For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ പ്രസവത്തിന് വീട്ടുപായങ്ങള്‍

By Super
|

ഒമ്പത്‌ മാസം കാത്തിരിക്കുന്നത്‌ ഈ ഒരു സുവര്‍ണ നിമിഷത്തിന്‌ വേണ്ടിയാണ്‌. പ്രസവ ദിവസം അടുക്കുന്നതോടെ നിങ്ങള്‍ കൂടുതല്‍ അക്ഷമരാകാന്‍ സാധ്യതയുണ്ട്‌. പ്രസവം സ്വാഭാവികമാകാന്‍ ആശ്വാസത്തോടെയും സമാധാനത്തോടെയും ഇരിക്കാന്‍ കഴിയുന്ന കാര്യങ്ങള്‍ ചെയ്യണം. ഹോസ്‌പിറ്റലില്‍ എത്തുന്നതിന്‌ മുമ്പ്‌ തന്നെ പ്രസവത്തിന്‌ പ്രേരണ നല്‍കുന്ന നിരവധി കാര്യങ്ങള്‍ വീട്ടില്‍ തന്നെ ചെയ്യാം.

പ്രസവ തീയതി അടുത്താല്‍ ഗര്‍ഭസ്ഥ ശിശു പുറത്തു വരുന്നതിനുള്ള സൂചനകള്‍ നല്‍കുന്നതായി അമ്മയ്‌ക്ക്‌ അനുഭവപ്പെടും. ഗര്‍ഭാവസ്ഥയുടെ അവസാന നാളുകളില്‍ സ്വാഭാവിക പ്രസവത്തിന്‌ പ്രേരണ നല്‍കുന്ന നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌.

ഗര്‍ഭകാലത്ത് വര്‍ജ്ജിക്കേണ്ട ഭക്ഷണങ്ങള്‍ഗര്‍ഭകാലത്ത് വര്‍ജ്ജിക്കേണ്ട ഭക്ഷണങ്ങള്‍

സ്വാഭാവിക പ്രസവത്തിന്‌ പ്രേരണ നല്‍കുന്നതിന്‌ വീട്ടില്‍ ചെയ്യാവുന്ന കാര്യങ്ങള്‍

അക്യുപഞ്ചര്‍

അക്യുപഞ്ചര്‍

ഇത്‌ അല്‍പം സംഭ്രമം നല്‍കിയേക്കാം, എങ്കിലും പ്രസവത്തിന്‌ പ്രേരണ നല്‍കാന്‍ വളരെ ഫലപ്രദമാണ്‌. ശരീരത്തിലേക്ക്‌ സൂചി തറയ്‌ക്കുക എന്നത്‌ വിഷമകരമാണന്ന്‌ കരുതിയേക്കാം, യഥാര്‍ത്ഥത്തില്‍ അങ്ങനെയല്ല. സൂചികള്‍ ശരിയായരീതിയിലാണെങ്കില്‍ വേദന ഉണ്ടാകില്ല. അക്യുപഞ്ചര്‍ എല്ലായ്‌പ്പോഴും പ്രസവത്തിന്‌ പ്രേരകമാകണമെന്നില്ല. എന്നാല്‍ ചിലപ്പോഴിത്‌ ഫലപ്രദമാണ്‌. പ്രസവ ദിവസം എത്തിക്കഴിഞ്ഞോ അതിനു ശേഷമോ അല്ലെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശ പ്രകാരമോ ആകണം അക്യുപഞ്ചര്‍ വഴി പ്രസവത്തിന്‌ പ്രേരണ നല്‍കുന്നത്‌. കുഞ്ഞിനും അമ്മയ്‌ക്കും സുരക്ഷിതമാണ്‌ അക്യുപഞ്ചര്‍. ശരീരത്തിന്റെ സ്വാഭാവിക പ്രവര്‍ത്തനങ്ങള്‍ ഇത്‌ വേഗത്തിലാക്കും. ചെറിയ സൂചികള്‍ തറയ്‌ക്കുന്നത്‌ ഇഷ്ടമല്ലെങ്കില്‍ അക്യുപ്രഷര്‍ തിരഞ്ഞെടുക്കാം.

മുലക്കണ്ണ്‌ ഉത്തേജിപ്പിക്കക

മുലക്കണ്ണ്‌ ഉത്തേജിപ്പിക്കക

സങ്കീര്‍ണതകള്‍ ഒന്നുമില്ലാതെ പ്രസവത്തിന്‌ പ്രേരണ നല്‍കാനുള്ള വളരെ എളുപ്പമുള്ള മാര്‍ഗ്ഗമാണിത്‌. മുലകണ്ണ്‌ ഉത്തേജിപ്പിക്കുന്നത്‌ വളരെ ലളിതമാണ്‌ .അതുവഴി ഗര്‍ഭപാത്രത്തെ സങ്കോചിപ്പിക്കാന്‍ കാരണമാകുന്ന ഹോര്‍മോണായ ഓക്‌സിടോസിന്‍ പുറത്ത്‌ വിട്ട്‌ പ്രസവത്തിനുള്ള സാധ്യത ഉയര്‍ത്തും.

ഗര്‍ഭധാരണത്തിന്റെ 40 ആഴ്‌ച പിന്നിട്ട്‌ കഴിയുമ്പോഴാണ്‌ ഇത്‌ കൂടുതല്‍ ഫലപ്രദം. ദിവസം മൂന്ന്‌ നേരം ഒരു മണിക്കൂര്‍ വീതം ചെയ്യുക. ഇങ്ങനെ ചെയ്യുന്നതിന്‌ നിങ്ങള്‍ക്ക്‌ കുഴപ്പമൊന്നുമില്ല എന്ന്‌ ഉറപ്പ്‌ വരുത്തിയിട്ട്‌ വേണം ചെയ്യാന്‍. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം , പ്രസവാനുബന്ധ പ്രമേഹം തുടങ്ങി അപകട സാധ്യതകള്‍ ഉണ്ടെങ്കില്‍ ഇത്‌ ഒഴിവാക്കുക.

നടത്തം

നടത്തം

നടത്തത്തിലൂടെ സ്വാഭാവികമായി പ്രസവിക്കാന്‍ പ്രേരണ തോന്നുന്നതിനുള്ള സാധ്യത ഉയര്‍ത്തും. നിവര്‍ന്ന സ്ഥിതി കുഞ്ഞിനെ ഗര്‍ഭാശയമുഖത്തേക്ക്‌ ചലിക്കാന്‍ പ്രോത്സാഹിപ്പിക്കും. നടക്കുമ്പോള്‍ കുഞ്ഞിന്റെ തലയോട്ടി ഗര്‍ഭാശയമുഖത്ത്‌ ചെലുത്തുന്ന ബലം ഗര്‍ഭപാത്രത്തിന്റെ സങ്കോചത്തിന്‌ കാരണമാകുന്ന ഓക്‌സിടോസിന്‍ ഹോര്‍മോണ്‌ ഉണ്ടാവാന്‍ കാരണമാകും. അമിതമായി നടക്കുന്നതിലൂടെ ഊര്‍ജ്ജം നഷ്ടമാകാതെ ശ്രദ്ധിക്കണം. ഈ ഊര്‍ജ്ജം പിന്നീട്‌ ആവശ്യമാണ്‌. കുഞ്ഞിന്റെ തല പെല്‍വിസിലേക്ക്‌ എത്തിയിട്ടില്ല എങ്കില്‍ നടക്കുന്നതിലൂടെ കുട്ടി സുരക്ഷിത സ്ഥാനത്തേക്ക്‌ എത്താന്‍ സഹായിക്കും. നടത്തത്തിന്‌ പുറമെ വെറുതെ ചുറ്റും അനങ്ങുന്നതും പ്രസവം സ്വാഭാവികമായി നടക്കാന്‍ സഹായിക്കും.

പൈനാപ്പിള്‍

പൈനാപ്പിള്‍

ഗര്‍ഭാശയമുഖം മൃദുലവും പാകവുമാക്കുന്നതിന്‌ സഹായിക്കുന്ന എന്‍സൈമായ ബ്രോമെലൈന്‍ അടങ്ങിയിട്ടുള്ളതിനാല്‍ പൈനാപ്പിള്‍ പ്രസവത്തിന്‌ പ്രേരണ നല്‍കാന്‍ സഹായിക്കും.ഗര്‍ഭകാലത്തിന്റെ 40 ആഴ്‌ച പിന്നിട്ടാല്‍ പൈനാപ്പിള്‍ കഴിക്കുന്നത്‌ സഹായകരമാകും. എന്നാല്‍ അമിതമായി കഴിക്കുന്നത്‌ വയറിളക്കത്തിന്‌ കാരണമായേക്കാം. പ്രസവം അടുത്തിരിക്കുമ്പോള്‍ വയറിന്‌ അസ്വസ്ഥത ഉണ്ടാകുന്ന സാഹചര്യങ്ങള്‍ ഒഴിവാക്കുക. പൈനാപ്പിള്‍ ജ്യൂസ്‌ ആക്കി കുടിക്കുന്നത്‌ ഒഴിവാക്കുക . ബ്രോമെലൈന്‍ നഷ്ടമാകുന്നതിന്‌ ഇത്‌ കാരണമാകും.

റാസ്‌പ്‌ബെറി ഇലചായ

റാസ്‌പ്‌ബെറി ഇലചായ

ഇത്‌ ചിലപ്പോള്‍ പ്രസവത്തിന്‌ പ്രേരണ നല്‍കാതിരുന്നേക്കാം, എന്നാല്‍ പ്രസവകാലം അടുക്കുന്നതോടെ പലതരത്തില്‍ റാസ്‌പ്‌ബെറി ഇല ചായ ഗുണകരമാണ്‌. ചായ രൂപത്തിലോ ടാബ്ലെറ്റ്‌ ആയോ ഇത്‌ കഴിക്കാം. ദിവസം ഒരു തവണയില്‍ തുടങ്ങി ക്രമേണ ദിവസം 3 കപ്പ്‌ വരെ ആയി ഉയര്‍ത്താം. ഗര്‍ഭംധരിച്ച്‌ 32 ആഴ്‌ച എത്തിക്കഴിഞ്ഞാല്‍ റാസ്‌പ്‌ബെറി ഇലചായ കുടിച്ച്‌ തുടങ്ങാം. ഗര്‍പാത്രത്തിന്റെ പേശികളെ ശക്തമായി ഉത്തേജിപ്പിക്കുന്നതിനാല്‍ അതിന്‌ മുമ്പ്‌ പാടില്ല. പ്രകൃതിദത്ത ടോണര്‍ ആയി പ്രവര്‍ത്തിക്കുന്ന റാസ്‌പ്‌ബെറി ഇല അനീമിക്കായ അമ്മമാരുടെ ഗര്‍ഭസ്ഥ ശിശുവിന്‌ വളരെ അനുയോജ്യമായ നല്ലൊരു അയണ്‍ ടോണിക്‌ കൂടിയാണ്‌.

മസാല

മസാല

സ്‌ത്രീകളില്‍ ഏറെ പേരും മസാല ഭക്ഷണം ഇഷ്ടപ്പെടുന്നവരാണ്‌ രസമുകുളങ്ങള്‍ സജീവമാകുന്ന ഗര്‍ഭ കാലത്ത്‌ പ്രത്യേകിച്ചും. പൂര്‍ണ്ണമായി തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും മസാല പ്രസവത്തിന്‌ പ്രേരണ നല്‍കുമെന്നാണ്‌ കരുതുന്നത്‌. പ്രസവത്തിന്‌ പ്രേരണ നല്‍കാന്‍ സഹായിക്കുന്ന പ്രധാന ചേരുവകളില്‍ ഒന്നാണ്‌ വെളുത്തുള്ളി. കുടലിനെ ഉത്തേജിപ്പിച്ച്‌ മലം അയഞ്ഞ്‌ പോകാന്‍ ഇത്‌ സഹായിക്കും. ഗര്‍ഭപാത്രത്തെ ഇത്‌ ഉത്തേജിപ്പിക്കുകയും അതിന്റെ ഫലമായി സങ്കോചം ഉണ്ടാവുകയും ചെയ്യും. ശൂന്യമായ കുടല്‍ കുഞ്ഞിന്‌ താഴേക്ക്‌ ചലിക്കാന്‍ കൂടുതല്‍ സ്ഥലം നല്‍കും. പ്രസവം വളരെ എളുപ്പത്തിലാക്കാന്‍ ഇത്‌ സഹായിക്കും.

ലൈംഗിക ബന്ധം

ലൈംഗിക ബന്ധം

ലൈംഗിക ബന്ധം വഴിയും ഗര്‍ഭപാത്രത്തിന്റെ സങ്കോചം കൂട്ടാന്‍ കഴിയുമെന്നാണ്‌ ഭാഗികമായി വിശ്വസിക്കുന്നത്‌. ഇതിന്‌ തെളിവുകള്‍ ഒന്നുമില്ലങ്കിലും പല അമ്മമാരും പറഞ്ഞിട്ടുണ്ട്‌ പങ്കാളികളുമായി ബന്ധപ്പെട്ടത്‌ സ്വാഭാവിക പ്രസവത്തിന്‌ പ്രേരകമായിട്ടുണ്ടെന്ന്‌. ഇതിന്‌ ചില അടിസ്ഥാന കാരണങ്ങളുണ്ട്‌. ലൈംഗികമായി ബന്ധപ്പെടുപ്പോള്‍ ഉണ്ടാകുന്ന ശുക്ലം ഗര്‍ഭാശയമുഖത്തെ മൃദുലമാക്കുകയും പ്രസവത്തിന്‌ പാകമാക്കി തുറക്കുകയും ചെയ്യും . കോശങ്ങളുടെ ആയാസം കുറയ്‌ക്കുകയും അതുവഴി ഗര്‍ഭാശയമുഖത്തെ മൃദുലവുമാക്കുന്ന രാസവസ്‌തുവായ പ്രോസ്‌റ്റാഗ്ലാന്‍ഡിന്‍സ്‌ ശുക്ലത്തില്‍ അടങ്ങിയിട്ടുണ്ട്‌. ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുമ്പോള്‍ ഉണ്ടാകുന്ന ഓക്‌സിടോസിന്‍ ഗര്‍ഭപാത്ര ഭിത്തികളെ സങ്കോചിപ്പിക്കുന്ന ഹോര്‍മോണാണ്‌.

നേരിട്ട്‌ പേശികളുടെ സങ്കോചത്തെ പ്രചോദിപ്പിക്കുന്നതിനാല്‍ രതിമൂര്‍ച്ഛയിലൂടെ ഗര്‍ഭപാത്രം ഉത്തേജിക്കപ്പെടുമെന്നാണ്‌ കരുതുന്നത്‌.

ഫ്‌ളൂയിഡ്‌ പോയി തുടങ്ങിയിട്ടുണ്ടെങ്കില്‍ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നത്‌ ഒഴിവാക്കണം. അല്ലെങ്കില്‍ അണുബാധയ്‌ക്കുള്ള സാധ്യത കൂടുതലാണ്‌.

ആവണക്കെണ്ണ

ആവണക്കെണ്ണ

മികച്ച വിരേചന ഔഷധമായ ആവണക്കെണ്ണ പ്രസവത്തിന്‌ പ്രേരണ നല്‍കാന്‍ ചിലപ്പോള്‍ നല്ലതാണ്‌. ഡോക്ടറുടെ നിര്‍ദ്ദേശം തേടിയതിന്‌ ശേഷം മാത്രം അല്‍പം(114 എംഎല്‍) ആവണക്കെണ്ണ ഓറഞ്ച്‌ ജ്യൂസില്‍ ചേര്‍ത്ത്‌ കഴിക്കുക. ആവണക്കെണ്ണയുടെ എണ്ണമയം വയറിനെ ഉത്തേജിപ്പിച്ച്‌ മലത്തിന്‌ അയവ്‌ വരുത്തും, ഇത്‌ സ്വാഭാവികമായി ഗര്‍പാത്രത്തിന്റെ സങ്കോചം ശക്തമാക്കും.ആവണക്കെണ്ണ വളരെ കുറച്ചാണ്‌ അകത്തു ചെല്ലുന്നതെങ്കലും ഛര്‍ദ്ദിക്കാന്‍ തോന്നും .ഈ മാര്‍ഗ്ഗത്തെ നിങ്ങള്‍ക്ക്‌ പൂര്‍ണ്ണമായി വിശ്വസിച്ച്‌ ആശ്രയിക്കാന്‍ കഴിയില്ല, പലപ്പോഴും ഇത്‌ ഉപയോഗരഹിതമാകാറുണ്ട്‌. എന്നാല്‍, ആവണക്കണ്ണ പരീക്ഷിച്ച്‌ നോക്കുന്നതു കൊണ്ട്‌ അമ്മയ്‌ക്കും കുഞ്ഞിനും യാതൊരു തരത്തിലും കുഴപ്പങ്ങള്‍ ഉണ്ടാകില്ല.

ഹോമിയോപ്പതി

ഹോമിയോപ്പതി

പ്രസവത്തിന്‌ പ്രേരണ നല്‍കാന്‍ ഹോമിയോപ്പതി മരുന്നുകള്‍ നല്ലതാണ്‌. പല സ്‌ത്രീകളും ഇത്‌ പരീക്ഷിച്ച്‌ നോക്കി ഫലപ്രദമാണന്ന്‌ പറഞ്ഞിട്ടുണ്ട്‌.സ്വാഭാവിക പ്രസവത്തിനുള്ള സാധ്യത ഉയര്‍ത്താന്‍ സഹായിക്കുന്ന ഹോമിയോപ്പതി മരുന്നുകളായ പള്‍സാറ്റില,കൗലോഫിലം എന്നിവ പരീക്ഷിച്ചു നോക്കാം. ശക്തമായ പദാര്‍ത്ഥങ്ങളുടെ നേര്‍പ്പിച്ച രൂപത്തിലുള്ള മരുന്നുകളാണിവ. ഹോമിയോപ്പതി അമ്മയ്‌ക്കും കുഞ്ഞിനും ദോഷം ചെയ്യില്ല. ഡോക്ടറുടെ നിര്‍ദ്ദേശം തേടിയതിന്‌ ശേഷമെ ഇവ പരീക്ഷിക്കാവു. കൂടാതെ അംഗീകൃത ഹോമിയോപതി ഡോക്ടര്‍മാരെ മാത്രമെ മരുന്നിനായി സമീപിക്കാവു.

ചൂടുവെള്ളത്തില്‍ കുളി

ചൂടുവെള്ളത്തില്‍ കുളി

ചൂടുവെള്ളത്തില്‍ കുളിച്ച്‌ ശരീരത്തിന്റെ ആയാസം കുറയ്‌ക്കുന്നത്‌ സ്വാഭാവിക പ്രസവത്തിനുള്ള പ്രേരണ ഉയര്‍ത്തും. നിങ്ങളുടെ വൈകാരികമായ അവസ്ഥയ്‌ക്കും ഗര്‍ഭപാത്രത്തിന്റെ സങ്കോചം ഉയര്‍ത്തുന്നതില്‍ പങ്കുണ്ട്‌. വെള്ളത്തിന്റെ ചൂട്‌ അമിതമാകരുത്‌ . നിലവില്‍ വയറിനകത്ത്‌ ഉയര്‍ന്ന താപനിലയില്‍ കഴിയുന്ന കുഞ്ഞിന്‌ ഇത്‌ ദോഷകരമാകും. വെള്ളത്തില്‍ 1-2 തുള്ളി കര്‍പ്പൂര തൈലം ചേര്‍ത്ത്‌ കുളിക്കാം. ശരീരത്തെ സ്വാഭാവികമായി ആയാസരഹിതമാക്കാന്‍ ഇത്‌ സഹായിക്കും.അത്‌ വഴി നിങ്ങളുടെ മാനസികാവസ്ഥയും മെച്ചപ്പെടുത്തും.

Read more about: delivery പ്രസവം
English summary

Home Remedies To Induce Labor

If the induction date is near, the ever-impatient would-be moms feel like giving their babies a gentle nudge to come out. There are several methods to induce labor during the final days of pregnancy.
X
Desktop Bottom Promotion