For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവം വൈകുന്നതിനുള്ള കാരണങ്ങള്‍

|

ചിലപ്പോള്‍ പ്രസവവേദന തുടങ്ങിയാലും പ്രസവം വല്ലാതെ വൈകാറുണ്ട്. സ്ലോ ലേബര്‍ എന്നാണ് ഇതിനെ സാധാരണ പറയുക. ചില സന്ദര്‍ഭങ്ങളില്‍ പ്രസവം ഇങ്ങനെ വല്ലാതെ വൈകുമ്പോള്‍ സിസേറിയന്‍ വേണ്ടി വരികയും ചെയ്യും.

പ്രസവം വല്ലാതെ വൈകുന്നതിനുള്ള ചില കാരണങ്ങളറിയൂ,

യൂട്രസ് കോണ്‍ട്രാക്ഷന്‍സ്

യൂട്രസ് കോണ്‍ട്രാക്ഷന്‍സ്

യൂട്രസ് കോണ്‍ട്രാക്ഷന്‍സ്, അതായത് ഗര്‍ഭപാത്രം സങ്കോചിയ്ക്കുന്നത് പ്രസവം നടക്കാന്‍ പ്രധാനമാണ്. ചില ഗര്‍ഭിണികളില്‍ ഇത് വളരെ പതുക്കെയോ ഇട വിട്ടു വരാതിരിയ്ക്കുകയോ ചെയ്യാറുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസവം വൈകുകയും ചെയ്യും.

മൂത്രസഞ്ചി

മൂത്രസഞ്ചി

മൂത്രസഞ്ചി നിറഞ്ഞിരിയ്ക്കുന്നത് കുഞ്ഞിന്റെ താഴോട്ടുള്ള വരവിനേയും ഗര്‍ഭപാത്ര സങ്കോചത്തേയുമെല്ലാം പതുക്കെയാക്കും. ഇതുകൊണ്ടുതന്നെ ഇടയ്ക്കിടെ മൂത്രമൊഴിയ്‌ക്കേണ്ടത് അത്യാവശ്യം.

കിടപ്പ്‌

കിടപ്പ്‌

നിങ്ങള്‍ മലര്‍ന്നു തന്നെ കിടക്കുകയാണെങ്കില്‍ കുഞ്ഞിന്റെ താഴോട്ടുള്ള വരവു വൈകും. ഇത് പ്രസവം വൈകിക്കും.

കുഞ്ഞിന്റെ തല

കുഞ്ഞിന്റെ തല

ചില സന്ദര്‍ഭങ്ങളില്‍ കുഞ്ഞിന്റെ തല ഗര്‍ഭാശയ മുഖത്തെത്തുന്നതിനു മുന്‍പു തന്നെ പ്രസവവേദന തുടങ്ങും. ഇത്തരം സന്ദര്‍ഭങ്ങളില്‍ പ്രസവവും വൈകും.

ഗര്‍ഭാശയ മുഖം

ഗര്‍ഭാശയ മുഖം

ചില സ്ത്രീകളില്‍ ഗര്‍ഭാശയ മുഖം വികസിയ്ക്കുവാന്‍ സമയമെടുക്കും. ഇത്തരം സന്ദര്‍ഭങ്ങളിലും പ്രസവം വൈകാറുണ്ട്.

അംമ്‌നിയോട്ടിക് ഫഌയിഡ്

അംമ്‌നിയോട്ടിക് ഫഌയിഡ്

അംമ്‌നിയോട്ടിക് ഫഌയിഡ് പോകുന്നതാണ് പ്രസവം വേഗത്തിലാക്കുക. ഇതു വൈകിയാലും പ്രസവം വൈകും.

കുഞ്ഞിന്റെ പൊസിഷന്‍

കുഞ്ഞിന്റെ പൊസിഷന്‍

ചില സന്ദര്‍ഭങ്ങളില്‍ പ്രസവമടുക്കുമ്പോള്‍ കുഞ്ഞിന്റെ പൊസിഷന്‍ മാറും. അതായത് തല മുകളിലേയ്ക്കാവും. അല്ലെങ്കില്‍ കുഞ്ഞ് വേണ്ട രീതിയില്‍ താഴേയ്ക്കു വരാതിരിയ്ക്കും. ഇതെല്ലാം പ്രസവം വൈകിപ്പിയ്ക്കും.

എപിഡ്യൂറല്‍

എപിഡ്യൂറല്‍

പ്രസവവേദന കുറയ്ക്കാന്‍ എപിഡ്യൂറല്‍ കൊടുക്കാറുണ്ട്. ഇതും ചിലപ്പോള്‍ ്പ്രസവം വൈകിപ്പിയ്ക്കും.

Read more about: delivery പ്രസവം
English summary

Causes For Slow Delivery

Here are the eight most vital reasons for which labour is often slow.
Story first published: Tuesday, August 26, 2014, 13:57 [IST]
X
Desktop Bottom Promotion