For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

20കളില്‍ ഗര്‍ഭം ധരിയ്ക്കുമ്പോള്‍...

|

ഗര്‍ഭധാരണത്തിനു പറ്റിയ പ്രായം ഏതെന്ന കാര്യത്തില്‍ പലര്‍ക്കും ചിന്താക്കുഴപ്പമുണ്ടാകുന്നത് സാധാരണമാണ്. ചിലര്‍ നേരത്തെ, അതായത് 20കളില്‍ തന്നെ ഗര്‍ഭം ധരിയ്ക്കുന്നവരുണ്ടാകും. മറ്റു ചിലരാകട്ടെ, 30-35കള്‍ക്കു ശേഷം ഗര്‍ഭം ധരിയ്ക്കുന്നവരും.

പ്രായമേറുന്തോറും, അതായത്, 30-35 ആകുന്തോറും ഗര്‍ഭധാരണസാധ്യത കുറയുവാന്‍ സാധ്യതയുണ്ടെന്നതാണ് ശാസ്ത്രവിശദീകരണം.

എന്നാല്‍ ചില പെണ്‍കുട്ടികള്‍ 20കളില്‍ തന്നെ ഗര്‍ഭം ധരിയ്ക്കുന്നവരുണ്ട്. ഇത് ഗുണമോ അതോ ദോഷമോ എന്നു ചോദിച്ചാല്‍ ഗുണവുമുണ്ട്, ദോഷവുമുണ്ടെന്നാണ് പറയേണ്ടത്.

 ഗര്‍ഭധാരണസാധ്യത

ഗര്‍ഭധാരണസാധ്യത

20കളില്‍ ഗര്‍ഭധാരണസാധ്യത കൂടുതലാണെന്നുള്ളതാണ് ഒരു ഗുണം. സ്ത്രീകളില്‍ 24 വയസിലാണ് ഗര്‍ഭധാരണ സാധ്യത കൂടുതലെന്നു തെളിഞ്ഞിട്ടുണ്ട്.

ആരോഗ്യപ്രശ്‌നങ്ങള്‍

ആരോഗ്യപ്രശ്‌നങ്ങള്‍

പ്രായമേറിയുള്ള ഗര്‍ഭധാരണത്തില്‍ ആരോഗ്യപ്രശ്‌നങ്ങളും ഏറും. പ്രായമേറുന്തോറും പ്രമേഹ,ബിപി, കൊളസ്‌ട്രോള്‍ പ്രശ്‌നങ്ങള്‍ കൂടാന്‍ സാധ്യതയേറെയാണ്. 20കളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ പൊതുവേ കുറവായിരിയ്ക്കും.

സാധാരണ പ്രസവം

സാധാരണ പ്രസവം

പ്രായമേറുന്തോറും സാധാരണ പ്രസവത്തിനുള്ള സാധ്യതകള്‍ കുറയും. പ്രായം കൂടി ഗര്‍ഭം ധരിയ്ക്കുന്ന മിക്കവാറും സ്ത്രീകള്‍ക്ക് സിസേറിയന്‍ വേണ്ടി വരാറുണ്ട്.

കുഞ്ഞിന്

കുഞ്ഞിന്

കുഞ്ഞിന് വൈകല്യമുണ്ടാകാനുള്ള സാധ്യത പ്രായമേറി ഗര്‍ഭം ധര്‍ഭം ധരിയ്ക്കുന്നവരില്‍ കൂടുതലാണ്. എന്നാല്‍ 20കളില്‍ ഇത്തരം പ്രശ്‌നങ്ങള്‍ താരതമ്യേന കുറവാണ്.

ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും വിടുതല്‍

ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും വിടുതല്‍

സാധാരണ പ്രായത്തില്‍ ഗര്‍ഭം ധരിച്ചാല്‍ പ്രസവശേഷമുള്ള ആരോഗ്യപ്രശ്‌നങ്ങളില്‍ നിന്നും പെട്ടെന്നു തന്നെ വിടുതല്‍ നേടാം. പ്രായമേറുന്തോറും ഇതിന് സാധ്യത കുറയും.

തീരെ ചെറുപ്പത്തിലുള്ള വിവാഹം

തീരെ ചെറുപ്പത്തിലുള്ള വിവാഹം

എന്നാല്‍ 20കളില്‍ ഗര്‍ഭം ധരിയ്ക്കണമെങ്കില്‍ ഇതിനനുസരിച്ചു വിവാഹപ്രായവും കുറയുമെന്ന പ്രശ്‌നമുണ്ട്. തീരെ ചെറുപ്പത്തിലുള്ള വിവാഹം ചിലപ്പോള്‍ പല പ്രശ്‌നങ്ങള്‍ക്കും ഇട വരുത്തും.

സാമ്പത്തിക സ്ഥിരത

സാമ്പത്തിക സ്ഥിരത

സാമ്പത്തിക സ്ഥിരത കുഞ്ഞിനെ വളര്‍ത്തുന്നതില്‍ വളരെ പ്രധാനമാണ്. മാതാപിതാക്കള്‍ തീരെ ചെറുപ്പമാണെങ്കില്‍ ഇത് പലപ്പോഴും പ്രശ്‌നമാകും.

കരിയറില്‍

കരിയറില്‍

തീരെ ചെറുപ്പത്തില്‍ ഗര്‍ഭം ധരിയ്ക്കുന്നത് പലപ്പോഴും കരിയറില്‍ ഒരു ബ്രേക്കിന് കാരണമാകും.

ഉത്തരവാദിത്വം

ഉത്തരവാദിത്വം

അമ്മയാകുന്നതിന്റെ ഉത്തരവാദിത്വം വേണ്ട രീതിയില്‍ നിറവേറ്റാനും ചിലപ്പോള്‍ ചെറിയ പ്രായത്തിലെ അമ്മമാര്‍ക്കു കഴിഞ്ഞുവെന്നു വരില്ല.

നിങ്ങളുടേത് ആദ്യഗര്‍ഭമോ?നിങ്ങളുടേത് ആദ്യഗര്‍ഭമോ?

Read more about: pregnancy ഗര്‍ഭം
English summary

Getting Pregnant In Your 20's effects

Getting pregnant in your 20s seems like too early. But there are many advantages of getting pregnant young and some defects too. Read to know more about such pros and cons,
Story first published: Thursday, April 17, 2014, 14:24 [IST]
X
Desktop Bottom Promotion