For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉറക്കക്കുറവ് വന്ധ്യതാ കാരണമാകുമോ?

|

സ്ത്രീ പുരുഷ ഭേദമില്ലാതെ വന്ധ്യത വര്‍ദ്ധിച്ചു വരുന്ന ഒരു കാലഘട്ടമാണിത്. സ്‌ട്രെസ്, ജീവിതശൈലികള്‍, അസുഖങ്ങള്‍ തുടങ്ങി വന്ധ്യതയ്ക്കുള്ള കാരണങ്ങള്‍ പലതാണ്.

ഉറക്കം ആരോഗ്യകരമായ ജീവിതശൈലിയുടെ ഭാഗമാണ്. എന്നാല്‍ ഇന്നത്തെ തലമുറയുടേത് പലപ്പോഴും ആരോഗ്യകരമായ ഉറക്കശൈലിയാണെന്നു പറയാനാവില്ല. ദിവസവും ആറു മണിക്കൂര്‍ പോലും ഉറങ്ങാത്തവരുണ്ട്.

ഉറക്കക്കുറവ് വന്ധ്യതയ്ക്കുള്ള കാരണമാകുമോയെന്നതാണ് അടുത്ത ചോദ്യം. ഉറക്കകുറവും വന്ധ്യതയ്ക്കുള്ള കാരണമാകാം. ഇത് ഏതെല്ലാം വിധത്തിലാണെന്നറിയൂ,

മാസമുറ

മാസമുറ

സ്ത്രീകളില്‍ ഉറക്കക്കുറവ് മാസമുറയില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിയ്ക്കും. ഉറക്കക്കുറവു കൊണ്ടുണ്ടാകുന്ന ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ തന്നെയാണ് കാരണം.

ഓവുലേഷന്‍

ഓവുലേഷന്‍

ഓവുലേഷന്‍ നടക്കാന്‍ ലെപ്റ്റിന്‍ എ്ന്ന ഒരു ഹോര്‍മോണ്‍ ശരീരം ഉല്‍പാദിപ്പിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. ഉറക്കക്കുറവ് ഈ ഹോര്‍മോണ്‍ പ്രവര്‍ത്തനം തടസപ്പെടുത്തും.

അമിതവണ്ണം

അമിതവണ്ണം

സ്ത്രീകളിലും പുരുഷന്മാരിലും അമിതവണ്ണം വന്ധ്യതാ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നു തെളിഞ്ഞിട്ടുണ്ട്. അമിതവണ്ണത്തിന് ഉറക്കക്കുറവ് ഒരു കാരണമാണ്.

സിര്‍സേഡിയന്‍ റിഥം

സിര്‍സേഡിയന്‍ റിഥം

ശരീരത്തിലെ ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങളെ നിയന്ത്രിയ്ക്കുന്ന ഒരു പ്രത്യേക താളമുണ്ട്. സിര്‍സേഡിയന്‍ റിഥം എന്നാണ് ഇത് അറിയപ്പെടുന്നത്. ഡാര്‍ക് ലൈറ്റ് സൈക്കിളിനെ ആസ്പദമാക്കിയാണ് ഇത് പ്രവര്‍ത്തിയ്ക്കുന്നത്. ഉറക്കക്കുറവ് ഇതിനെ ബാധിയ്ക്കും. വന്ധ്യാതാ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും.

സ്‌ട്രെസ്

സ്‌ട്രെസ്

ഉറക്കക്കുറവ്‌ സ്‌ട്രെസ് കാരണമാകുമെന്ന കാര്യത്തില്‍ സംശയമില്ല. സ്‌ട്രെസ് സ്ത്രീ പുരുഷന്മാരില്‍ വന്ധ്യതയ്ക്കുളള ഒരു പ്രധാന കാരണമാണ്.

ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം

ടെസ്റ്റോസ്റ്റിറോണ്‍ ഉല്‍പാദനം

പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ ഹോര്‍മോണ്‍ ഉല്‍പാദനം തടസപ്പെടുത്താന്‍ ഉറക്കുറവ് കാരണമാകും. പുരുഷന്മാരുടെ പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്നതില്‍ ടെസ്റ്റോസ്റ്റിറോണിന് പ്രത്യേക പങ്കുണ്ട്.

ബീജക്കുറവിന്

ബീജക്കുറവിന്

ഉറക്കക്കുറവ് ബീജക്കുറവിന് കാരണമാകുമെന്ന് തെളിഞ്ഞിട്ടുണ്ട്. ഇത് പുരുഷവന്ധ്യതയ്ക്കുള്ള ഒരു പ്രധാന കാരണവുമാണ്.

English summary

Does Sleep Loss Affect Fertility

If you wonder does sleep deprivation affect fertility, here we may discuss some explanations that may clear your doubt.
Story first published: Monday, May 12, 2014, 14:17 [IST]
X
Desktop Bottom Promotion