For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയായ ഭാര്യയെ എങ്ങനെ പരിചരിക്കാം

By Super
|

ഗര്‍ഭകാലം എല്ലാ ഭര്‍ത്താക്കന്‍മാര്‍ക്കും ഏറ്റവും സന്തോഷവും അത്ഭുതവും നിറഞ്ഞ കാലഘട്ടമാണ്‌ . എന്നാല്‍, നിങ്ങളുടെ ഭാര്യയ്‌ക്കിത്‌ വിവിധ തരം വികാരങ്ങളുടെ കാലവും. ഭാര്യയെ പിന്തുണച്ച്‌ ഇരുവരും ചേര്‍ന്ന്‌ ഈ കാലഘട്ടം ആസ്വദിക്കൂ.

ഗര്‍ഭിണിയായ ഭാര്യയെ എങ്ങനെയാണ്‌ പരിചരിക്കേണ്ടത്‌? ഭര്‍ത്താവെന്ന നിലയില്‍ എന്തെല്ലാമാണ്‌ കര്‍ത്തവ്യങ്ങള്‍? ഈ സമയത്ത്‌ ഭാര്യക്ക്‌ കൂടുതല്‍ ശ്രദ്ധ നല്‍കണം. ഉത്തമ പിതാവാകുന്നതില്‍ ഭര്‍ത്താവിന്റെ കടമ വളരെ വലുതാണ്‌.

കുഞ്ഞുവാവകളുടെ ചിത്രങ്ങള്‍ കാണേണ്ടേ?

ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കുക എന്നത്‌ ഒരു വെല്ലുവിളിയാണ്‌. ഒരു നല്ല ഭര്‍ത്താവിന്‌ മാത്രമെ നല്ല അച്ഛനാകാന്‍ കഴിയൂ. അതുകൊണ്ട്‌ ഭാര്യയ്‌ക്ക്‌ നിങ്ങള്‍ സ്‌നേഹവും കരുതലും ഉള്ള നല്ലൊരു ഭര്‍ത്താവാണന്ന്‌ ഉറപ്പ്‌ വരുത്തുക.


ഗര്‍ഭിണിയായ ഭാര്യയെ പരിചരിക്കാനുള്ള വഴികളാണിവിടെ പറയുന്നത്‌. സ്‌നേഹമുള്ള ഭര്‍ത്താക്കന്‍മാര്‍ ഇതൊന്നു നോക്കൂ!

ക്ഷമയോടിരിക്കുക
ഗര്‍ഭകാലം ഹോര്‍മോണ്‍ വ്യതിയാനത്തിന്റെ കാലം കൂടിയാണ്‌ ഇത്‌ നിങ്ങളുടെ പങ്കാളിക്ക്‌ ഏറെ വിഷമങ്ങള്‍ ഉണ്ടാക്കും. മനോനില മാറിമറിയുക, ഗര്‍ഭാലസ്യം, ഛര്‍ദ്ദിക്കാനുള്ള തോന്നല്‍, മനംപിരട്ടല്‍ എന്നിവയെല്ലാം ഈ സമയത്ത്‌ പങ്കാളിയെ അവശയാക്കും. അവര്‍ക്കുണ്ടാകുന്ന ശാരീരിക അസ്വസ്ഥതകളെ ക്ഷമയോടെ നേരിടുക.


സ്വയം പഠിക്കുക
ഗര്‍ഭകാലത്തെ കുറിച്ച്‌ മുന്‍പരിചയം ഇല്ലെങ്കില്‍ വായിച്ചും പഠിച്ചും സ്വയം മനസ്സിലാക്കാന്‍ ശ്രമിക്കുക. ഗര്‍ഭകാലത്തെ കുറിച്ചുള്ള അറിവുകള്‍ നേടിയിട്ട്‌ ഭാര്യയെ ശാരീരികവും മാനസികവുമായി മനസ്സിലാക്കുക.

സ്‌നേഹത്തോടെ ആശ്വാസം നല്‍കുക
പ്രസവ വേദന, പ്രസവത്തിന്‌ ശേഷമുള്ള രൂപം, ആരോഗ്യം എന്നിവയെകുറിച്ചെല്ലാം ഭാര്യക്ക്‌ ആകുലതകള്‍ ഉണ്ടായിരക്കും. അതുകൊണ്ട്‌ അവരോട്‌ വളരെ പോസിറ്റീവായി സംസാരിക്കുകയും വളരെ സന്തോഷത്തോടെ അമ്മയാകാനുള്ള ശക്തി പകര്‍ന്നു നല്‍കുകയും ചെയ്യുക.


സമ്മര്‍ദ്ദം കുറയ്‌ക്കുക
പങ്കാളിയെ ശാരീരികവും മാനസികവുമായി തകര്‍ക്കുന്ന കാലയളവാണ്‌ ഗര്‍ഭകാലം. അവര്‍ക്ക്‌ ഉറങ്ങാനും , ജോലിചെയ്യാനും ,ചിന്തിക്കാനും മറ്റും സൗകര്യപ്രദമായ ഇടങ്ങള്‍ നല്‍കുക. സമ്മര്‍ദ്ദം ഏറെയുള്ള അമ്മ ആരോഗ്യം ഇല്ലാത്ത കുഞ്ഞിനെയായിരിക്കും തരിക.അതു കൊണ്ട്‌ ശ്രദ്ധിക്കുക.

ഡോക്ടറെ ഒരുമിച്ച്‌ കാണുക
സ്ഥിരം പരിശോധനകള്‍ക്ക്‌ ഡോക്ടറെ ഒരുമിച്ച്‌ പോയി കാണുക. ഇതിലൂടെ ഡോക്ടറുടെ വിലയേറയ നിര്‍ദ്ദേശങ്ങള്‍ നിങ്ങള്‍ക്ക്‌ നേരിട്ട്‌ ലഭിക്കും. നിങ്ങള്‍ എപ്പോഴും ഒപ്പം ഉണ്ടായിരിക്കുന്നത്‌ ഭാര്യയ്‌ക്ക്‌ സന്തോഷം നല്‍കും.

How To Take Care Of Your Pregnant Wife

മസ്സാജ്‌
സന്ധി വേദനയും പേശീ വേദനയും ഈ സമയത്ത്‌ പങ്കാളിയെ നന്നായി വിഷമിപ്പിക്കും. അതുകൊണ്ട്‌ വേദന മാറ്റാന്‍ മസ്സാജ്‌ ചെയ്‌തു കൊടുക്കുക. നിങ്ങളുടെ സ്‌നേഹവും കരുതലും ശ്രദ്ധയും വൈകാരികമായി അവര്‍ക്ക്‌ കൂടുതല്‍ ബലം നല്‍കും.

സഹായിക്കുക,ശാന്തമായിരിക്കുക
ഗര്‍ഭകാലത്ത്‌ വീട്ടുകാര്യങ്ങള്‍ എല്ലാം നോക്കി നടത്താന്‍ ഭാര്യയ്‌ക്ക്‌ വിഷമമുണ്ടാകും. ഗര്‍ഭാലസ്യം, ഛര്‍ദ്ദി തുടങ്ങിയ അസ്വസ്ഥതകള്‍ക്കിടയില്‍ എല്ലാ കാര്യങ്ങളും തയ്യാറാക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ ഇതിലെല്ലാം അവരെ സഹായിക്കാന്‍ ശ്രമിക്കുക. ശാന്തവും സൗമ്യവുമായി വേണം സഹായങ്ങള്‍ ചെയ്‌തു കൊടുക്കുന്നത്‌.

Read more about: pregnancy ഗര്‍ഭം
English summary

How To Take Care Of Your Pregnant Wife

Here we can discuss ways on how to care for a pregnant wife. Just check it out loving husbands!
Story first published: Wednesday, November 19, 2014, 14:30 [IST]
X
Desktop Bottom Promotion