For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ പച്ചക്കറി മഹാത്മ്യം

|

അമ്മയുടെ ആരോഗ്യത്തെ ആശ്രയിച്ചിരിയ്ക്കും കുഞ്ഞിന്റെ വളര്‍ച്ച. ഇതുകൊണ്ടുതന്നെ ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഗര്‍ഭകാലത്തു കഴിയ്ക്കുകയെന്നത് വളരെ പ്രധാനമാണ്.

ഗര്‍ഭിണികള്‍ നിശ്ചയമായും കഴിച്ചിരിയ്‌ക്കേണ്ട ചില പച്ചക്കറികളെക്കുറിച്ചറിയൂ.

ബ്രൊക്കോളി

ബ്രൊക്കോളി

കാല്‍സ്യം, ഫോളേറ്റ് എന്നിവയടങ്ങിയ ബ്രൊക്കോളി ഗര്‍ഭകാലത്തു കഴിയ്‌ക്കേണ്ട ഒരു പ്രധാന പച്ചക്കറികയാണ്. കാല്‍സ്യം, ഫോളേറ്റ് എന്നിവ കുട്ടികളുടെ വളര്‍ച്ചയ്ക്കു വേണ്ട പ്രധാന ഘടകങ്ങളാണ്.

മധുരക്കിഴങ്ങ്

മധുരക്കിഴങ്ങ്

ഫൈബര്‍, പൊട്ടാസ്യം എന്നിവയടങ്ങിയ മധുരക്കിഴങ്ങ് ഗര്‍ഭകാലത്തു കഴിയ്‌ക്കേണ്ട ഒന്നാണ്.

 ബട്ടര്‍ ഫ്രൂട്ട്

ബട്ടര്‍ ഫ്രൂട്ട്

വൈറ്റമിന്‍ ബി, സി, എ, ബി 6 എന്നിവയടങ്ങിയ അവോക്കാഡോ അഥവാ ബട്ടര്‍ ഫ്രൂട്ട് ഗര്‍ഭസ്ഥ ശിശുവിന് ഏറെ നല്ലതാണ്. ഇതില്‍ ഫോളേറ്റ്, പൊട്ടാസ്യം എന്നിവയും അടങ്ങിയിട്ടുണ്ട്.

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട്

ബീറ്റ്‌റൂട്ട് ഗര്‍ഭിണികള്‍ക്ക് നല്ലതാണ്. ഇതില്‍ അയേണ്‍ അടങ്ങിയിട്ടുണ്ട്. വൈറ്റമിന്‍ എ, സി എ്ന്നിവയും ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്.

ഇലക്കറികള്‍

ഇലക്കറികള്‍

സിങ്ക്, മാംഗനീസ്, ഫൈബര്‍ എന്നിവയടങ്ങിയ ഇലക്കറികള്‍ ഗര്‍ഭകാലത്ത് ഏറെ പ്രധാനമാണ്. ചീര, ലെറ്റൂസ്, ഉലുവ തുടങ്ങിയയെല്ലാം ഗര്‍ഭകാലത്ത് ഗുണം ചെയ്യും.

തക്കാളി

തക്കാളി

ഗര്‍ഭസ്ഥ ശിശുവിന് പ്രതിരോധശേഷി നല്‍കാന്‍ തക്കാളി നല്ലതാണ്. ഇതിലെ ലൈകോഫീന്‍ ആണ് ഈ ഗുണം നല്‍കുന്നത്.

ഗ്രീന്‍പീസ്

ഗ്രീന്‍പീസ്

കുഞ്ഞിന്റെ നാഡീവ്യൂഹത്തിന്റെ വളര്‍ച്ചയ്ക്ക് വൈറ്റമിന്‍ കെ വളരെ അത്യാവശ്യമാണ്. ഗ്രീന്‍പീസ് ഇതിനു സഹായിക്കും.

ക്യാബേജ്

ക്യാബേജ്

വൈറ്റമിന്‍ ഇ, എ, കെ, മഗ്നീഷ്യം, സിങ്ക്, പൊട്ടാസ്യം എന്നിവയടങ്ങിയ ക്യാബേജ് ഗര്‍ഭകാലത്തു കഴിയ്‌ക്കേണ്ട മറ്റൊരു പ്രധാന ഭക്ഷണമാണ്.

Read more about: pregnancy food
English summary

8 Must Have Vegetables During Pregnancy

Here are 8 essential vegetables to eat during pregnancy. They can also be seen as power foods to eat during pregnancy, for they fall under this extensively talked about category.
Story first published: Monday, September 8, 2014, 12:39 [IST]
X
Desktop Bottom Promotion