For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെമൂത്രാശയ അണുബാധ തടയാം

By Super
|

സ്‌ത്രീകളെ സംബന്ധിച്ച്‌ ഗര്‍ഭാകാലം ഏറ്റവും മനോഹരമായ കാലഘട്ടമാണ്‌. എന്ത്‌ കഴിക്കുമ്പോഴും എന്ത്‌ ചെയ്യുമ്പോഴും ഗര്‍ഭിണികള്‍ പ്രത്യേക ശ്രദ്ധ നല്‍കണം. കുഞ്ഞിന്റെ ആരോഗ്യത്തിന്‌ ശ്രദ്ധ നല്‍കുന്നതിനിടയില്‍ ചില അമ്മമാര്‍ സ്വന്തം കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കാറുണ്ട്‌. ഇത്‌ പല പ്രശ്‌നങ്ങള്‍ക്കും കാരണമാകും. യുടിഐ ചുരുക്കി എന്ന്‌ ചുരുക്കി പറയുന്ന മൂത്രാശയത്തിലെ അണുബാധ ഇത്തരത്തില്‍ ഒന്നാണ്‌.

ഗര്‍ഭകാലത്ത്‌ മൂത്രാശയത്തില്‍ അണുബാധ ഉണ്ടാകുന്നത്‌ ദുഷ്‌കരമായിരിക്കും. ശരീര ഘടനയിലെ പ്രത്യേകത കൊണ്ട്‌ സ്‌ത്രീകള്‍ക്ക്‌ മൂത്രാശയത്തില്‍ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്‌. ഗര്‍ഭകാലത്ത്‌ ഇത്‌ വരാനുള്ള സാധ്യത ഇരട്ടിയാണ്‌.

മൂത്രാശയത്തിലെ അണുബാധയില്‍ നിന്നും വേഗം ആശ്വാസം ലഭിക്കാനുള്ള ചില മാര്‍ഗ്ഗങ്ങള്‍

ധാരാളം വെള്ളം കുടിക്കുക

ധാരാളം വെള്ളം കുടിക്കുക

ഗര്‍ഭകാലത്ത്‌ മൂത്രാശയത്തില്‍ അണുബാധ ഉണ്ടാവുകയാണെങ്കില്‍ ആവശ്യത്തിന്‌ മാത്രം വെള്ളം കുടിച്ചാല്‍ പോര. ആവശ്യത്തിലും അധികം വെള്ളം കുടിക്കണം. മൂത്രത്തില്‍ കൂടി ബാക്ടീരിയയെ നീക്കം ചെയ്യാനും യുടിഐയുടെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം നല്‍കാനും ഇത്‌ സഹായിക്കും.

വെള്ളം കുടിക്കുന്നത്‌ കൂടുന്നതിന്‌ അനുസരിച്ച്‌ മൂത്രം ഒഴിക്കുന്നതിന്റെ അളവും കൂടും

സ്വയം ചികിത്സ അരുത്‌

സ്വയം ചികിത്സ അരുത്‌

ഗര്‍ഭകാലത്ത്‌ മൂത്രാശയത്തില്‍ അണുബാധ ഉണ്ടാവുകയാണെങ്കില്‍ ഏറെ ശ്രദ്ധയോടെ വേണം ചികിത്സിക്കാന്‍. സ്വയം ചികിത്സ പാടില്ല. ഇത്‌ ചിലപ്പോള്‍ ഗര്‍ഭസ്ഥ ശിശുവിനെ ദോഷകരമായി ബാധിച്ചെന്നിരിക്കും. ഡോക്ടറെ കണ്ട്‌ നിര്‍ദ്ദേശം തേടുന്നതായിരിക്കും ഉചിതം.

മൂത്രം പിടിച്ചു നിര്‍ത്തരുത്‌

മൂത്രം പിടിച്ചു നിര്‍ത്തരുത്‌

മൂത്രാശയത്തില്‍ അണുബാധ ഉണ്ടെങ്കില്‍ ഒരിക്കലും മൂത്രം പിടിച്ചു നിര്‍ത്തരുത്‌. എപ്പോള്‍ തോന്നലുണ്ടാകുന്നുവോ അപ്പോള്‍ മൂത്രം ഒഴിക്കുക. ഗര്‍ഭകാലത്ത്‌ മൂത്രം ഇടയ്‌ക്കിടെ മൂത്രമൊഴിക്കാന്‍ തോന്നുക സാധാരണമാണ്‌. അതിനാല്‍ പിടിച്ചു നിര്‍ത്തരുത്‌.

ശരിയായ ശുചിത്വം

ശരിയായ ശുചിത്വം

ഗര്‍ഭിണികള്‍ക്ക്‌ രോഗ പ്രതിരോധ ശേഷി കുറവായതിനാല്‍ അണുബാധ , പ്രത്യേകിച്ച്‌ മൂത്രാശയത്തില്‍ അണുബാധ വരാനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ അണുബാധ ഉണ്ടാകാതിരിക്കുന്നതിന്‌ ശരിയായ ശുചിത്വ ശീലം പാലിക്കുക. യുടിഐ വാരാനുള്ള സാധ്യത കുറയ്‌ക്കുന്നതിനായി പൊതുവായുള്ള ബാത്‌റൂമുകള്‍ ഉപയോഗിക്കുന്നത്‌ ഒഴിവാക്കുക.

ചികിത്സ

ചികിത്സ

ഗര്‍ഭ കാലത്ത്‌ മൂത്രാശയത്തില്‍ അണുബാധ ഉണ്ടായാല്‍ ധാരാളം വെള്ളം കുടിച്ച്‌്‌ മാറ്റാം എന്ന്‌ കരുതുന്നത്‌ ശരിയല്ല. ശരിയായ സമയത്ത്‌ ശരിയായ ചികിത്സ ലഭിച്ചില്ല എങ്കില്‍ കുഞ്ഞിന്റെ ആരോഗ്യത്തെ വരെ ബാധിക്കാവുന്ന തരത്തില്‍ ഭാവിയില്‍ പ്രശ്‌നങ്ങള്‍ സങ്കീര്‍ണമാവാം.

ആശ്വാസത്തിനുള്ള വഴികള്‍

ആശ്വാസത്തിനുള്ള വഴികള്‍

ഗര്‍ഭകാലത്ത്‌ മൂത്രാശയത്തില്‍ അണുബാധ ഉണ്ടാകുമ്പോള്‍ ചികിത്സ ചെയ്യുന്നതിനൊപ്പം തന്നെ ഇവയുടെ ലക്ഷണങ്ങളില്‍ നിന്നും ആശ്വാസം നേടാനുള്ള ചില മാര്‍ഗ്ഗങ്ങളും സ്വീകരിക്കാം. സുരക്ഷിതമായ വീട്ടുമരുന്നുകളും ഇതില്‍ ഉള്‍പ്പെടും. അണുബാധയുടെ കാരണമല്ല മറിച്ച്‌ ലക്ഷണങ്ങള്‍ മാത്രമാണ്‌ ഇവയുടെ ലക്ഷ്യം. വയറിന്‌ മുകളില്‍ ചൂട്‌ പാഡ്‌ വയ്‌ക്കുന്നതും കോഫി, മദ്യം, എരിവുള്ള ആഹാരങ്ങള്‍ എന്നിവ ഒഴിവാക്കുന്നതും ആശ്വാസം നല്‍കാന്‍ സഹായിക്കും.

Read more about: pregnancy
English summary

Dealing UTI During Pregnancy

While giving importance to the health of the unborn baby, at least a few mothers forget to care themselves. This may end up with problems like urinary tract infections. Having a pregnancy with urinary infection is a difficult situation.
X
Desktop Bottom Promotion