമാണ്.

പ്രോസസ്

പ്രോസസ്

ഗര്‍ഭകാലത്ത് പ്രോസസ് ചെയ്ത ഭക്ഷണങ്ങള്‍ നിര്‍ബന്ധമായും ഒഴിവാക്കുക തന്നെ വേണം. ഇത് പാസ്തയുടെ കാര്യത്തിലും പ്രാവര്‍ത്തികമാക്കണം. റെഡി ടു ഈറ്റ് പാസ്ത ഒഴിവാക്കുക തന്നെ വേണം.

ഫൈലേറ്റ്‌സ

ഫൈലേറ്റ്‌സ

പാസ്തയില്‍ ഫൈലേറ്റ്‌സ അടങ്ങിയിട്ടുണ്ട്. ഇത് സിങ്ക്, മഗ്നീഷ്യം എന്നീ ധാതുക്കള്‍ വലിച്ചെടുക്കുന്നതില്‍ നിന്നും ശരീരത്തെ തടയുന്നു.

 യീസ്റ്റ്, ബാക്ടീരിയ

യീസ്റ്റ്, ബാക്ടീരിയ

പാസ്ത വയറ്റില്‍ യീസ്റ്റ്, ബാക്ടീരിയ എന്നിവയുടെ വളര്‍ച്ചയ്ക്ക് ഇട വരുത്തുന്നു. ഇതുകൊണ്ടുതന്നെ പാസ്ത എപ്പോഴും കഴിയ്ക്കുന്നത് ഒഴിവാക്കുക. പ്രത്യേകിച്ച് ഗര്‍ഭകാലത്ത്.

ബിപി

ബിപി

പാസ്തയില്‍ അടങ്ങിയിട്ടുള്ള സോഡിയം ബിപി പ്രശ്‌നങ്ങള്‍ക്ക് ഇട വരുത്തും. ഗര്‍ഭകാലത്ത് ബിപി അമ്മയ്ക്കും കുഞ്ഞിനും ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

ഗ്ലൂട്ടെയ്ന്‍

ഗ്ലൂട്ടെയ്ന്‍

പാസ്തയില്‍ ഗ്ലൂട്ടെയ്ന്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഗ്ലൂട്ടെയ്‌നോട് പ്രതിപ്രവര്‍ത്തനമുള്ള ശരീരമെങ്കില്‍ ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും.

 തടി

തടി

പാസ്ത കൊഴുപ്പടങ്ങിയ ഒരു ഭക്ഷണവസ്തുവാണ്. ഇത് തടി കൂട്ടുവാന്‍ ഇട വരുത്തും.

പ്രമേഹം

പ്രമേഹം

പാസ്ത കഴിയ്ക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ തോത് വര്‍ദ്ധിപ്പിയ്ക്കും. പ്രമേഹം ഗര്‍ഭകാലത്ത് കൂടുതല്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കുമെന്നോര്‍ക്കുക.

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ ഗര്‍ഭകാലത്ത് സാധാരണമാണ്. ഇത് അധികരിയ്ക്കാന്‍ പാസ്ത ഇട വരുത്തും.

 മലബന്ധം

മലബന്ധം

ഇതില്‍ നാരുകള്‍ വളരെ കുറവാണ്. ഇതുകൊണ്ടുതന്നെ മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

അലര്‍ജി

അലര്‍ജി

സെലിയാക് രോഗം ഉള്ളവര്‍ പാസ്ത പോലുള്ളവ ഒഴിവാക്കുന്നതാണ് നല്ലത്. ഇത് പലരിലും അലര്‍ജിയുണ്ടാക്കുന്ന ഒന്നാണ്.

Read more about: pregnancy ഗര്‍ഭം
English summary

Is it Okay To Eat Pasta During Pregnancy

Is pasta bad during pregnancy? Is eating pasta okay during pregnancy? Know the answers to these questions here. Read about the pros and cons of having pasta while pregnant.
Story first published: Monday, February 10, 2014, 15:25 [IST]
X
Desktop Bottom Promotion