For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുലയൂട്ടലിന്‌ ദോഷവശങ്ങളും

|

പ്രസവശേഷം ഓരോ സ്‌ത്രീകളും പ്രധാനമായും ചെയ്യുന്ന ഒന്നാണ്‌ കുഞ്ഞിന്‌ മുലപ്പാല്‍ നല്‍കുന്നത്‌. മുലയൂട്ടല്‍ കുഞ്ഞിന്‌ ആരോഗ്യം നല്‍കുന്നതിനോടൊപ്പം അമ്മയും കുഞ്ഞും തമ്മിലുളള ബന്ധം ഊട്ടിയുറപ്പിയ്‌ക്കുന്ന ഒരു പ്രക്രിയ കൂടിയാണ്‌.

മുലയൂട്ടല്‍ കുഞ്ഞിന്റെ ആരോഗ്യത്തിനു മാത്രമല്ല, അമ്മയുടെ ആരോഗ്യത്തിനും നല്ലതാണ്‌. ഇത്‌ ബ്രെസ്‌റ്റ്‌ ക്യാന്‍സറടക്കമുള്ള പല രോഗങ്ങളും തടയുമെന്നു തെളിഞ്ഞിട്ടുണ്ട്‌.

 സ്തനാര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍ സ്തനാര്‍ബുദം തടയാന്‍ ചില ഭക്ഷണങ്ങള്‍

എന്നാല്‍ മുലയൂട്ടലിന്‌ ചില ബുദ്ധിമുട്ടുകളും പാര്‍ശ്വഫലങ്ങളുമുണ്ട്‌. ഇവയെന്തെന്ന്‌ അറിഞ്ഞിരിയ്‌ക്കൂ,

 ലീക്ക്‌

ലീക്ക്‌

മുലയൂട്ടുന്ന സ്‌ത്രീകള്‍ക്ക്‌ സ്‌തനത്തില്‍ പാല്‍ നിറയുമ്പോള്‍ പലപ്പോഴും ഇത്‌ പുറത്തേയ്‌ക്കു ലീക്ക്‌ ചെയ്യാറുമുണ്ട്‌. ഇത്‌ പൊതുസ്ഥലങ്ങളില്‍ പലപ്പോഴും സ്‌ത്രീകള്‍ക്ക്‌ ബുദ്ധിമുട്ടുണ്ടാക്കും.

 വീനിംഗ്‌

വീനിംഗ്‌

മുലയുട്ടല്‍ നിര്‍ത്തുന്ന പ്രക്രിയ വീനിംഗ്‌ എന്നാണ്‌ അറിയപ്പെടുന്നത്‌. ഇതിനോട്‌ കുഞ്ഞു പൊരുത്തപ്പെടുവാന്‍ ഏറെ സമയമെടുക്കും. ഈ ഘട്ടത്തില്‍ കുഞ്ഞിനെ കൈകാര്യം ചെയ്യുകയെന്നത്‌ അത്ര എളുപ്പമുള്ള കാര്യവുമാകില്ല.

ക്ഷീണവും സ്‌ട്രെസു

ക്ഷീണവും സ്‌ട്രെസു

നവജാതശിശുവിന്‌ രാത്രിയിലും മുലയൂട്ടണം. ഇത്‌ പലപ്പോഴും അമ്മയ്‌ക്ക്‌ ഉറക്കക്കുറവുണ്ടാക്കും. ഇത്‌ ക്ഷീണവും ചിലപ്പോള്‍ സ്‌ട്രെസുമുണ്ടാക്കും.

കുഞ്ഞു കടിയ്‌ക്കുന്നത്‌

കുഞ്ഞു കടിയ്‌ക്കുന്നത്‌

മുലയൂട്ടുമ്പോള്‍ കുഞ്ഞു കടിയ്‌ക്കുന്നത്‌ ചിലപ്പോള്‍ പലര്‍ക്കും വേദനയും മുറിവുമുണ്ടാക്കാം.

സ്‌തനത്തില്‍ വേദന

സ്‌തനത്തില്‍ വേദന

ജോലിയ്‌ക്കു പോകുന്ന അമ്മാര്‍ക്ക്‌ മുലപ്പാല്‍ നല്‍കുന്നത്‌ ഒരു വെല്ലുവിളി തന്നെയായിരിയ്‌ക്കും. പാല്‍ പമ്പു ചെയ്‌തെടുക്കുകയാണ്‌ ഒരു വഴി. മാത്രമല്ല, കുഞ്ഞിന്‌ പാല്‍ നല്‍കാതിരിയ്‌ക്കുമ്പോള്‍ മുലപ്പാല്‍ വന്ന്‌ സ്‌തനത്തില്‍ വേദനയുണ്ടാവുകയും ചെയ്യാം.

പാലിന്റെ കുറവ്‌

പാലിന്റെ കുറവ്‌

ചിലപ്പോള്‍ കുഞ്ഞിന്‌ ആവശ്യത്തിനുള്ള പാല്‍ ലഭിച്ചില്ലെന്നു വരാം. ഇത്‌ കുഞ്ഞിനു മാത്രമല്ല, അമ്മയ്‌ക്കും മാനസിക പ്രയാസങ്ങളുണ്ടാക്കും.

പൊതുസ്ഥലത്ത്‌ മുലയൂട്ടുന്നത്‌

പൊതുസ്ഥലത്ത്‌ മുലയൂട്ടുന്നത്‌

പൊതുസ്ഥലത്ത്‌ മുലയൂട്ടുന്നത്‌ പലപ്പോഴും സ്‌ത്രീകള്‍ നേരിടേണ്ടി വരുന്ന മറ്റൊരു പ്രശ്‌നമാണ്‌.

മാറിടവേദന

മാറിടവേദന

തുടക്കത്തില്‍ കുഞ്ഞ്‌ മുലപ്പാല്‍ കുടിയ്‌ക്കുമ്പോള്‍ അമ്മയ്‌ക്കു മാറിടവേദന അനുഭവപ്പെടുന്നത്‌ സാധാരണമാണ്‌. മുലഞെട്ട്‌ അകത്തേക്കു വലിഞ്ഞ സ്‌ത്രീകളില്‍ ചിലപ്പോള്‍ നിപ്പിള്‍ വിണ്ടുപൊട്ടുവാനും ഇത്‌ കാരണമാകും.

ജോലിയ്‌ക്കു പോകുന്ന അമ്മാര്‍ക്ക്‌

ജോലിയ്‌ക്കു പോകുന്ന അമ്മാര്‍ക്ക്‌

ജോലിയ്‌ക്കു പോകുന്ന അമ്മാര്‍ക്ക്‌ മുലപ്പാല്‍ നല്‍കുന്നത്‌ ഒരു വെല്ലുവിളി തന്നെയായിരിയ്‌ക്കും. പാല്‍ പമ്പു ചെയ്‌തെടുക്കുകയാണ്‌ ഒരു വഴി. മാത്രമല്ല, കുഞ്ഞിന്‌ പാല്‍ നല്‍കാതിരിയ്‌ക്കുമ്പോള്‍ മുലപ്പാല്‍ വന്ന്‌ സ്‌തനത്തില്‍ വേദനയുണ്ടാവുകയും ചെയ്യാം.

English summary

Breast Feeding Side Effects

Despite the many side effects and difficulties of breastfeeding, all mothers would agree that it is a highly rewarding experience. From sleepless long nights to embarrassing leaking moments, here are some of the breastfeeding difficulties and side effects that new moms should be aware of:
 
 
X
Desktop Bottom Promotion