For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കുഞ്ഞുവാവയും ആദ്യത്തെ കുട്ടിയും

By Super
|

കുഞ്ഞുവാവയുടെ വരവ് കുടുംബത്തിലെ മറ്റംഗങ്ങളെ പ്രത്യേകിച്ച് ആദ്യ കുഞ്ഞിനെ എങ്ങനെ ബാധിക്കുമെന്നത് രണ്ടാമത് ഗര്‍ഭിണിയാകാന്‍ ഒരുങ്ങുന്ന അമ്മമാരെ ആകുലപ്പെടുത്തുന്ന ചോദ്യമാണ്.

തനിക്ക് ഒരു സഹോദരനോ സഹോദരിയോ വരാന്‍ പോകുന്നു എന്ന കാര്യം ആദ്യത്തെ കുഞ്ഞിന് നല്ല രീതിയില്‍ പറഞ്ഞുമനസിലാക്കി നല്‍കേണ്ടത് അത്യാവശ്യമാണ്. രക്ഷകര്‍ത്താക്കള്‍ക്കിടയിലെ തന്‍െറ സ്ഥാനം നഷ്ടപ്പെടുമെന്നും കുടുംബത്തിലെ മറ്റംഗങ്ങള്‍ക്ക് തന്നോടുള്ള വാല്‍സല്ല്യം കുറയുമെന്നൊക്കെ ഈ സമയം കുട്ടികള്‍ക്ക് തോന്നുക സ്വാഭാവികമാണ്.

ഇത്തരത്തിലുള്ള കുഞ്ഞുമനസില്‍ ഉണ്ടാകാന്‍ സാധ്യതയുള്ള സമയങ്ങളില്‍ അവ ഒഴിവാക്കാന്‍ പൂര്‍ണ ബോധ്യത്തോടെ പ്രവര്‍ത്തിക്കുക. ഇതുവഴി കുട്ടിയുടെ മനസില്‍ നിന്ന് അത്തരം തോന്നലുകള്‍ തുടച്ചുനീക്കാം. ആദ്യത്തെ കുഞ്ഞിന് കാര്യങ്ങള്‍ നല്ല രീതിയില്‍ മനസിലാക്കി നല്‍കിയാല്‍ അവന്‍െറ മനസില്‍ ഭാവിയില്‍ ഉണ്ടാകാനിടയുള്ള വേദനകള്‍ ഒഴിവാക്കാം.

Pregnant Woman and Kid

എന്തൊക്കെയാണ് അവനെ പറഞ്ഞ് മനസിലാക്കേണ്ടത് എന്നത് സംബന്ധിച്ച് യാതൊരു ധാരണയും ഇല്ലാത്തവര്‍ക്കായി ചില കാര്യങ്ങള്‍ ചുവടെ.

ചെയ്യേണ്ട കാര്യങ്ങള്‍ -കുഞ്ഞുവാവയെ ആദ്യ കുഞ്ഞിന്‍െറ മടിയില്‍ വെച്ചുനല്‍കുകയും ഉമ്മ വെക്കാന്‍ പറയുകയും ചെയ്യുക. ഇത് ഇരുവരും തമ്മില്‍ ആത്മബന്ധം ഉടലെടുക്കാന്‍ സഹായകരമാകും.

രക്ഷാ കര്‍ത്താക്കളുടെ പ്രത്യേകിച്ച് മാതാവിന്‍െറ സമയം രണ്ട് കുട്ടികള്‍ക്കുമായി പകുത്ത് നല്‍കുക.

കുഞ്ഞുവാവ ഉറങ്ങുമ്പോള്‍ ആദ്യത്തെ കുട്ടിയുമായി സമയം ചെലവിടുക.

ചെയ്യരുതാത്ത കാര്യങ്ങള്‍ -രണ്ടാമത്തെ കുട്ടിയുമായി വീട്ടിലത്തെുമ്പോള്‍ ആദ്യത്തെ കുട്ടിയെ ഒരു കാരണവശാലും അവഗണിക്കരുത്.

കുഞ്ഞുവാവയുടെ അടുത്ത് ചെന്ന് തൊടാനോ മറ്റോ ശ്രമിച്ചാല്‍ തടയുന്നത് ഉള്‍പ്പെടെ കാര്യങ്ങള്‍ ചെയ്യരുത്.

നിര്‍ദേശങ്ങള്‍ - ഗര്‍ഭധാരണം മുതലുള്ള കാര്യങ്ങള്‍ ആദ്യ കുഞ്ഞുമായി പങ്കുവെക്കുക.നിന്‍െറ സഹോദരന്‍/ സഹോദരി വയറ്റില്‍ ഉണ്ടെന്ന കാര്യം ഇടക്കിടെ അവരോട് പറയുക. ഗര്‍ഭ ധാരണവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവരെ പങ്കാളികളാക്കുക.

ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ കുട്ടിയെ കൂടെ കൂട്ടുക. വയറ്റിലുള്ള കുട്ടിയുടെ ഹൃദയമിടിപ്പ് കേള്‍ക്കാന്‍ അവസരം ഉണ്ടാക്കുക. ഡോക്ടര്‍ ഒരുക്കമാണെങ്കില്‍ നിങ്ങളുടെ വയറ്റിനുള്ളില്‍ എന്താണ് സംഭവിക്കുന്നതെന്ന് കുട്ടിക്ക് പറഞ്ഞുമനസിലാക്കി നല്‍കുക.

കുട്ടിക്ക് ഒരു പാവയെ നല്‍കിയിട്ട് കുഞ്ഞിന് എങ്ങനെ ഭക്ഷണം നല്‍കാമെന്നതടക്കം കാര്യങ്ങള്‍ കാണിച്ച് കൊടുക്കുക.

കുഞ്ഞുവാവയെ നോക്കുന്നതും ഉറക്കുന്നതും മറ്റുമായ കാര്യങ്ങള്‍ ചെയ്യണമെന്ന കാര്യം ഓര്‍മിപ്പിക്കണം.

ആശുപത്രിയില്‍ പോകുന്നതിനുള്ള ബാഗുകള്‍ പാക്ക് ചെയ്യുന്നതിനും മറ്റും കുട്ടിയുടെ പങ്കാളിത്തം ഉറപ്പാക്കണം. പ്രസവ ശേഷം സന്ദര്‍ശകരായി വരുന്നവര്‍ക്ക് മുന്നില്‍ പുതിയ കുഞ്ഞുവാവയെ പരിചയപ്പെടുത്തണമെന്നും പറയുക. പേര് കണ്ടത്തെുന്നതിലും അഭിപ്രായം ചോദിക്കാന്‍ മറക്കരുത്.

Read more about: baby കുഞ്ഞ്‌
English summary

How To Share Your Second Pregnancy With First Child

Concerned about how the new addition will affect your first baby? Yes, these are some of the legitimate and obvious questions that cross mothers’ mind while preparing herself for another child of hers.
X
Desktop Bottom Promotion