For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണമായ ഗര്‍ഭകാല പ്രശ്നങ്ങള്‍

By Super
|

ഒരു അമ്മയെ സംബന്ധിച്ച് സ്വന്തം കുഞ്ഞ് എന്നത് ഒമ്പത് മാസം ഉദരത്തില്‍ ചുമക്കുകയും, മൂന്ന് വര്‍ഷം കരങ്ങളില്‍ വഹിക്കുകയും, മരണം വരെ ഹൃദയത്തില്‍ കൊണ്ടുനടക്കുകയും ചെയ്യുന്നതാണ്. മേരി മാന്‍സണിന്‍റെ ഈ വാക്കുകള്‍ എത്രത്തോളം അര്‍ത്ഥവത്താണ്.

അമിതവണ്ണമുള്ളവര്‍ ഗര്‍ഭം ധരിച്ചാല്‍....അമിതവണ്ണമുള്ളവര്‍ ഗര്‍ഭം ധരിച്ചാല്‍....

ഒരു കുട്ടിയെ ഗര്‍ഭം ധരിക്കുകയും ജന്മം നല്കുകയും ചെയ്യുക എന്നത് ഒരു സ്ത്രീ ഏറെ ആഗ്രഹിക്കുന്നതാണ്. ഇതിനോട് താരതമ്യം നടത്താന്‍ പറ്റിയ മറ്റൊരു സന്തോഷം ഒരു സ്ത്രീക്കുണ്ടാകില്ല. എന്നാല്‍ അമ്മയാകുന്ന ഈ ദിനങ്ങളില്‍ ചില കഷ്ടതകളും കൂടെ വരും. സാധാരണമായ അത്തരം ചില പ്രശ്നങ്ങളാണ് ഇവിടെ പറയുന്നത്.

ഛര്‍ദ്ദി

ഛര്‍ദ്ദി

ഗര്‍ഭകാലത്ത് നേരിടേണ്ടി വരുന്ന ഒരു സാധാരണമായ പ്രശ്നമാണ് ഛര്‍ദ്ദി. എന്നാല്‍ ഇത് അമിതമായി ഉണ്ടാകുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കേണ്ടതുണ്ട്.

മോണിംഗ് സിക്നെസ്

മോണിംഗ് സിക്നെസ്

മോണിംഗ് സിക്നെസ് അഥവാ ഗര്‍ഭാരംഭത്തിലെ ഛര്‍ദ്ദി - ഗര്‍ഭിണികള്‍ നേരിടുന്ന ഒരു പ്രശ്നമാണിത്. പേരു സൂചിപ്പിക്കുന്നത് പോലെ പ്രഭാതത്തില്‍ മാത്രമല്ല ദിവസം മുഴുവനും ഇത് നീണ്ടുനില്‍ക്കും. ഇത് ഒഴിവാക്കാന്‍ ഭക്ഷണം ചെറിയ അളവുകളില്‍ കഴിക്കുകയും, ഭക്ഷണത്തോടൊപ്പം പാനീയങ്ങള്‍ കുടിക്കുന്നത് ഒഴിവാക്കുകയും, മികച്ച വായുസഞ്ചാരം ലഭിക്കുന്നയിടങ്ങളില്‍ ഇരിക്കുകയും ചെയ്യുക.

നീര്‍ക്കെട്ട്

നീര്‍ക്കെട്ട്

ഗര്‍ഭിണികളില്‍ പലരിലും കൂടിയും കുറഞ്ഞും കാണപ്പെടുന്നതാണ് നീര്‍ക്കെട്ട്. ഏറെ നേരം നില്‍ക്കുന്നത് ഒഴിവാക്കുകയും, സൗകര്യപ്രദമായ ഷൂ ധരിക്കുന്നതും ഇത് കുറയാന്‍ സഹായിക്കും.

ശരീരഭാരം വര്‍ദ്ധിക്കല്‍

ശരീരഭാരം വര്‍ദ്ധിക്കല്‍

ഗര്‍ഭകാലത്ത് ശരീരഭാരം കൂടുന്നതില്‍ ആശങ്കപ്പെടേണ്ടതില്ല. ഇടക്കിടെ ഭക്ഷണം കഴിക്കുന്നത് നിര്‍ത്തേണ്ട കാര്യവുമില്ല.

ഉറക്കമില്ലായ്മ

ഉറക്കമില്ലായ്മ

ഗര്‍ഭകാലത്തുണ്ടാകുന്ന ഹോര്‍മോണ്‍ വ്യതിയാനങ്ങളാണ് ഉറക്കമില്ലായ്മക്ക് കാരണമാകുന്നത്. കഫീന്‍, ആല്‍ക്കഹോള്‍, കൊഴുപ്പ് കൂടിയ ഭക്ഷണങ്ങള്‍ എന്നിവ ഒഴിവാക്കുന്നത് വഴി ഈ പ്രശ്നം നിയന്ത്രിക്കാം.

ക്ഷീണം

ക്ഷീണം

ഗര്‍ഭകാലത്തെ ക്ഷീണം ഒഴിവാക്കാന്‍ ശരിയായ ഉറക്കവും വിശ്രമവും ആവശ്യമാണ്. ക്ഷീണത്തിന് കാരണമാകുന്ന അനീമിയ ഒഴിവാക്കാനായി ഇരുമ്പ് ധാരാളമായി അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുക.

പുറം വേദന

പുറം വേദന

ഗര്‍ഭം മൂലം അരക്കെട്ടിന് സമീപമുണ്ടാകുന്ന ഭാരം നടുവ് വേദനയ്ക്ക് കാരണമാകും. സൗകര്യപ്രദമായ ഷൂ ധരിക്കുകയും, അധികം ഭാരമുള്ള വസ്തുക്കള്‍ ഉയര്‍ത്താതിരിക്കുകയും ചെയ്താല്‍ ഇത് ഒഴിവാക്കാനാവും.

അടിവയറിലെ വേദന

അടിവയറിലെ വേദന

ഗര്‍ഭത്തിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും ഘട്ടത്തില്‍ കുട്ടിയുടെ വികാസമുണ്ടാകുമ്പോള്‍ അടിവയറില്‍ വേദനയുണ്ടാകുന്നത് സാധാരണമാണ്. എന്നാല്‍ വേദന സ്ഥിരമായി നില്‍ക്കുന്നുവെങ്കില്‍ ഡോക്ടറെ സമീപിക്കണം.

മലബന്ധം

മലബന്ധം

ശാരീരിക പ്രവര്‍ത്തനങ്ങളിലെ മാറ്റം ഗര്‍ഭിണികളില്‍ മലബന്ധമുണ്ടാക്കും. വെള്ളം കൂടുതലായി കുടിക്കുകയും, ഫൈബര്‍ ധാരാളമായി അടങ്ങിയ ഭക്ഷണം കഴിക്കുകയും വഴി ഈ പ്രശ്നം കുറയ്ക്കാനാവും.

കാലിലെ പേശിവലിവ്

കാലിലെ പേശിവലിവ്

കിടക്കാന്‍ പോകുന്നതിന് മുമ്പ് കാലിലെ വിരലുകള്‍ ചുരുട്ടി വ്യായാമം ചെയ്യുന്നത് പേശിവലിവിന് ആശ്വാസം നല്കും. വേദനയുള്ള ഭാഗം മസാജ് ചെയ്യുക. മഗ്നീഷ്യം, പൊട്ടാസ്യം എന്നിവ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നതും ഫലം നല്കും.

ശ്വാസതടസം

ശ്വാസതടസം

ഗര്‍ഭിണികളില്‍ സമ്മര്‍ദ്ധം കൂടുമ്പോള്‍ ഇത് സംഭവിക്കാം. ശ്വാസവൈഷമ്യം നേരിടുമ്പോള്‍ അല്പസമയം റിലാക്സ് ചെയ്യുക. ബുദ്ധിമുട്ട് വര്‍ദ്ധിച്ചാല്‍ വൈദ്യസഹായം തേടണം.

Read more about: pregnancy ഗര്‍ഭം
English summary

Common Pregnancy Problems

Giving birth to a child is indeed what every women carves for and this feeling is unmatched to any other pleasures of life. But with this bliss comes some inconveniences that are experienced by every women before becoming a mother.
X
Desktop Bottom Promotion