For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവം സുഖകരമാക്കാം

By VIJI JOSEPH
|

ആയുര്‍വേദതത്വം അനുസരിച്ച് ആര്‍ത്തവത്തിന് ശേഷം പത്താമത്തെയും പതിനഞ്ചാമത്തെയും ദിനങ്ങള്‍ക്കിടെയുള്ള ദിവസം ലൈംഗികബന്ധത്തിലേര്‍പ്പെട്ട് ഗര്‍ഭധാരണമുണ്ടായാല്‍ ആ കുട്ടിക്ക് നല്ല ആരോഗ്യമുണ്ടാകും. ആര്‍ത്തവസമയത്ത് ലൈംഗികബന്ധം സാധാരണമല്ലാത്തതും ഒഴിവാക്കേണ്ടതുമാണ്. അഥവാ ഈ സമയത്ത് ഗര്‍ഭധാരണമുണ്ടായാല്‍ കുട്ടിക്ക് ശാരീരികവും മാനസികവുമായ എന്തെങ്കിലും തകരാറുകളുമുണ്ടാവും.

1.നേരത്തെയുള്ളതും, സ്ഥിരമല്ലാത്തതും, വേദനയുള്ളതും,കുറഞ്ഞതും, അമിതമായതുമായ ആര്‍ത്തവങ്ങള്‍ക്ക് മികച്ച ഒരു ചികിത്സയാണ് ഇരുകൈത്തണ്ടകളും അമര്‍ത്തുകയും തിരുമ്മുകയും ചെയ്യുക എന്നത്. ഇത് അത്ഭുതകരമായ ഫലം നല്കും. കൂടാതെ വെള്ള, മഞ്ഞ നിറങ്ങളിലുള്ള സ്രവങ്ങള്‍ വരുന്നത് ഭേദമാക്കുകയും ചെയ്യും.

8 ways give birth a healthy child

2. ആദ്യ ഗര്‍ഭധാരണത്തില്‍ അമ്മയ്ക്ക് ഏറെ ഭയവും ആശങ്കയുമുണ്ടാകും. ഇത് പ്രസവത്തെ വേദനാജനകമാക്കുകയും, ശരീരത്തിന് പുറമേ മനസിനും ആഘാതമേല്‍പിക്കുകയും ചെയ്യും. പ്രസവസമയത്ത് ചവണ ഉപയോഗിക്കുകയോ, സിസേറിയന്‍ നടത്തുകയോ ചെയ്താലും കുട്ടിയുടെ ശരീരത്തിന് തകരാറ് സംഭവിക്കുകയും, ചിലപ്പോള്‍ അമ്മയ്ക്കും പരുക്കേല്‍ക്കുകയും ചെയ്യും.

3. വേദനാരഹിതമായ പ്രസവം നടക്കാന്‍ മിനുസപ്പെടുത്തിയ തടിയുടെ റോളര്‍ കൈയ്യുടെ പുറകുഭാഗം നഖം മുതല്‍ മുട്ട് വരെ ഉരുട്ടുക. പതിനഞ്ച് മിനുട്ട് ഇത് ചെയ്യാം. തടിയുടെ റോളര്‍ ലഭ്യമല്ലെങ്കില്‍ ലോഹനിര്‍മ്മിതമായ രണ്ട് ചീപ്പുകള്‍ ഉപയോഗിച്ച് കൈപ്പത്തിയും, കാലിന്‍റെ ഉള്ളങ്കാലും ഊര്‍ജ്ജസ്വലമായി ഉരസുക. നഖം മുതല്‍ കൈത്തണ്ട വരെ 5 മുതല്‍ 10 മിനുട്ട് വരെ ഇത് ചെയ്യുക. നാവിന്‍റെ പിന്‍ഭാഗത്ത് പല്ലിന് പുറകിലായി നിരന്തരം സമ്മര്‍ദ്ധമേല്‍പിക്കുക. ഒരു മിനുട്ട് നീണ്ട് നില്‍ക്കുന്ന ഈ പ്രവൃത്തി മൂന്ന് മിനുട്ട് നേരത്തെ ഇടവേളയില്‍ പല തവണ ചെയ്യുക. ഇത് വേദനാരഹിതമായ പ്രസവം സാധ്യമാക്കും.

4. പ്രസവത്തിലെ ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കണങ്കാലിന്‍റെ ഉള്‍ഭാഗത്ത് രണ്ട് മിനുട്ട് സമയം ശക്തിയായി അമര്‍ത്തുക. കുട്ടി ജനിക്കുന്നത് വരെ വീണ്ടും വീണ്ടും ഇത് ആവര്‍ത്തിക്കുക. കുട്ടി ജനിച്ച് കഴിയുമ്പോള്‍ മുലപ്പാല്‍ വര്‍ദ്ധിക്കുന്നത് മൂലം വേദനയുണ്ടാകും. അപ്പോള്‍ രണ്ട് കൈപ്പത്തിയുടെ പിന്‍ഭാഗത്ത് മധ്യത്തിലായി അമര്‍ത്തുക. ഇത് മാറിടത്തിലെ വേദന കുറയ്ക്കും.

5. പ്രസവത്തിന് ശേഷം ലൈംഗികഗ്രന്ഥികളിലെ മാറ്റം മൂലം സ്ത്രീകള്‍ തടിവെയ്ക്കാന്‍ സാധ്യതയുണ്ട്. കൈപ്പത്തികളില്‍ അമര്‍ത്തുന്നത് വഴി നല്ല ആരോഗ്യം കാത്തുസൂക്ഷിക്കാം.

6. കൈപ്പത്തികളില്‍ അമര്‍ത്തുന്നത് മുലപ്പാല്‍ ഉത്പാദിപ്പിക്കപ്പെടുന്നതിനും സഹായകരമാണ്. ഇതേ വിദ്യ പുരുഷന്മാരിലെ ലൈംഗികശേഷിയില്ലായ്മയെ ചെറുക്കും. ലൈംഗിക സ്വപ്നങ്ങള്‍ അഥവാ ഈറന്‍ സ്വപ്നങ്ങള്‍ കണ്ട് ശുക്ലവിസര്‍ജ്ജനം നടത്തപ്പെടുന്ന അവസ്ഥയ്ക്കും ഇതേ രീതി ഫലപ്രദമാണ്.

English summary

8 ways give birth a healthy child

Ways to give birht for a healthy baby include many thing, Read more about this,
Story first published: Saturday, January 25, 2014, 13:28 [IST]
X
Desktop Bottom Promotion