For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാം

|

ഗര്‍ഭകാലത്തുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങളില്‍ മാസം തികയാതെയുള്ള പ്രസവം ഒരു പ്രശ്‌നമാണ്.

കുഞ്ഞിന് 37 ആഴ്ച പ്രായമാകുന്നതിനു മുന്‍പുള്ള പ്രസവമാണ് മാസം തികയാതെയുള്ള പ്രസവം എന്നു കണക്കാക്കപ്പെടുന്നു. ഇങ്ങനെ ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് തൂക്കക്കുറവും പെട്ടെന്നു തന്നെ അസുഖങ്ങള്‍ വരാനുള്ള സാധ്യതയും കൂടുതലാണ്. വേണ്ട രീതിയില്‍ ശ്രദ്ധിയ്ക്കാതിരുന്നാല്‍ ഇത് കുഞ്ഞിന്റെ ജീവനു തന്നെ അപകടവുമായേക്കാം.

ഗര്‍ഭിണികള്‍ക്ക് ചിക്കന്‍പോക്‌സ് വന്നാല്‍...ഗര്‍ഭിണികള്‍ക്ക് ചിക്കന്‍പോക്‌സ് വന്നാല്‍...

മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

 കൃത്യമായ തൂക്കം

കൃത്യമായ തൂക്കം

ഗര്‍ഭകാലത്ത് കൃത്യമായ തൂക്കം നില നിര്‍ത്താന്‍ ശ്രമിയ്ക്കുക. തൂക്കം കൂടുതലോ കുറവോ ആകരുത്. ഇത് മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കും.

പോഷകങ്ങള്‍

പോഷകങ്ങള്‍

പോഷകങ്ങള്‍ അടങ്ങിയ ഭക്ഷണം മാസം തികയാതെയുള്ള പ്രസവം ഒഴിവാക്കുവാന്‍ വളരെ പ്രധാനമാണ്. പോഷകങ്ങങ്ങള്‍ അടങ്ങിയ ഭക്ഷണം ശീലമാക്കുക.

 ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ഗര്‍ഭകാലത്ത് നിര്‍ബന്ധമായും ജങ്ക് ഫുഡ് ഒഴിവാക്കുക. ഇത്തരം ഭക്ഷണത്തിലെ പല ഘടകങ്ങളും മാസം തികയാതെയുള്ള പ്രസവത്തിന് വഴിയൊരുക്കും.

വെള്ളം

വെള്ളം

ശരീരത്തില്‍ ജലാംശം കുറയുന്നത് മാസം തികയാതെയുള്ള പ്രസവത്തിനുള്ള മറ്റൊരു കാരണമാണ്. ധാരാളം വെള്ളം കുടിയ്ക്കുക.

മൂത്രശങ്ക

മൂത്രശങ്ക

ഗര്‍ഭകാലത്ത് അടിക്കടി മൂത്രശങ്കയുണ്ടാകുന്നത് സ്വാഭാവികമാണ് ഇത് പിടിച്ചു നിര്‍ത്താന്‍ ശ്രമിയ്ക്കരുത്. യൂറിനറി ഇന്‍ഫെക്ഷന്‍ പോലുളള പ്രശ്‌നങ്ങളുണ്ടാകും.ഇത് മാസം തികയാതെയുള്ള പ്രസവത്തിന ്കാരണമാകുകയും ചെയ്യും.

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യം

പല്ലിന്റെ ആരോഗ്യത്തില്‍ പ്രത്യേക ശ്രദ്ധ വയ്ക്കുക. കാരണം മോണകളുടേയും പല്ലിന്റേയും ആരോഗ്യം സുഖകരമായ, മാസം തികഞ്ഞുള്ള പ്രസവത്തിന് പ്രധാനമാണ്.

സ്‌ട്രെസ്

സ്‌ട്രെസ്

വേണ്ടത്ര വിശ്രമിയ്ക്കുക. സ്‌ട്രെസ് ഒഴിവാക്കുക. ഇത് മാസം തികഞ്ഞുള്ള പ്രസവത്തിന് വളരെയേറെ പ്രധാനമാണ്.

പൊസറ്റീവ് ചിന്തകള്‍

പൊസറ്റീവ് ചിന്തകള്‍

പൊസറ്റീവ് ചിന്തകള്‍ മനസില്‍ വയ്ക്കുക. മാനസിക ആരോഗ്യം ശാരീരിക ആരോഗ്യത്തെയും സ്വാധീനിയ്ക്കും.

മെഡിക്കല്‍ ചെക്കപ്പുകള്‍

മെഡിക്കല്‍ ചെക്കപ്പുകള്‍

കൃത്യമായ മെഡിക്കല്‍ ചെക്കപ്പുകള്‍ നടത്തുക. ഇത് പ്രശ്‌നങ്ങള്‍ നേരത്തെ കണ്ടെത്തി പരിഹരിയ്ക്കാന്‍ സഹായിക്കും.

Read more about: delivery പ്രസവം
English summary

How To prevent Preterm Delivery

Here we will share with you ways how to prevent preterm delivery. Check out these ways to prevent premature delivery,
Story first published: Tuesday, March 25, 2014, 12:19 [IST]
X
Desktop Bottom Promotion