For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്ത് വര്‍ജ്ജിക്കേണ്ട ഭക്ഷണങ്ങള്‍

By Super
|

ഗര്‍ഭകാലത്ത് എല്ലാത്തരം ഭക്ഷണങ്ങളും കഴിക്കുന്നത് ആരോഗ്യകരമല്ല. ഇക്കാലത്ത് ചില സമയത്ത് ഗുണകരമായ ഭക്ഷണങ്ങള്‍ കഴിക്കുകയും, ചിലപ്പോള്‍ ദോഷകരമായവ കഴിക്കുകയും ചെയ്യാന്‍ സാധ്യതകളുണ്ട്.

അല്പസ്വല്പം വ്യതിയാനമൊക്കെ ഭക്ഷണക്കാര്യത്തില്‍ ആകാമെങ്കിലും ചില ഭക്ഷണങ്ങളെ അകറ്റി നിര്‍ത്തേണ്ടതുണ്ട്. ഗര്‍ഭിണിയായിരിക്കുമ്പോള്‍ ഒഴിവാക്കേണ്ടുന്ന ചില ഭക്ഷണങ്ങളെയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

കാപ്പി

കാപ്പി

കാപ്പി

ഇല്ലാതെ ദൈനംദിന ജീവിതം പ്രയാസമാണെങ്കില്‍ അതിന്‍റെ അളവ് കുറയ്ക്കുക. ദിവസം രണ്ട് കപ്പ് എന്ന നിലയിലേക്ക് അത് ചുരുക്കുക. എന്നിരുന്നാലും കാപ്പി വര്‍ജ്ജിക്കുന്നതാണ് ഗുണകരം. മുംബൈയിലെ ഡയറ്റിഷ്യനും, സ്പോര്‍ട്സ് ന്യൂട്രിഷനിസ്റ്റുമായ ദീപ്ശിഖ അഗര്‍വാളിന്‍റെ അഭിപ്രായത്തില്‍, കാപ്പി അമിതമായി കഴിക്കുന്നത് ഗര്‍ഭത്തിന്‍റെ ആദ്യത്തെ മൂന്ന് മാസത്തില്‍ ഗര്‍ഭം അലസാനും, ഭ്രൂണത്തിന്‍റെ ആരോഗ്യം സംബന്ധിച്ച പ്രശ്നങ്ങളുണ്ടാകാനും കാരണമാകും. ഉപയോഗം പരിമിതപ്പെടുത്തുകയാണ് ഇക്കാര്യത്തില്‍ സാധ്യമാവുക.

വേവിക്കാത്ത കോഴിയിറച്ചി, മത്സ്യം - പച്ചമുട്ട,

വേവിക്കാത്ത കോഴിയിറച്ചി, മത്സ്യം - പച്ചമുട്ട,

വേവിക്കാത്ത കോഴിയിറച്ചി, മത്സ്യം - പച്ചമുട്ട, മാംസം, മത്സ്യം തുടങ്ങിയവ ഗര്‍ഭിണികള്‍ക്ക് അനുയോജ്യമല്ല എന്ന് പലരും കേട്ടിട്ടുണ്ടാകും. പച്ച മുട്ടയും, ശരിയായി വേവിക്കാത്ത മത്സ്യവും കഴിക്കുന്നത് ഗര്‍ഭിണികളില്‍ അണുബാധക്ക് കാരണമാകും എന്നതാണ് ഇതിന് പിന്നിലുള്ള വസ്തുത. ഇത്തരം ഭക്ഷണങ്ങള്‍ ശരീരത്തില്‍ പരാന്നജീവികളുടെ വളര്‍ച്ചക്ക് കാരണമാകും. അതുവഴി രോഗബാധയുണ്ടാകാനും, അണുക്കള്‍ പ്ലാസെന്‍റ ഭേദിച്ച് ഭ്രൂണം വരെ എത്താനും സാധ്യതയുണ്ട്. ഇത് അകാലത്തിലുള്ള പ്രസവത്തിനും, കുട്ടിയുടെ ബുദ്ധിശക്തിക്ക് തകരാറുണ്ടാക്കാനും ഇടയാക്കും.

പാസ്ചുറൈസ് ചെയ്യാത്ത ചീസും, പാലും -

പാസ്ചുറൈസ് ചെയ്യാത്ത ചീസും, പാലും -

ഗര്‍ഭകാലത്ത് പാല്‍ കുടിക്കുന്നത് നല്ലതാണ്. ഇത് ശരീരത്തിന് ആവശ്യമായ കാല്‍സ്യം ലഭ്യമാക്കും. എന്നാല്‍ പാസ്ചുറൈസ് ചെയ്യാത്ത പാലില്‍ നിന്നും പാലുത്പന്നങ്ങളില്‍ നിന്നും അകന്ന് നില്‍ക്കുക. ഇവയിലെ ബാക്ടീരിയകള്‍ പ്ലാസെന്‍റയും കടന്ന് ഭ്രൂണം വരെയെത്തുകയും ഗര്‍ഭമലസാനിടയാക്കുകയും ചെയ്യും. ഇക്കാരണങ്ങളാല്‍ ചീസും, പാലും വാങ്ങുന്നതിന് മുമ്പ് അവയുടെ ലേബല്‍ ചെക്ക് ചെയ്യുക. എഫ്.ഡി.എയുടെ അഭിപ്രായപ്രകാരം പാസ്ചുറൈസ് ചെയ്ത പാലും, ചീസും ഗര്‍ഭിണികള്‍ക്ക് കഴിക്കാവുന്നതാണ്. പാസ്ചറൈസ് ചെയ്തിട്ടുണ്ട് എന്ന് പാക്കറ്റില്‍ രേഖപ്പെടുത്തിയിട്ടില്ലെങ്കില്‍ അത് ഒഴിവാക്കുകയാണ് നല്ലതെന്ന് ദീപ്ശിഖ അഭിപ്രായപ്പെടുന്നു.

വഴിയോരഭക്ഷണങ്ങള്‍

വഴിയോരഭക്ഷണങ്ങള്‍

വഴിയോര ഭക്ഷണശാലകളില്‍ ലഭിക്കുന്ന എല്ലാ ഭക്ഷണങ്ങളും ഗര്‍ഭിണികള്‍ക്ക് ദോഷം ചെയ്യുന്നതല്ല. അത് ഉപയോഗിക്കുന്ന ജലത്തിന്‍റെയും ശുചിത്വത്തിന്‍റെയും നിലവാരം അനുസരിച്ചായിരിക്കും. ഇത്തരം ഭക്ഷണങ്ങള്‍ കഴിക്കുന്നത് രോഗബാധയുണ്ടാക്കുകയും, അവക്ക് പ്രതിവിധിയായി ഉപയോഗിക്കുന്ന മരുന്നുകള്‍ കുഞ്ഞിന് ദോഷകരമാവുകയും ചെയ്യും. കൂടാതെ ഗര്‍ഭകാലത്ത് സാധാരണയുള്ളതിനേക്കാള്‍ രോഗപ്രതിരോധ ശേഷി വളരെ കുറഞ്ഞിരിക്കും. തന്മൂലം വേഗത്തില്‍ രോഗബാധയുണ്ടാവുകയും ചെയ്യും.

മദ്യം

മദ്യം

സന്ദര്‍ഭോചിതമായി അല്പം മദ്യം കഴിക്കുന്നത് കൊണ്ട് ദോഷമില്ലെങ്കിലും പരിധി വിട്ട മദ്യപാനം ദോഷകരമാകും. ഇത് കുഞ്ഞിന്‍റെ വളര്‍ച്ച കുറയാനും, തലച്ചോറിന്‍റെ വികാസത്തിന് തടസം സൃഷ്ടിക്കാനും കാരണമാകും.

സിഗരറ്റ്

സിഗരറ്റ്

സിഗരറ്റ് ഗര്‍ഭിണികള്‍ക്ക് ദോഷകരമാണെന്നതിന് വ്യക്തമായ തെളിവുകളുണ്ട്. സിഗരറ്റ് വലിക്കുമ്പോള്‍ ഉള്ളിലെത്തുന്ന നിക്കോട്ടിനും, ടാറും, കാര്‍ബണ്‍ മോണോക്സൈഡും കുട്ടിയിലേക്കും പ്രവേശിക്കും. ഇത് കുട്ടിക്ക് ലഭ്യമാകുന്ന ഓക്സിജന്‍റെ അളവ് കുറയ്ക്കുകയും തന്മൂലം ഭാരക്കുറവും, മുറിച്ചുണ്ടും ഉണ്ടാകാനിടയാവുകയും ചെയ്യും.

ഗ്രീന്‍ ടീ

ഗ്രീന്‍ ടീ

ഔഷധഗുണമുള്ളതും ആരോഗ്യപ്രദവുമായ ഒന്നാണ് ഗ്രീന്‍ ടീ. എന്നാല്‍ ഗര്‍ഭിണികള്‍ക്ക് ഇത് അനുയോജ്യമല്ല. ഗ്രീന്‍ ടീ ഗര്‍ഭിണികള്‍ക്ക് അനുയോജ്യമാണ് എന്ന് തെളിയിക്കുന്ന യാതൊരു തെളിവുകളും ഇതുവരെ ലഭിച്ചിട്ടില്ല. ഗ്രീന്‍ ടീ കുടിക്കുന്നത് ശാരീരിക പ്രവര്‍ത്തനങ്ങളെ ഉദ്ദീപിപ്പിക്കും. ഇത് ഗര്‍ഭിണികള്‍ക്ക് അനുയോജ്യമല്ല എന്ന് ദീപ്ശിഖ അഭിപ്രായപ്പെടുന്നു. കഫീനും ചെറിയ തോതില്‍ അടങ്ങിയിരിക്കുന്ന ഗ്രീന്‍ ടീ അമിതമായി കുടിക്കുന്നത് സാധാരണ ചായയുണ്ടാക്കുന്ന ദോഷങ്ങള്‍ തന്നെയുണ്ടാക്കും. അതുപോലെ തന്നെ ഗ്രീന്‍ ടീ അമിതമായി കഴിക്കുന്നത് ശരീരത്തിലെ ഫോളിക് ആസിഡിനെ ആഗിരണം ചെയ്യാനിടയാക്കുകയും അത് വഴി അമ്മക്കും, കുഞ്ഞിനും ലഭ്യമാകുന്ന ഫോളിക് ആസിഡിന്‍റെ അളവ് കുറയുകയും ചെയ്യും. ഇത് ആരോഗ്യത്തില്‍ പ്രശ്നങ്ങള്‍ സൃഷ്ടിക്കും.

English summary

7 Things You Should Avoid During Pregnancy

Though a little cheating even while following a healthy pregnancy diet plan is permissible but it makes sense if you can steer clear of the following pregnancy taboo foods:
Story first published: Thursday, March 20, 2014, 13:57 [IST]
X
Desktop Bottom Promotion