For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രമേഹമുള്ളവര്‍ ഗര്‍ഭം ധരിയ്‌ക്കുമ്പോള്‍

|

പ്രമേഹം സാധാരണ അല്‍പം പ്രായമായവര്‍ക്കു വരുന്ന ഒന്നാണെങ്കിലും ചെറുപ്പക്കാര്‍ക്കിടയിലും കുറവാണെന്നു പറയാനാവില്ല. പ്രത്യേകിച്ച്‌ ഇപ്പോഴത്തെ ജീവിതശൈലികളും ഭക്ഷണരീതികളും കാരണം.

പ്രമേഹം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ക്ക്‌ വഴിയൊരുക്കും. പലരേയും പല തരത്തിലായിരിയ്‌ക്കും ഇതു ബാധിയ്‌ക്കുക.

പ്രമേഹമുള്ള സ്‌ത്രീകള്‍ ഗര്‍ഭിണികളാകുമ്പോള്‍ ശ്രദ്ധിയ്‌ക്കേണ്ട ചില പ്രധാന കാര്യങ്ങളുണ്ട്‌. പ്രത്യേകിച്ച ഭക്ഷണകാര്യത്തില്‍. ഇവയെന്തൊക്കെയെന്നറിയൂ,

മധുരം

മധുരം

ചില സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭകാലത്ത്‌ മധുരത്തോട്‌ അമിത താല്‍പര്യം തോന്നുന്നത്‌ സ്വാഭാവിക. പ്രമേഹരോഗികളായ ഗര്‍ഭിണികള്‍ മധുരം കഴിയുന്നതും കുറയ്‌ക്കുക. മധുരം കൂടുമ്പോള്‍ ഇത്‌ കുഞ്ഞിന്റെ ഇന്‍സുലിന്‍ ഉല്‍പാദനവും വര്‍ദ്ധിപ്പിയ്‌ക്കും. ഇത്‌ കുഞ്ഞിന്റെ വലിപ്പം ക്രമാതീതമായി വര്‍ദ്ധിയ്‌ക്കാന്‍ ഇട വരുത്തും.

ആരോഗ്യകരമായ ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ഭക്ഷണങ്ങള്‍

ആരോഗ്യകരമായ ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിയ്‌ക്കണം. ഇത്‌ കുഞ്ഞിന്റെയും അമ്മയുടേയും ആരോഗ്യത്തിനും പ്രമേഹം നിയന്ത്രിയ്‌ക്കുന്നതിനും അത്യാവശ്യമാണ്‌.

ജങ്ക ഫുഡ്‌

ജങ്ക ഫുഡ്‌

പ്രമേഹരോഗികളായ സ്‌ത്രീകള്‍ ഗര്‍ഭകാലത്ത്‌ ജങ്ക ഫുഡ്‌ കഴിവതും ഒഴിവാക്കുക. ഇതിലെ കൃത്രിമ വസ്‌തുക്കള്‍ പ്രമേഹം വര്‍ദ്ധിപ്പിയ്‌ക്കും.

കാര്‍ബോഹൈഡ്രേറ്റ്‌, പ്രോട്ടീന്‍, കൊഴുപ്പ്‌

കാര്‍ബോഹൈഡ്രേറ്റ്‌, പ്രോട്ടീന്‍, കൊഴുപ്പ്‌

പ്രമേഹമുള്ള ഗര്‍ഭിണികളുടെ ഭക്ഷണക്രമത്തില്‍ കാര്‍ബോഹൈഡ്രേറ്റ്‌, പ്രോട്ടീന്‍, കൊഴുപ്പ്‌ എന്നിവ 60, 20, 20 എന്ന ക്രമത്തിലാകാന്‍ ശ്രദ്ധിയ്‌ക്കുക. ഇത്‌ ആരോഗ്യത്തിന്‌ പ്രധാനമാണ്‌.

ഫൈബര്‍

ഫൈബര്‍

ധാരാളം ഫൈബര്‍ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ കഴിയ്‌ക്കുക. ഇത്‌ പ്രമേഹരോഗികള്‍ക്കു ഗുണം ചെയ്യും.

വീട്ടുവൈദ്യങ്ങള്‍

വീട്ടുവൈദ്യങ്ങള്‍

തലമുറകള്‍ കൈമാറി വരുന്ന വീട്ടുവൈദ്യങ്ങളുണ്ട്‌ ഇവ പരീക്ഷിയ്‌ക്കുന്നതു ഗുണം ചെയ്യും. എന്നാല്‍ ഇത്‌ വിദഗ്‌ധാഭിപ്രായം തേടിയ ശേഷമാകണമെന്നു മാത്രം .

സ്ത്രീകളുടെ വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍സ്ത്രീകളുടെ വ്യാജ രതിമൂര്‍ഛയ്ക്കു പുറകില്‍

English summary

Diet Tips For Pregnant Diabetic Women

Here are some tips for pregnant diabetic women,
Story first published: Monday, September 15, 2014, 14:18 [IST]
X
Desktop Bottom Promotion