For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രസവത്തിന് പോകുമ്പോള്‍ കയ്യില്‍ കരുതേണ്ടവ..

By Super
|

പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകുമ്പോള്‍ അവശ്യസാധനങ്ങളുള്‍പ്പെടുത്തിയ ബാഗും കയ്യിലുണ്ടാവും. പെട്ടന്ന് പെറുക്കിയെടുക്കുകയല്ല ബുദ്ധിപൂര്‍വ്വം ചിന്തിച്ച് വേണം കൊണ്ടുപോകാനുള്ള സാധനങ്ങള്‍ തെരഞ്ഞെടുക്കാന്‍. ഏറ്റവും ആവശ്യമുള്ളവയാണ് കൂടെ കൊണ്ടുപോകേണ്ടത്. അത്തരം ചില സാധനങ്ങളാണ് ഇവിടെ പറയുന്നത്.

1. മെഡിക്കല്‍ ഫയലുകളും രേഖകളും - ആശുപത്രിയിലെ ചികിത്സ സംബന്ധിച്ച ഫയലുകളും രേഖകളും ബാഗില്‍ എടുക്കാന്‍ വിട്ടുപോകരുത്. അവസാനത്തെ പരിശോധന കഴിഞ്ഞ് വരുമ്പോളേ ഇവ തയ്യാറാക്കി വെയ്ക്കാം.

Pregnant Woman

2. ഗൗണുകളും നൈറ്റികളും - ലളിതവും അയഞ്ഞവയുമായ വസ്ത്രങ്ങള്‍ തെരഞ്ഞെടുക്കുക. ആശുപത്രിയില്‍ നിന്ന് ഇത്തരത്തിലൊന്ന് ലഭിക്കുമെങ്കിലും കയ്യിലൊരെണ്ണം കരുതുന്നത് അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാം. പ്രസവശേഷവും ഇത് ഉപയോഗിക്കാം.

3. ചെരുപ്പുകള്‍ - ലളിതവും പരന്നതുമായ ചെരുപ്പുകള്‍ കരുതുക. ഇവ വേഗത്തില്‍ ഉപയോഗിക്കാനാകും.

4. സോക്സ് - പ്രസവവേദന അനുഭവിക്കുമ്പോള്‍ പാദങ്ങളില്‍ തണുപ്പ് അനുഭവപ്പെടും. കാലാവസ്ഥ അനുകൂലമാണെങ്കില്‍ പോലും ഇത് അനുഭവപ്പെടാം. ആശുപത്രിയിലെ സഹായികളോട് സോക്സ് ധരിപ്പിക്കാന്‍ ആവശ്യപ്പെടാം. അഥവാ പ്രസവസമയത്ത് ഇത് അസ്വസ്ഥത ഉണ്ടാക്കുന്നുവെങ്കില്‍ നീക്കം ചെയ്യാം.

5. ലോഷനും ലിപ് ബാമുകളും - ചര്‍മ്മത്തിന് വരള്‍ച്ച അനുഭവപ്പെടുന്നുണ്ടെങ്കില്‍ മോയ്സ്ചറൈസറുകളും ലിപ് ബാമുകളും ഉപയോഗിക്കാം. ഇവ കയ്യിലുള്ളത് ഏറെ സഹായകരമാകും.

6. നഴ്സിംഗ് ഗൗണ്‍ - ആശുപത്രി വാസത്തിന് ദൈര്‍ഘ്യം കൂടുതലാണെങ്കില്‍ നാലോ അഞ്ചോ നഴ്സിംഗ് ഗൗണുകള്‍ കയ്യില്‍ കരുതുന്നത് നന്നായിരിക്കും. കഴുകികിട്ടാനുള്ള താമസം ഇതുവഴി മറികടക്കാം. ഇവ ധരിക്കാനും മുലയൂട്ടാനും സൗകര്യപ്രദമാണ്.

7. സൗകര്യപ്രദമായ അടിവസ്ത്രം - കോട്ടണിലുള്ള സൗകര്യപ്രദമായ അടിവസ്ത്രങ്ങള്‍ കരുതുക. നിങ്ങള്‍ സാധാരണ ഉപയോഗിക്കുന്നതില്‍ ഒരു സൈസ് കൂടുതലുള്ളവയാകണം ഇത്. ഇത് വഴി മുറിവുകളില്‍ ഉരസുന്നത് ഒഴിവാക്കാനാകും.

8. ബ്രാകളും പാഡുകളും - അനുയോജ്യമായ നഴ്സിംഗ് ബ്രാകളും പാഡുകളും കയ്യിലെടുക്കുക. ഇത് മുലപ്പാല്‍ പുറത്ത് വരുന്നത് ആഗിരണം ചെയ്യാന്‍ സഹായിക്കും.

9. ഡയപ്പര്‍ - ഒരു കാര്‍ട്ടണ്‍ മുഴുവന്‍ ഡയപ്പര്‍ കയ്യിലെടുക്കുക. നവജാത ശിശുവിന് ഇടയ്ക്കിടെ ഡയപ്പര്‍ മാറ്റേണ്ടതുണ്ട്. ഡയപ്പര്‍ കുഞ്ഞിന് ഉപയോഗിക്കുന്നതില്‍ മടിയുണ്ടെങ്കില്‍ വീട്ടില്‍ നിന്ന് കോട്ടണ്‍ ഡയപ്പര്‍ തയ്യാറാക്കി കൊണ്ടുപോകാം.

10. സോക്സ്, ചെരുപ്പ് - വര്‍ണ്ണപ്പൊലിമയുള്ള, കോട്ടണില്‍ നിര്‍മ്മിച്ചവ ഉപയോഗിക്കുന്നതാണ് നല്ലത്.

11. തൊപ്പി - കുഞ്ഞിന്‍റെ തലയും ചെവിയും മൂടുന്നത് നല്ലതാണ്. ഇത് സുഖവും ചൂടും നല്കും.

12. പുതപ്പ് - കുഞ്ഞിന് ചൂട് ലഭിക്കുന്ന തരത്തിലുള്ള പുതപ്പ് ഉപയോഗിക്കുക.

Read more about: delivery പ്രസവം
English summary

12 Things In Your Maternity Bag Checklist

Pack smart and don’t get impulsive. Keep in mind that all those trendy and fashionable stuff can be left behind and all you need is only the bare minimal essentials. Here’s your maternity checklist.
 
 
Story first published: Wednesday, May 28, 2014, 16:29 [IST]
X
Desktop Bottom Promotion