For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് ഫോളിക് ആസിഡ് ലഭ്യമാക്കാന്‍...

|

ഗര്‍ഭകാലത്ത് ഭക്ഷണകാര്യത്തില്‍ പ്രത്യേകം ശ്രദ്ധിയ്‌ക്കേണ്ടതുണ്ട്. കാരണം കുഞ്ഞിന്റെ ആരോഗ്യവും ഇതിലൂടെ ലഭ്യമാകുന്നുവെന്നതു കൊണ്ടുതന്നെ.

വളരുന്ന ഭ്രൂണത്തിന്റെ ശാരീരിക മാനസിക വൈകല്യങ്ങള്‍ ഒഴിവാക്കാന്‍ വേണ്ട ഒരു പ്രധാന ഘടകമാണ് ഫോളിക് ആസിഡ്. സാധാരണ ഗര്‍ഭം ധരിയ്ക്കുവാന്‍ ഒരുങ്ങുമ്പോഴും ഗര്‍ഭകാലത്തും ഗര്‍ഭിണികള്‍ക്ക് ഡോക്ടര്‍മാര്‍ ഫോളിക് ആസിഡ് ഗുളികകള്‍ നിര്‍ദേശിയ്ക്കാറുണ്ട്.

കുഞ്ഞ് രാത്രി മുഴുവന്‍ ഉറങ്ങാന്‍....കുഞ്ഞ് രാത്രി മുഴുവന്‍ ഉറങ്ങാന്‍....

ഗുളികകള്‍ക്കു പുറമെ ഫോളിക് ആസിഡ് അടങ്ങിയ ധാരാളം ഭക്ഷണങ്ങളുമുണ്ട്. ഇവ കഴിയ്ക്കുന്നതാണ് കൂടുതല്‍ നല്ലതെന്നു പറയാം.

ഫോളിക് ആസിഡ് അടങ്ങിയ വിവിധ ഭക്ഷണവസ്തുക്കളെപ്പറ്റി അറിയൂ,

ഓറഞ്ച്

ഓറഞ്ച്

ഓറഞ്ച് വൈറ്റമിന്‍ സി മാത്രമല്ല, ഫോളിക് ആസിഡ് കൂടി അടങ്ങിയ ഒരു ഫലവര്‍ഗമാണ്. ഇത് മോണിംഗ് സിക്‌നസ് പോലുള്ള പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കാനും ഊര്‍ജം ലഭ്യമാക്കാനും സഹായിക്കും.

ചീര

ചീര

ചീര ഫോളിക് ആസിഡ് ധാരാളം അടങ്ങിയ ഭക്ഷണവസ്തുവാണ്. ഇത് ഗര്‍ഭകാലത്തു കഴിയ്ക്കുന്നത് നല്ലതാണ്. ഇരുമ്പടങ്ങിയ നല്ലൊരു ഭക്ഷ്യവസ്തു കൂടിയാണിത്.

മുട്ട

മുട്ട

മുട്ടയിലും ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. മുട്ട നല്ലപോലെ വേവിച്ചു കഴിയ്ക്കാന്‍ ശ്രദ്ധിയ്ക്കണമെന്നു മാത്രം.

ബ്രൊക്കോളി

ബ്രൊക്കോളി

ബ്രൊക്കോളിയും ഫോളിക് ആസിഡ് അടങ്ങിയ ഒരു ഭക്ഷ്യവസ്തുവാണ്. ഇതില്‍ ധാരാളം വൈറ്റമിന്‍ സി ്അടങ്ങിയിട്ടുമുണ്ട്.

ആസ്പരാഗസ്

ആസ്പരാഗസ്

ആസ്പരാഗസ് അഥവാ ശതാവരി ഫോളിക് ആസിഡ് അടങ്ങിയ മറ്റൊരു ഭക്ഷ്യവസ്തുവാണ്. ഇതും ഗര്‍ഭകാലത്ത് ഗുണം ചെയ്യും.

അവോക്കാഡോ

അവോക്കാഡോ

അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഗര്‍ഭിണികള്‍ക്ക് ഫോളിക് ആസിഡ് ലഭ്യമാക്കുന്ന മറ്റൊരു ഭക്ഷണപദാര്‍ത്ഥമാണ്.

പരിപ്പ്‌

പരിപ്പ്‌

പരിപ്പുവര്‍ഗങ്ങളിലും ധാരാളം ഫോളിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇതു ഗര്‍ഭകാലത്ത് ഉത്തമം തന്നെ.

Read more about: pregnancy ഗര്‍ഭം
English summary

Folate Rich Food During Pregnancy

Women in general must have folate rich food and especially during pregnancy. Folic acid helps in proper brain development of the baby and prevents neural problems of foetus,
Story first published: Monday, April 21, 2014, 15:52 [IST]
X
Desktop Bottom Promotion