For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭധാരണത്തിന് ശേഷമുളള ആദ്യ ആര്‍ത്തവം

By Super
|

ഗര്‍ഭധാരണത്തിന് ശേഷമുള്ള ആദ്യ ആര്‍ത്തവത്തെ സംബിന്ധിച്ച് പല അമ്മമാരും വിവിധ ചോദ്യങ്ങള്‍ ചോദിക്കാറുണ്ട്. പല സ്ത്രീകള്‍ക്കും ആദ്യ ആര്‍ത്തവം വിവിധ പ്രശ്‌നങ്ങളോടെയാണ് കടന്നു വരുന്നത് ഇവ അതുകൊണ്ട് ആര്‍ത്ത വചക്രത്തന്റെ തിരുച്ചുവരവിനെയും ബാധിക്കാം.

എന്നാണ് ആദ്യ ആര്‍ത്തവം ഉണ്ടാവുക എന്ന് ഉറപ്പില്ല എങ്കില്‍ നിങ്ങള്‍ അറിഞ്ഞിരിക്കുക ഭൂരിഭാഗം സ്ത്രീകളിലും ഇത് കുഞ്ഞ് ജനിച്ച് നാലുമുതല്‍ ആറ് ആഴ്ചകള്‍ക്ക് ശേഷമാണ് ഉണ്ടാവുക. ഇത് നിങ്ങളുടെ ആദ്യ ഗര്‍ഭധാരണം അല്ല എങ്കിലും ഓരോ ഗര്‍ഭ ധാരണവും വ്യത്യസ്തമാണന്ന് മനസ്സിലാക്കുക. അതിനാല്‍ ചിലപ്പോള്‍ ആര്‍ത്തവം നേരത്തെയാകാം അല്ലെങ്കില്‍ താമസിക്കാം.


ആദ്യപ്രസവത്തിന് ശേഷം കൃത്യം ആറാമത്തെ ആഴ്ചയില്‍ ആര്‍ത്തവം തിരിച്ചെത്തി എന്നതു കൊണ്ട് രണ്ടാമത്തെ പ്രസവത്തിന് ശേഷം ഇതേസമയം തന്നെ ആര്‍ത്തവം വീണ്ടും തുടങ്ങണം എന്നില്ല.

ഗര്‍ഭധാരണത്തിന് ശേഷമുള്ള ആദ്യ ആര്‍ത്തവം സാധാരണ വളരെ വേദനനിറഞ്ഞതായിരിക്കും. ഗര്‍ഭവസ്ഥയില്‍ നിന്നുള്ള ഹോര്‍മോണ്‍ വ്യതിയാനവും കഴിഞ്ഞ ഒമ്പത് മാസങ്ങളായി ആര്‍ത്തവം ഇല്ലാതിരുന്നതുമാണ് ഇതിന് കാരണം. ഗര്‍ഭാവസ്ഥയ്ക്ക് ശേഷമുള്ള ആര്‍ത്തവം സാധാരണ ഗതിയിലേക്കെത്തുക എതാനം മാസങ്ങള്‍ക്ക് ശേഷം മാത്രമായിരിക്കും.

Periods


കുഞ്ഞ് ജനിച്ചതിന് ശേഷമുള്ള ആദ്യ ആര്‍ത്തവം സാധാരണ കനത്തതും അഞ്ച് മുതല്‍ ഏഴ് ദിവസം വരെ നീണ്ടു നില്‍ക്കുന്നതുമായിരിക്കും എന്ന് വിദഗ്ധര്‍ പറയുന്നു. പലര്‍ക്കും ആദ്യ ആര്‍ത്തവ ചക്രം രണ്ടോ മൂന്നോ ആഴ്ച നീണ്ടു നില്‍ക്കും.ഇത് ചിലപ്പോള്‍ പരിഭ്രമിപ്പിക്കും. എന്നാല്‍, ദീര്‍ഘനാള്‍ നീണ്ടു നില്‍ക്കുകയാണെങ്കില്‍ ഡോക്ടറുടെ നിര്‍ദ്ദേശം തേടുന്നതാണ് ഉചിതം.

ഗര്‍ഭധാരണത്തിന് ശേഷം യോനിയിലെ പേശികള്‍ ദുര്‍ബലമാകുകയും സെര്‍വിക്‌സ് സാധാരണയിലും താഴാന്‍ ഇത് കാരണമാവുകയും ചെയ്യും. അതിനാല്‍ ടാമ്പോണ്‍ വളരെ പെട്ടന്ന് യോനിയില്‍ നിന്ന് ഊര്‍ന്ന് പോരും. അതുകൊണ്ട് സാനിറ്ററി നാപ്കിന്‍ ഉപയോഗിക്കുന്നതാണ് കൂടുതല്‍ സൗകര്യപ്രദം. യോനീ പേശീകള്‍ മുറുക്കുന്നതിന് ദിവസം മൂന്ന് പ്രാവശ്യം യോനീ കോശങ്ങള്‍ക്ക് ബലം നല്‍കുന്നതിനുള്ള കെജെല്‍ വ്യായാമങ്ങള്‍ ചെയ്യുക.

Read more about: periods pregnancy
English summary

First Periods After Pregnancy Tips

Even if your period returned exactly six weeks after the birth of your first child, this does not mean your menstrual cycle will return at the same point when it comes to the second pregnancy.
Story first published: Monday, December 29, 2014, 14:03 [IST]
X
Desktop Bottom Promotion