For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവ സമയത്ത്‌ പറയാന്‍ പാടില്ലാത്ത 5 കാര്യങ്ങള്‍

By Super
|

ഗര്‍ഭ കാലത്തെ ഏറ്റവും ആകര്‍ഷകമായ ഭാഗമല്ല പ്രസവം എന്ന്‌ നമുക്കറിയാം. സ്‌ത്രീകളെ സംബന്ധിച്ച്‌ പ്രസവം അത്യധികം വേദനയും ക്ഷീണവും നല്‍കുന്നതാണ്‌.

പ്രസവത്തിന്റെ വേദന കുറയ്‌ക്കാന്‍ ധ്യാനം,അക്യുപ്രഷര്‍, പുറം മസ്സാജ്‌, എപ്പിഡ്യൂറല്‍ പോലുള്ള നിരവധി മാര്‍ഗങ്ങളുണ്ട്‌. എന്നാല്‍,പ്രസവ സമയത്തെ കഠിന വേദനയേക്കാള്‍ അമ്മയ്‌ക്കും കുഞ്ഞിനും തകരാറുണ്ടാക്കുന്ന വാക്കുകള്‍ ഒഴിവാക്കാന്‍ കൂടുതല്‍ ശ്രദ്ധിക്കണം .

പ്രസവ സമയത്ത്‌ സ്‌ത്രീകള്‍ സുരക്ഷിതരായിരിക്കാന്‍ പങ്കാളികളും സഹായികളും പറയേണ്ടതും പറയരുതാത്തുമായ നിരവധി കാര്യങ്ങളുണ്ട്‌.

പ്രസവ സമയത്ത്‌ സ്‌ത്രീകള്‍ ഒരിക്കലും കേള്‍ക്കാന്‍ ആഗ്രഹിക്കാത്ത 5 കാര്യങ്ങളാണിവിടെ പറയുന്നത്‌. ഇവ പരമാവധി ഒഴിവാക്കുക.

1. ഗര്‍ഭാശയമുഖം ഇതുവരെ വികസിച്ചിട്ടില്ല

1. ഗര്‍ഭാശയമുഖം ഇതുവരെ വികസിച്ചിട്ടില്ല

ഡോക്ടറില്‍ നിന്നും നിങ്ങള്‍ ഈ വിവരം അറിഞ്ഞാലും ഗര്‍ഭിണിയോട്‌ പറയാതിരിക്കുക. സാധാരണ രീതിയിലാണെങ്കില്‍ 4 മുതല്‍ 24 മണിക്കൂര്‍ സമയമെടുക്കും പ്രസവിക്കാന്‍ എന്ന്‌ ഗര്‍ഭിണികള്‍ക്കറിയാം. ഗര്‍ഭാശയമുഖം ഇതുവരെ വികസിച്ചിട്ടില്ല എന്ന്‌ അവരോട്‌ പറയുന്നത്‌ കൊണ്ട്‌ ഈ പ്രവര്‍ത്തനം വേഗത്തിലാവില്ല മറിച്ച്‌ അവരുടെ സമ്മര്‍ദ്ദം കൂടുക മാത്രമാണ്‌ ചെയ്യുക. പ്രസവം കാത്തിരിക്കുന്നവര്‍ക്ക്‌ സമ്മര്‍ദ്ദം ഉണ്ടാകുന്നത്‌ നല്ലതല്ല.

എങ്ങനെ സഹായിക്കാം

ഏത്‌ ഘട്ടത്തിലാണെങ്കിലും പ്രസവ വേദന അതി കഠിനമാണ്‌. നിങ്ങള്‍ക്ക്‌ ശരിക്കും സഹായിക്കണമെന്നാണെങ്കില്‍ അമ്മയ്‌ക്ക്‌ ഏറ്റവും ആവശ്യമായത്‌ എന്താണന്ന്‌ പറയുന്നതിന്റെ സൂചനകള്‍ ശ്രദ്ധിക്കുക. അവര്‍ വിയര്‍ക്കുകയാണെങ്കില്‍ എസി ഓണ്‍ ചെയ്യുകയോ തണുത്ത വെള്ളത്തില്‍ തുണി മുക്കി മുഖം തുടച്ചു കൊടുക്കുകയോ ചെയ്യുക. വേദന കുറയ്‌ക്കാന്‍ തടവുക. ശരിയായ രീതിയില്‍ ചെയ്യാന്‍ അറിയാമെങ്കില്‍ മാത്രമെ ഇത്‌ ചെയ്യാവു. അതല്ലെങ്കില്‍ തോളിലും നെറ്റിയിലും മാത്രം തലോടുക. അസ്വസ്ഥത പ്രകടിപ്പിക്കരുത്‌. അത്‌ അവരിലെ ആകുലത ഉയര്‍ത്തും. അവര്‍ക്ക്‌ സംസാരിക്കാനിഷ്‌മുണ്ടെങ്കില്‍ മാത്രം സംസാരിക്കുക.

അലസമായി സംസാരിക്കുന്നത്‌ നല്ല ആശയമല്ല. പ്രസവ സമയത്തെ പുറം വേദന കുറയ്‌ക്കാനുള്ള അഞ്ച്‌ വഴികളെ കുറിച്ച്‌ വായിക്കുക.

2. സജീവ ഘട്ടത്തിനായി ഊര്‍ജ്ജം സംരഭിക്കുക

2. സജീവ ഘട്ടത്തിനായി ഊര്‍ജ്ജം സംരഭിക്കുക

പ്രസവ സമയത്ത്‌ സ്‌ത്രീകള്‍ ഉറക്കെ ശബ്ദമുണ്ടാക്കുകയും കരയുകയും ദേഷ്യപ്പെടുകയും ചെയ്യും. ഈ സാഹചര്യം നേരിടാന്‍ തയ്യാറായിട്ടില്ല എല്ലെങ്കില്‍ പ്രസവത്തിന്‌ സഹായി ആയി നില്‍ക്കുന്നത്‌ ഒഴിവാക്കുക. പ്രസവിക്കുന്ന സ്‌ത്രീ ഏത്‌ ഘട്ടത്തിലാണ്‌ അവര്‍ എന്ന്‌ തിരിച്ചറിയാറില്ല. ഏത്‌ ഘട്ടത്തിലും ഏത്‌ സാഹചര്യത്തിലും അസഹനീയമായ വേദന ആയിരിക്കും അനുഭവപ്പെടുക. പരിചിത മുഖങ്ങള്‍ക്കിടയിലും വേദന പ്രകടിപ്പിക്കാതിരിക്കാനുള്ള ബോധം ഈ അവസ്ഥയില്‍ അവര്‍ക്കുണ്ടാവില്ല.

എങ്ങനെ സഹായിക്കാം

ദേഷ്യം പ്രകടിപ്പിക്കുമ്പോള്‍ ക്ഷമയോടിരിക്കുക. ഇതില്‍ കൂടുതലൊന്നും ഈ അവസ്ഥയില്‍ ചെയ്യാന്‍ കഴിയില്ല. പ്രസവസമയത്ത്‌ ചില സ്‌ത്രീകള്‍ക്ക്‌ തൊടുന്നതും തലോടുന്നതും ഇഷ്ടമല്ല. അതിനാല്‍ കൂടുതല്‍ വേദന നല്‍കാതെ ശ്രദ്ധയോടെ വേണം ഈ സാഹചര്യം കൈകാര്യം ചെയ്യാന്‍ . മന്ത്രങ്ങള്‍ ഉരുവിടുകയോ ഗര്‍ഭകാലത്ത്‌ ഏറ്റവും കൂടുതല്‍ കേട്ട പാട്ടുകള്‍ കേള്‍പ്പിക്കുകയോ ചെയ്യുക. തൊടുന്നതും തലോടുന്നതും ഇഷ്ടമാണെങ്കില്‍ സുരക്ഷിതത്ത്വം തോന്നിപ്പിക്കാന്‍ അങ്ങനെ ചെയ്യുക.

3. ഈ വേദന നല്ലതാണ്‌

3. ഈ വേദന നല്ലതാണ്‌

ഇത്തരം ഓര്‍മ്മപ്പെടുത്തലിന്റെ ആവശ്യമില്ല. പ്രസവ സമയത്ത്‌ ഏറ്റവും തീവ്രമായ വേദനയാണ്‌ അനുഭവിക്കുന്നതെന്ന്‌ എല്ലാ സ്‌ത്രീകള്‍ക്കും അറിയാം. ഇത്‌ അവരോട്‌ പറയാനുള്ള സമയമല്ലിത്‌. ശാന്തരായിരിക്കുകയോ പ്രാര്‍ത്ഥിക്കുകോ ചെയ്യുക. എല്ലാവരും ഈ വേദനയിലൂടെ കടന്നുപോകുന്നതാണൈന്ന്‌ അവരോട്‌ പറയാതിരിക്കാന്‍ ശ്രദ്ധിക്കുക. ഇത്തരം സത്യങ്ങള്‍ സഹിക്കാനുള്ള അവസ്ഥയിലായിരിക്കില്ല അവര്‍. പ്രസവത്തിന്‌ തയ്യാറാണെന്ന്‌ പറയുന്ന ആറ്‌ സൂചനകളെ കുറിച്ച്‌ വായിക്കുക.

എങ്ങനെ സഹായിക്കാം

വേദനയെ കുറിച്ച്‌ അവരെ ഒരിക്കലും ഓര്‍മ്മിപ്പിക്കാതിരിക്കുക. പ്രസവ മുറിയില്‍ ആരുടെയും സംസാരത്തില്‍ വേദന എന്ന വാക്ക്‌ ഉള്‍പ്പെടുത്താതിരിക്കാന്‍ മനപ്പൂര്‍വം ശ്രമിക്കുക.

4. നിങ്ങള്‍ കുഞ്ഞിനെ വേദനിപ്പിക്കുകയാണ്‌

4. നിങ്ങള്‍ കുഞ്ഞിനെ വേദനിപ്പിക്കുകയാണ്‌

ഇങ്ങനെ പറയുന്നത്‌ നിര്‍ത്തുക. ഗര്‍ഭ കാലത്ത്‌ കുഞ്ഞിന്റെ സുരക്ഷയ്‌ക്ക്‌ വേണ്ടി എത്രത്തോളം അവര്‍ സഹിക്കുന്നുണ്ടെന്ന്‌ നിങ്ങള്‍ അറിയില്ല. ഇതെല്ലാം മനപ്പൂര്‍വം ചെയ്യുന്നതാകില്ല. പ്രസവ സമയത്തെ വിചിത്രമായ പല പെരുമാറ്റങ്ങളും നിങ്ങള്‍ക്ക്‌ നേരിടാന്‍ കഴിഞ്ഞില്ല എങ്കിലും കുഞ്ഞിന്റെ നേട്ടത്തിനായി അവരെ വേദനിപ്പിക്കാതിരിക്കുക.

എങ്ങനെ സഹായിക്കാം

സഹായിക്കാന്‍ പരമാവധി ശ്രമിച്ചിട്ടും പരാജയപ്പെടുകയാണെങ്കിലും ശ്രമം ഉപേക്ഷിക്കരുത്‌. അവര്‍ ഇപ്പോഴും പോരാടി കൊണ്ടിരിക്കുകയാണന്ന ബോധം വേണം . നിങ്ങളും അങ്ങനെ തന്നെ ചെയ്യുക.

5. ശക്തിയായി ഞെക്കുക

5. ശക്തിയായി ഞെക്കുക

ഡോക്ടറോ സഹാനുഭൂതി ഇല്ലാത്ത സഹായിയോ ആയിരിക്കും ഇത്‌ സാധാരണ ആവശ്യപ്പെടുന്നത്‌ . പറയുന്നത്‌ പോലെ എളുപ്പമല്ല ഇത്‌ ചെയ്യാന്‍. കുഞ്ഞിന്‌ ജന്മം നല്‍കാന്‍ അമ്മ പരമാവധി ശ്രമിക്കുന്നുണ്ടാവും .ഈ അവസ്ഥയില്‍ അവരോട്‌ ശക്തിയായി ആജ്ഞാപിക്കാതിരിക്കുക.

എങ്ങനെ സഹായിക്കാം

ഡോക്ടറോടോ സഹായിയോടോ ദേഷ്യപ്പെടാന്‍ കഴിയില്ല. അതിനാല്‍ ഭാര്യയുടെ ചെവിക്ക്‌ സമീപം ചെന്ന്‌ നന്നായി ശ്വാസം എടുത്ത്‌ പുറത്തുവിടാന്‍ പറഞ്ഞു കൊണ്ടിരിക്കുക. ശ്വസനത്തില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാന്‍ പ്രോത്സാഹിപ്പിക്കുക. പ്രസവം സംബന്ധിച്ചുള്ള ക്ലാസ്സുകളില്‍ നിന്നും മനസ്സിലാക്കിയിട്ടുള്ള കാര്യങ്ങള്‍ ഓര്‍ത്ത്‌ ചെയ്യുക. നിങ്ങള്‍ പറയുന്നത്‌ കേള്‍ക്കാനുള്ള സാധ്യത വളരെ കുറവാണെങ്കിലും പറഞ്ഞു കൊണ്ടരിക്കുക. പ്രസവത്തിന്‌ മുമ്പ്‌ നല്‍കുന്ന ക്ലാസ്സുകളില്‍ ഭാര്യക്കൊപ്പം പങ്കെടുത്ത്‌ ഇത്തരം സങ്കീര്‍ണ്ണമായ ഘട്ടങ്ങളെ കുറിച്ച്‌ മനസ്സിലാക്കുക.

English summary

Things You Should Not Say To A Woman In Labour

Labour definitely isn’t the most fascinating part of pregnancy and we all know that. The entire process of labour is debilitating, distressing and overwhelming for most women. Here are the five most unproductive statements that a woman in labour hates to hear. Steer clear of them.
Story first published: Monday, June 23, 2014, 14:05 [IST]
X
Desktop Bottom Promotion