For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭനിരോധനത്തിന് ശേഷം ഗര്‍ഭധാരണം

By Archana V
|

ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നിര്‍ത്തിയ ശേഷം ചിലര്‍ക്ക്‌ ഗര്‍ഭ ധാരണം എളുപ്പമായിരിക്കും. ഗുളികകളും മറ്റും കഴിക്കുന്നത്‌ നിര്‍ത്തി ഉടന്‍ തന്നെ ഗര്‍ഭധാരണം ചിലര്‍ക്ക്‌ സാധ്യമാകും. എന്നാല്‍, മറ്റ്‌ ചിലരെ സംബന്ധിച്ച്‌ ഇത്‌ വളരെ ശ്രമകരമാണ്‌.

ഗര്‍ഭ ധാരണത്തിന്‌ അനുയോജ്യമായ സമയം ആകുന്നതിനായി വര്‍ഷങ്ങളോളം ചില സ്‌ത്രീകള്‍ ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്‌. കുട്ടി വേണമെന്ന്‌ തീരുമാനമെടുത്ത്‌ അതിനുള്ള അനുയോജ്യമായ സമയം കഴിഞ്ഞാല്‍ ഉടന്‍ തന്നെ ഗര്‍ഭം ധരിക്കാത്തതില്‍ ഇവര്‍ അക്ഷമരാവുകയും ചെയ്യും.

ഗർഭകാലത്ത് വിശപ്പുണ്ടാവാൻ

ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നിര്‍ത്തിയതിന്‌ ശേഷം ഉടന്‍ തന്നെ ഗര്‍ഭധാരണത്തിന്‌ ശ്രമം തുടങ്ങണം. ഗര്‍ഭ ധാരണം എളുപ്പമാക്കുന്നതിന്‌ ആര്‍ത്തവ ചക്രം സാധാരണ രീതിയിലവുന്നത്‌ വരെ ജനന നിയന്ത്രണത്തിന്‌ ഇതര മാര്‍ഗ്ഗങ്ങള്‍ പരീക്ഷിക്കാന്‍ ചില ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കാറുണ്ട്‌.

എന്നാല്‍, ഇവയെ പിന്താങ്ങുന്നതിന്‌ തെളിവുകള്‍ ഒന്നുമില്ല എന്നാണ്‌ അടുത്തിടെ നടന്ന പഠനങ്ങള്‍ പറയുന്നത്‌

Getting Pregnant After Birth Control

എത്രനാള്‍ എടുക്കും?
ജനനനിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നിര്‍ത്തിയതിന്‌ ശേഷം ഒന്നോ രണ്ടോ മാസമെടുക്കും അണ്ഡോല്‍പാദനം സാധാരണമാകുന്നതിന്‌. ചില സ്‌ത്രീകളില്‍ ഇത്‌ വളരെ എളുപ്പം നടക്കും മറ്റ്‌ ചിലരില്‍ കാലതാമസം ഉണ്ടാകും. ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതിന്‌ മുമ്പ്‌ അണ്ഡോത്‌പാദനം ക്രമമായിരുന്നോ എന്നതിനെ ആശ്രയിച്ചായിരിക്കുമിത്‌. ക്രമമായ അണ്ഡോത്‌പാദനം ഉണ്ടായിരുന്നവര്‍ വളരെ വേഗം തന്നെ ഈ സ്ഥിതിയിലേക്ക്‌ മടങ്ങിയെത്തും. ഗര്‍ഭ ധാരണം വീണ്ടും നടക്കാന്‍ ചിലപ്പോള്‍ ആറ്‌ മാസം വരെ എടുത്തേക്കാം. ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നിര്‍ത്തി ആറ്‌ മാസം കഴിഞ്ഞിട്ടും ഗര്‍ഭ ധാരണം നടന്നിട്ടില്ല എങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുക.

ആരോഗ്യവുമായി ബന്ധപ്പെട്ട ജനന നിയന്ത്രണം
ഗര്‍ഭ ധാരണം ഒഴിവാക്കാനല്ലാതെ ചില സ്‌ത്രീകള്‍ക്ക്‌ ആരോഗ്യപ്രശ്‌നങ്ങളുമായി ബന്ധപ്പെട്ടും ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ സ്വീകരിക്കാറുണ്ട്‌. ഇത്തരക്കാര്‍ ഗര്‍ഭ ധാരണത്തിനായി ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍ നിര്‍ത്തുന്നതിന്‌ മുമ്പ്‌ ഡോക്ടറെ കണ്ട്‌ ആരോഗ്യ സ്ഥിതി വിലയിരുത്തണം.

എന്തുകൊണ്ടാണ്‌ ഗര്‍ഭം ധരിക്കാന്‍ കഴിയാത്തത്‌?
അണ്ഡം ബീജവുമായി കൂടി ചേരുന്നതിന്‌ ഒരു മില്ലി സെക്കന്‍ഡില്‍ നൂറ്‌ കണക്കിന്‌ പ്രവര്‍ത്തനങ്ങള്‍ നടക്കുന്ന സൂക്ഷ്‌മമായ ഉപകരണമാണ്‌ ശരീരം. ഈ പ്രക്രിയയുടെ സങ്കീര്‍ണ്ണമായ സ്വഭാവം മൂലം ഗര്‍ഭ പാത്രത്തില്‍ ബീജസങ്കലനം നടന്ന അണ്ഡം സ്ഥാപിക്കുന്നതിന്‌ മുമ്പ്‌ തന്നെ നിരവധി തവണ ഇവ സ്വയം നശിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കും. ഗര്‍ഭ നിരോധന ഗുളികകള്‍ പിന്നീട്‌ സ്‌ത്രീകളുടെ ഗര്‍ഭ ധാരണത്തിന്‌ തടസ്സമാകുമെന്നതിന്‌ തെളിവുകളൊന്നുമില്ല. ഇത്‌ ഉപയോഗിച്ചവരിലെ ഗര്‍ഭ ധാരണത്തിലുണ്ടാകുന്ന കാലതാമസം സാധാരണ ഗര്‍ഭ ധാരണത്തിന്‌ ഉണ്ടാകുന്ന കാലതാമസം പോലെ തന്നെയാണ്‌.

ഗര്‍ഭ ധാരണത്തിനുള്ള സാധ്യത ഇല്ലാതെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ വേണ്ടി എല്ലാവരും തിരഞ്ഞെടുക്കുന്ന മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്‌ ജനന നിയന്ത്രണ മാര്‍ഗ്ഗങ്ങള്‍.ജനന നിയന്ത്രണത്തിനുള്ള മാര്‍ഗ്ഗങ്ങള്‍ നിര്‍ത്തിയാല്‍ ഉടന്‍ തന്നെ ശരീരം ഗര്‍ഭം ധരിക്കാന്‍ തയ്യാറാവുകയും മരുന്ന്‌ നിര്‍ത്തി 40 ആഴ്‌ചയ്‌ക്കകം കുട്ടി ഉണ്ടാകും എന്നാണ്‌ സ്‌ത്രീകളില്‍ പലരും കരുതുന്നത്‌. എന്നാല്‍, സത്യമതല്ല .ശരീരം സാധാരണ രീതിയിലാവാന്‍ കുറച്ച്‌ സമയമെടുക്കും. ശരീരം ഗര്‍ഭം ധരിക്കാന്‍ തയ്യാറായി കഴിയുമ്പോള്‍ മാത്രമെ ഗര്‍ഭ ധാരണം സാധ്യമാവു.

Read more about: pregnancy ഗര്‍ഭം
English summary

Getting Pregnant After Birth Control

For some, getting pregnant after birth control, such as the pill, is as easy as stopping the medication and trying to get pregnant.
Story first published: Saturday, February 8, 2014, 16:43 [IST]
X
Desktop Bottom Promotion