For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അബോര്‍ഷന്‍ ഗര്‍ഭധാരണം തടസപ്പെടുത്തുമോ?

|

അബോര്‍ഷന്‍ ഒരു സ്ത്രീയ്ക്ക് ശാരീരികമായും മാനസികമായും അസ്വസ്ഥതകള്‍ സൃഷ്ടിയ്ക്കും. എന്നാല്‍ അബോര്‍ഷന്‍ ഒഴിവാക്കാനാവാത്ത ചില സാഹചര്യങ്ങളിലായിരിയ്ക്കും പലരും ഇതിന് മുതിരുന്നത്. ഇതല്ലാതെ സ്വാഭാവികമായും അബോര്‍ഷന്‍ സംഭവിയ്ക്കാം.

അബോര്‍ഷന് ശേഷമുള്ള ഗര്‍ഭധാരണം പലപ്പോഴും അത്ര എളുപ്പമായിരിയ്ക്കില്ല. ചിലപ്പോള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. . അബോര്‍ഷന്‍ ഏതെല്ലാം വിധത്തില്‍ ഗര്‍ഭധാരണത്തെ ബാധിയ്ക്കുമെന്നു നോക്കൂ,

ഹോര്‍മോണ്‍

ഹോര്‍മോണ്‍

ഗര്‍ഭകാലത്ത് ഹോര്‍മോണ്‍ മാറ്റങ്ങള്‍ സംഭവിയ്ക്കുന്നത് സ്വാഭാവികമാണ്. അബോര്‍ഷന്‍ ഇതുകാരണം തന്നെ ഹോര്‍മോണ്‍ അസന്തുലിതാവസ്ഥയ്ക്കു കാരണമാകും. ഗര്‍ഭം ധരിയ്ക്കാന്‍ പ്രയാസം നേരിടും.

സര്‍ജറി

സര്‍ജറി

സര്‍ജറി വഴി അബോര്‍ഷന്‍ നടത്തുകയാണെങ്കില്‍ ഇത് ഗര്‍ഭാശയ ഭിത്തികളെ ബാധിയ്ക്കാന്‍ ഇടയുണ്ട്. ഗര്‍ഭാശയ ഭിത്തികൡ ഇത് വടുക്കളുണ്ടാക്കും. ഇത് രണ്ടാമത് ഭ്രൂണം യൂട്രസില്‍ വളരുന്നതിനെ ബാധിയ്ക്കും.

വീണ്ടും ഗര്‍ഭം

വീണ്ടും ഗര്‍ഭം

അബോര്‍ഷന് ശേഷം ഉടനടി വീണ്ടും ഗര്‍ഭം ധരിയ്ക്കുന്നതും നല്ലതല്ല. ഇത് യൂട്രസിന ദോഷം ചെയ്യും.

 ഓവുലേഷന്‍

ഓവുലേഷന്‍

ഗുളികകള്‍ അബോര്‍ഷന് വേണ്ടി ഉപയോഗിച്ചുവെങ്കില്‍ ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളുണ്ടാക്കും. മാസമുറ, ഓവുലേഷന്‍ പ്രശ്‌നങ്ങള്‍ ഉണ്ടാവുകയും ചെയ്യും.

സിസ്റ്റുകള്‍

സിസ്റ്റുകള്‍

അബോര്‍ഷന് വേണ്ടി കൊടുക്കുന്ന ഗുളികകള്‍ ചില സന്ദര്‍ഭങ്ങളില്‍ സിസ്റ്റുകളുണ്ടാകാന്‍ കാരണമാകും. സിസ്റ്റുകള്‍ പലരിലും വന്ധ്യതാ കാരണവുമാകാറുണ്ട്.

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്

ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്

ചില സന്ദര്‍ഭങ്ങളില്‍ ഭ്രൂണത്തിനുണ്ടാകുന്ന ക്രോമസോം തകരാറുകള്‍ കാരണം അബോര്‍ഷന്‍ വേണ്ടി വരാറുണ്ട്. ഇത് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമാകുകയും ചെയ്യും.

ഡിപ്രഷന്‍

ഡിപ്രഷന്‍

അബോര്‍ഷന്‍ വരുത്തുന്ന വൈകാരിക പ്രശ്‌നങ്ങള്‍ വലുതാണ്. ഇത് പലപ്പോഴും ഡിപ്രഷന്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും സ്‌ട്രെസിനും ഇട വരുത്തും. ഇവയെല്ലാം ഗര്‍ഭധാരണത്തെ ബാധിയ്ക്കുകയും ചെയ്യും.

English summary

Do You Face Pregnancy Problems After Abortion

Pregnancy problems after an abortion are common. You might face fertility problems after abortion. To know more, read on.
Story first published: Wednesday, May 14, 2014, 16:08 [IST]
X
Desktop Bottom Promotion