For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ക്ക് ശ്വസന വ്യായാമങ്ങള്‍

By Super
|

ഗര്‍ഭകാലത്ത്‌ കൃത്യമായ ശ്വസനം ആവശ്യമാണ്‌. കാരണം നിങ്ങളുടെ ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനത്തിനും കുഞ്ഞിന്റെ വളര്‍ച്ചയ്‌ക്കും ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാകുന്നതിന്‌ ഇതാവശ്യമാണ്‌.ഗര്‍ഭകാലത്ത്‌ മതിയായ അളവില്‍ ഓക്‌സിജന്‍ ലഭിക്കുന്നതിനെ ആശ്രയിച്ചായിരിക്കും കുഞ്ഞിന്റെ വളര്‍ച്ചയും പോഷക ലഭ്യതയും വികാസവും. അതുകൊണ്ട്‌ ഈ സമയത്ത്‌ ശ്വസനം കൃത്യമാക്കേണ്ടത്‌ വളരെ അത്യാവശ്യമാണ്‌.

ശരീരത്തിന്‌ ആവശ്യമായ ഓക്‌സിജന്‍ ലഭ്യമാക്കാന്‍ സഹായിക്കുന്ന ലളിതമായ 4 ശ്വസന വ്യായാമങ്ങളാണ്‌ ഇവിടെ പറയുന്നത്‌

Breathing Exercises

1. ഉദരത്തില്‍ നിന്നുള്ള ശ്വസനം

ഉദര ശ്വസനം എന്നും ഇത്‌ പറയപ്പെടുന്നുണ്ട്‌. സൗകര്യപ്രദമായ സ്ഥലത്ത്‌ കാലുകള്‍ മടക്കി ഇരിക്കുക. സന്ധികള്‍, തോള്‍, ഇടുപ്പ്‌ എന്നിവ ഉള്‍പ്പടെ ശരീരം പൂര്‍ണ്ണമായി ആയാസ രഹിതമാക്കുക.ഒരു കൈ വയറിന്‌ അടിയിലും മറ്റൊന്ന്‌ വയറിന്‌ മുകളിലും വയ്‌ക്കുക. എന്നിട്ട്‌ അടിവയറ്റില്‍ നിന്നും ആഴത്തില്‍ ശ്വാസം എടുക്കുക. വയറില്‍ വായു നിറയുന്നതിനായി എട്ട്‌ വരെയോ നിങ്ങള്‍ക്ക്‌ സൗകര്യപ്രദമാകുന്നത്രയോ എണ്ണുക. ഇത്‌ നിങ്ങള്‍ക്ക്‌ സാധാരണമായി അനുഭവപ്പെടുന്നത്‌ വരെ ദിവസവും 10 മിനുട്ട്‌ നേരം ചെയ്യുക. വയറ്‌ കണ്ടു തുടങ്ങിയിട്ടില്ല എങ്കില്‍ മുട്ടുകളില്‍ കൈ വച്ച്‌ ഇരുന്നും ഇതേ വ്യായാമം ചെയ്യാവുന്നതാണ്‌.

2. നെഞ്ചില്‍ നിന്നുള്ള ശ്വസം

നിവര്‍ന്ന്‌ നിന്ന്‌ കാലുകള്‍ സമാന്തരമായി വയ്‌ക്കുക. വായടച്ച്‌ പത്ത്‌ എണ്ണുന്നത്‌ വരെ ആഴ്‌ത്തില്‍ ശ്വസിക്കുക. നെഞ്ചില്‍ അമിതമായി അമര്‍ത്താതിരിക്കാന്‍ ശ്രദ്ധക്കണം. ശ്വസിക്കുമ്പോള്‍ ശ്വാസകോശം വികസിക്കുന്നതിനനുസരിച്ച്‌ കൈകള്‍ പുറത്തേക്ക്‌ ചലിക്കുന്നതായി അനുഭവപ്പെടും. ഏതാനം സെക്കന്‍ഡ്‌ നേരം ശ്വാസം പിടിച്ച്‌ നിര്‍ത്തിയിട്ട്‌ പതുക്കെ ശ്വാസം പുറത്തേക്ക്‌ വിടുക. ശ്വസിക്കാനെടുത്ത അത്രയും സമയം നിശ്വസിക്കുന്നതിനും എടുക്കുക.ഇതിനായി ശ്വാസം അകത്തേക്ക്‌്‌ എടുക്കുമ്പോള്‍ എത്ര എണ്ണുന്നുവോ അത്രയും തന്നെ പുറത്തേക്ക്‌ വിടുമ്പോഴും എണ്ണുക. മികച്ച ഫലം ലഭിക്കുന്നതിന്‌ പത്ത്‌ തവണ വീതം വ്യായാമം ചെയ്യുക.

ഏഴാംമാസത്തിന്‌ ശേഷം ഈ വ്യായാമം ചെയ്യുക അല്‍പം ബുദ്ധിമുട്ടായിരിക്കും , എങ്കിലും നിങ്ങള്‍ക്ക്‌ സൗകര്യപ്രദമായ രീതിയില്‍ പതിവായി ചെയ്യാന്‍ ശ്രമിക്കുക.

3. ആഴം കുറഞ്ഞ ശ്വസനം

ദിവസം മുഴുവന്‍ ഇത്തരത്തില്‍ ശ്വസിക്കുന്നത്‌ നല്ലതല്ല. കാരണം ഓക്‌സിജന്‍ അകത്തേയ്‌ക്ക്‌ എടുക്കുന്നതില്‍ കുറവ്‌ വരുകയും കുഞ്ഞിന്‌ ഓക്‌സിജന്‍ ലഭ്യമാക്കുന്നത്‌ പരിമിതപ്പെടുകയും ചെയ്യും. എന്നാല്‍, അല്‍പ്പ നേരത്തേക്ക്‌ ഈ വ്യായാമം ചെയ്യുന്നത്‌ ശ്വാസകോശത്തിന്‌ ഉണര്‍വും ആരോഗ്യവും നല്‍കും. ഇത്‌ ചെയ്യുന്നതിന്‌ മുട്ട്‌ മടക്കി മലര്‍ന്ന്‌ കിടക്കുകയോ അല്ലെങ്കില്‍ കാലുകള്‍ സമാന്തരമായി വച്ച്‌ നിവര്‍ന്ന്‌ നില്‍ക്കുകയോ ചെയ്യുക. അതിന്‌ ശേഷം വായ തുറന്ന്‌ വളരെ പെട്ടന്ന്‌ ആഴം കുറഞ്ഞ ഒരു ശ്വാസം എടുക്കുക.ഇത്‌ ശ്വാസ കോശത്തിന്‌ നല്ല വ്യായാമമാണ്‌. ദിവസം അഞ്ച്‌ മിനുട്ട്‌ നേരം ഈ വ്യായാമം ചെയ്യുക.

4. ഇടവിട്ട്‌ ആഴം കുറഞ്ഞും കൂടിയുമുള്ള ശ്വസനം

സൗകര്യപ്രദമായ സ്ഥിതിയില്‍ ഇരിക്കുകയോ നില്‍ക്കുകയോ ചെയ്യുക. കാലുകള്‍ മടക്കി ഇരിക്കുകയോ കാലുകള്‍ സമാന്തരമായി വച്ച്‌ നിവര്‍ന്ന്‌ നില്‍ക്കുകയോ ചെയ്യാം. സന്ധികള്‍, ഇടുപ്പ്‌, കൈകള്‍ തോളുകള്‍ എന്നിവ ഉള്‍പ്പെടെ ശരീരം പൂര്‍ണമായി ആയാസ രഹിതമാക്കുക. എന്നിട്ട്‌ ആഴത്തില്‍ ഒരു ശ്വാസമെടുത്ത്‌ അല്‍പ നേരം നിലനിര്‍ത്തുക. അത്ര തന്നെ സമയമെടുത്ത്‌ നിശ്വസിക്കുക. അതിന്‌ ശേഷം വായ തുറന്ന്‌ അഞ്ച്‌ വരെ എണ്ണുന്നത്‌ വരെ ശ്വാസം എടുക്കുക. അതിന്‌ ശേഷം വായ അടച്ച്‌ ആഴത്തിലുള്ള ശ്വസനപ്രക്രിയ ആവര്‍ത്തിക്കുക. ഈ ക്രമം ഒറ്റത്തവണ അഞ്ച്‌ പ്രാവശ്യം ചെയ്യുക.

ഈ ശ്വസന വ്യായാമങ്ങള്‍ ഓക്‌സിജന്‍ ആവശ്യത്തിന്‌ അകത്തേയ്‌ക്ക്‌ എടുക്കാനും വിതരണം ചെയ്യാനും സഹായിക്കും കൂടാതെ ശരീരപ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെടുത്തുകയും കുഞ്ഞിന്‌ ആവശ്യമായ പോഷകങ്ങളും ഓക്‌സിജനും ലഭ്യമാക്കാന്‍ സഹായിക്കുകയും ചെയ്യും. പ്രാണായാമം, യോഗ എന്നിവയ്‌ക്കൊപ്പമാണ്‌ ഇവ ചെയ്യുന്നതെങ്കില്‍ ഗുണം കൂടുതലായിരിക്കും.

Read more about: pregnancy ഗര്‍ഭം
English summary

Breathing Exercises Every Pregnant Woman Should Do

Corrective breathing during pregnancy is very crucial. The reason being your body needs an adequate supply of oxygen to meet the requirements of your growing baby and for the optimum functioning of your body.
 
 Read more at: http://hindi.boldsky.com/pregnancy-parenting/pre-natal/2014/breathing-exercises-every-pregnant-woman-should-do-006560.html
Story first published: Friday, November 7, 2014, 14:28 [IST]
X
Desktop Bottom Promotion