For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തീയതി കഴിഞ്ഞും പ്രസവം വൈകിയാല്‍.....

|

ഗര്‍ഭം ധരിച്ച സമയം കണക്കാക്കി ഏകദേശം പ്രസവത്തീയതി പറയുന്നത് സാധാരണമാണ്. 42 ആഴ്ചകളാണ് സാധാരണയായി ഗര്‍ഭകാലം കണക്കാക്കാറ്.

ഇത്രയും കഴിഞ്ഞ് പ്രസവം നടന്നില്ലെങ്കില്‍ ഇത് അമ്മയ്ക്കും കുഞ്ഞിനും അപകടമാണെന്നു പറയാം. ഇത്തരം ഘട്ടങ്ങളില്‍ സിസേറിയന്‍ നടത്തുകയാണ് പതിവും.

സിസേറിയന്‍ ശേഷം വയര്‍ കുറയ്ക്കാന്‍സിസേറിയന്‍ ശേഷം വയര്‍ കുറയ്ക്കാന്‍

42 ആഴ്ചകള്‍ കഴിഞ്ഞാല്‍ പൊതുവെ യൂട്രസിനകം കുഞ്ഞിന് ചേരാതെയാകും. കാരണം പ്ലാസന്റയുടെ പ്രവര്‍ത്തനം കുറയും. കുഞ്ഞിന് ലഭിയ്ക്കുന്ന പോഷകങ്ങളും ഓക്‌സിജനും കുറയും. അംമ്‌നിയോട്ടിക് ഫഌയിഡ് ഉല്‍പാദനം കുറയും.

തീയതി കഴിഞ്ഞും പ്രസവം നടന്നില്ലെങ്കിലുള്ള ചില കാര്യങ്ങളെക്കുറിച്ചറിയൂ,

കുഞ്ഞ്

കുഞ്ഞ്

തീയതി കഴിഞ്ഞും പ്രസവവേദന വന്നില്ലെങ്കില്‍ കുഞ്ഞ് മരിച്ചിരിയ്ക്കാന്‍ സാധ്യതയുണ്ട്. ഓക്‌സിജന്റെ കുറവോ കുഞ്ഞ് അംമ്‌നിയോട്ടിക് ഫഌയിഡിലേയ്ക്കു മലവിസര്‍ജനം നടത്തി ഇത് ശ്വസിച്ച് ശ്വാസതടസമുണ്ടാക്കിയതോ ആകാം കാരണം.

കുഞ്ഞിന്റെ ചലനം

കുഞ്ഞിന്റെ ചലനം

37-41 ആഴ്ചകള്‍ക്കുള്ളിലാണ് സാധാരണയായി പ്രസവം നടക്കാറ്. ഇതിനേക്കാള്‍ ഒരാഴ്ച വൈകിയാലും ഭയക്കാനില്ല. എന്നാല്‍ ഇതേ കാലയളവില്‍ വയറ്റില്‍ കുഞ്ഞിന്റെ ചലനം ശരിയായി അനുഭവപ്പെടുന്നുവെന്ന് ഉറപ്പു വരുത്തുക.

മരുന്നുപയോഗിച്ച്

മരുന്നുപയോഗിച്ച്

പറഞ്ഞ കാലയളവു കഴിഞ്ഞിട്ടും പ്രസവവേദന അനുഭവപ്പെടുന്നില്ലെങ്കില്‍ ഡോക്ടര്‍മാര്‍ മരുന്നുപയോഗിച്ച് പ്രസവവേദന വരുത്തും. മരുന്നു കൊണ്ടും ഗുണമില്ലെങ്കില്‍ സിസേറിയന്‍ ചെയ്യുകയായിരിയ്ക്കും അടുത്ത പടി.

ഒബ്‌സ്ട്രിഷ്യന്‍

ഒബ്‌സ്ട്രിഷ്യന്‍

ഇത്തരം ഘട്ടങ്ങളില്‍ കൃത്യമായ തീയതി തിട്ടപ്പെടുത്താന്‍ ഒബ്‌സ്റ്റെട്രിഷ്യന്റെ സഹായം തേടാറുണ്ട്. ഇവര്‍ അവസാനത്തെ മാസമുറ കണക്കാക്കി കൃത്യമായ ഡേറ്റ് കണ്ടെത്തും.

പരിശോധന

പരിശോധന

ഇത്തരം ഘട്ടങ്ങളില്‍ സാധാരണ പ്രസവത്തിനുള്ള സാധ്യതകള്‍ വിലയിരുത്താനായി ഗര്‍ഭാശയ മുഖ പരിശോധന നടത്താറുണ്ട്. കുഞ്ഞിന്റെ സുരക്ഷ ഉറപ്പു വരുത്താനായി സ്‌കാനിംഗും പതിവാണ്.

ഹാര്‍ട്ട് ബീറ്റ്‌

ഹാര്‍ട്ട് ബീറ്റ്‌

പ്രസവം കൂടുതല്‍ വൈകുന്തോറും കുഞ്ഞിന്റെ ഹാര്‍ട്ട്ബീറ്റിലും വ്യതിയാനങ്ങള്‍ അനുഭവപ്പെടുന്നത് സാധാരണയാണ്.

വലുപ്പക്കൂടുതല്‍

വലുപ്പക്കൂടുതല്‍

കൃത്യമായ സമയം കഴിഞ്ഞു ജനിയ്ക്കുന്ന കുഞ്ഞുങ്ങള്‍ക്ക് വലുപ്പക്കൂടുതലുണ്ടാകാന്‍ സാധ്യത കൂടുതലാണ്. സാധാരണ പ്രസവമാണെങ്കില്‍ ഇത് അമ്മയ്ക്ക് കൂടുതല്‍ വേദനയുണ്ടാക്കുകയും ചെയ്യും.

Read more about: delivery പ്രസവം
English summary

Are You Past Your Due Date

Here are some of the things you should be aware of if you are past your due date.
Story first published: Monday, July 14, 2014, 14:41 [IST]
X
Desktop Bottom Promotion