For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തു വരുത്തും തെറ്റുകള്‍

|

ഗര്‍ഭകാലത്തു ശ്രദ്ധിയക്കേണ്ട കാര്യങ്ങള്‍ പലതുണ്ട്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെ പ്രധാനവുമാണ്.

എന്നാല്‍ പല ഗര്‍ഭിണികളും വരുത്തുന്ന, ചെയ്യുന്ന ചില തെറ്റുകളുണ്ട്. ഇവ തെറ്റുകളാണെന്നറിയാതെയായിരിയ്ക്കും ഇവര്‍ ഇതു ചെയ്യുന്നതും.

ഗര്‍ഭകാലത്തു ഗര്‍ഭിണികള്‍ വരുത്തുന്ന ഇത്തരം ചില തെറ്റുകളെക്കുറിച്ചറിയൂ,

മരുന്നുകള്‍

മരുന്നുകള്‍

ഡോക്ടറുടെ നിര്‍ദേശപ്രകാരമല്ലാതെ മരുന്നുകള്‍ കഴിയ്ക്കുന്ന ശീലം പലര്‍ക്കുമുണ്ട്. ചില ഗര്‍ഭിണികളും ഇങ്ങനെ ചെയ്യാറുണ്ട്. ഇത് ഗുരുതരമായ പ്രത്യാഘാതങ്ങള്‍ വരുത്തി വയ്ക്കും.

ഉറക്കം

ഉറക്കം

പല കാരണങ്ങളാലും ആവശ്യത്തിന് ഉറങ്ങാത്ത ഗര്‍ഭിണികളുമുണ്ട്. ഇതും അമ്മയ്ക്കും കുഞ്ഞിനും ദോഷം വരുത്തും.

ഇഷ്ടഭക്ഷണം

ഇഷ്ടഭക്ഷണം

നല്ലതല്ലെന്നു കരുതി ഇഷ്ടപ്പെട്ട എല്ലാ ആഹാരങ്ങളും ഉപേക്ഷിയ്ക്കുന്നവരുണ്ട്. ഇതും ചെയ്യേണ്ടതില്ല.

ഡോക്ടര്‍

ഡോക്ടര്‍

വ്യക്തമായ വിവരമില്ലാതെ ഗര്‍ഭകാലത്ത് ഡോക്ടറെ തെരഞ്ഞെടുക്കുന്നവരുണ്ട്. ഗൈനക്കോളജിസ്റ്റ് എന്നതിനെ മാത്രം ആശ്രയിക്കാതെ മറ്റുള്ളവരുടെ അഭിപ്രായം കൂടി തേടി നല്ല ഡോക്ടറെ മാത്രം കാണുക.

അമിത ഭക്ഷണം

അമിത ഭക്ഷണം

രണ്ടു പേര്‍ക്കുള്ള ഭക്ഷണം കഴിയ്ക്കുന്ന ഗര്‍ഭിണികളുണ്ട്. തനിയക്കും കുഞ്ഞിനും എന്നതായിരിയ്ക്കും ഭാഷ്യം. ഇതിന്റെ ആവശ്യമില്ല. ഇത് അമിതവണ്ണത്തിനും ദഹനപ്രശ്‌നങ്ങള്‍ക്കും വഴി വയ്ക്കും. നല്ല ഭക്ഷണം ആവശ്യത്തിനു കഴിയ്ക്കുക. വേണ്ടെങ്കിലും വാരി വലിച്ചു കഴിയ്‌ക്കേണ്ടെന്നര്‍ത്ഥം.

Read more about: pregnancy ഗര്‍ഭം
English summary

Common Pregnancy Mistakes

This article looks at the common mistakes women make when pregnant. Being aware of these mistakes is the first step towards ensuring harmony during the pregnancy period.
Story first published: Wednesday, July 23, 2014, 14:58 [IST]
X
Desktop Bottom Promotion