For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

'ഹാവ് എ ഹാപ്പി പ്രഗ്നന്‍സി'

By Super
|

പറയുമ്പോള്‍ ഒന്നും അനുഭവിക്കുമ്പോള്‍ മറ്റൊന്നുമാണ് ഗര്‍ഭകാലം. കുഞ്ഞിന്റെ ഓരോ അനക്കവും ശ്രദ്ധിച്ച് പ്രിയപ്പെട്ടവനൊപ്പമുള്ള നിമിഷങ്ങള്‍ ആണ് ഓരോ സ്ത്രീയും ഗര്‍ഭകാലത്ത് പ്രതീക്ഷിക്കുന്നത്.

എന്നാല്‍ ആ അവസ്ഥയിലേക്ക് എത്തുമ്പോള്‍ പലരും പക്ഷെ ഇങ്ങനെയാകില്ല. ഛര്‍ദ്ദി, ക്ഷീണം അങ്ങനെ ശരീരത്തെ അലട്ടുന്ന പലതരം പ്രശ്‌നങ്ങള്‍. അങ്ങനെ ഒരു അയ്യോ ആവോ അവസ്ഥ.

സിസേറിയന്‌ ശേഷം 12 കാര്യങ്ങള്‍സിസേറിയന്‌ ശേഷം 12 കാര്യങ്ങള്‍

എന്നാല്‍ ഈ പ്രശ്‌നങ്ങളെ മറികടന്ന് സ്വന്തം കുഞ്ഞ് ആരോഗ്യത്തോടെ ജനിക്കണം എന്ന ഉറച്ച തീരുമാനമെടുത്തുനോക്കൂ, അപ്പോള്‍ ചില നല്ല മാറ്റങ്ങള്‍ അനുഭവപ്പെടും തീര്‍ച്ച. അതിനായി ചില മാര്‍ഗ്ഗങ്ങളിതാ.

പ്രാമുഖ്യം നല്‍കുക.

പ്രാമുഖ്യം നല്‍കുക.

എന്താണ് ഏറ്റവും ആദ്യം ചെയ്യേണ്ടത് എന്ന് മനസ്സിലാക്കുക. നിങ്ങള്‍ക്ക് സ്വയം സഹായകരമാകുന്ന കാര്യങ്ങളും കുഞ്ഞിന്റെ വളര്‍ച്ചക്ക് ആവശ്യമായ കാര്യങ്ങളും മനസ്സിലാക്കി അവ സഫലമാക്കാന്‍ ശ്രമിക്കുക. നിങ്ങള്‍ക്ക് കഴിയുന്ന കാര്യങ്ങള്‍ മാത്രം ചെയ്യുക.

മറ്റുള്ളവരെ ആശ്രയിക്കാം

മറ്റുള്ളവരെ ആശ്രയിക്കാം

ഗര്‍ഭാവസ്ഥ ഭാര്യയെ പോലെ ഭര്‍ത്താവിനും പ്രിയപ്പെട്ടവര്‍ക്കുമെല്ലാം ഒരുപോലെ പ്രാധാന്യമുള്ളതാണ്. ഗര്‍ഭാവസ്ഥയില്‍ നിങ്ങള്‍ക്ക് എന്തെല്ലാം ആവശ്യങ്ങളുണ്ടെങ്കിലും അത് കുടുംബാംഗങ്ങളുമായും പങ്കാളിയുമായും പങ്കുവെക്കാം. മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടാകുമോ എന്ന തോന്നല്‍ വേണ്ട, നിങ്ങളെ സ്‌നേഹിക്കുന്നവര്‍ തികഞ്ഞ സന്തോഷത്തോട് കൂടി നിങ്ങളുടെ ആവശ്യങ്ങള്‍ നിറവേറ്റാന്‍ ശ്രമിക്കും എന്ന് മനസ്സിലാക്കുക.

സ്‌നേഹത്തോടെ പെരുമാറാം

സ്‌നേഹത്തോടെ പെരുമാറാം

വളരെ ചുരുക്കം പേരിലേ ഗര്‍ഭകാലം കാര്യമായ ശാരീരിക പ്രശ്‌നങ്ങളില്ലാതെ കഴിഞ്ഞുപോകാറുള്ളൂ. ഒട്ടുമിക്കവരിലും ഛര്‍ദ്ദി, ചില ഭക്ഷണങ്ങളോടും ഗന്ധങ്ങളോടും ഉള്ള അതൃപ്തി ഇതെല്ലാം ഉണ്ടാകാറുണ്ട്. പ്രത്യേകിച്ച് ഗര്‍ഭത്തിന്റെ ആരംഭകാലത്ത്. ഈ സമയത്ത് ആരോടും എന്തിനോടും അല്പം മുഖം കനപ്പിച്ച് പെരുമാറുന്ന ശീലം ചിലരില്‍ കാണാറുണ്ട്. എന്നാല്‍ ഒരു കാര്യം ഓര്‍ക്കുക, നിങ്ങളുടെ അവസ്ഥ അവര്‍ക്ക് പെട്ടെന്ന് മനസ്സിലാകണം എന്നില്ല, അതിനാല്‍ അവരെ അക്കാര്യങ്ങള്‍ ബോധ്യപ്പെടുത്തുക. .അവരോട് ദേഷ്യം കാണിക്കാതെ സ്‌നേഹത്തോടെ സംസാരിക്കാം, അത് അവരില്‍ നിന്നുള്ള പെരുമാറ്റവും നല്ലതാകാന്‍ ഉപകരിക്കും.

ഓര്‍മ്മകള്‍ സ്വരൂപിക്കാം.

ഓര്‍മ്മകള്‍ സ്വരൂപിക്കാം.

ആരംഭത്തിലെ ക്ഷീണവും ആലസ്യവുമെല്ലാം വരുമ്പോള്‍ നമ്മള്‍ സ്വയം ആഗ്രഹിച്ച് പോകും 10 മാസം ഒന്ന് വേഗം കഴിഞ്ഞിരുന്നെങ്കിലെന്ന്. കുറച്ച് മാസങ്ങള്‍ പിന്നിടുമ്പോഴാകും കുഞ്ഞിനെ ഉദരത്തില്‍ ചുമക്കുന്നതിന്റെ സുഖം അമ്മയാകാന്‍ ഒരുങ്ങുന്ന ഓരോരുത്തര്‍ക്കും അനുഭവപ്പെടുക. അതിനാല്‍ കാലം അതിന്റെ വേഗത്തില്‍ പോയ്‌ക്കോട്ടെ, പക്ഷെ നിങ്ങള്‍ക്ക് ചെയ്യാനാകുന്ന ചില കാര്യങ്ങളുണ്ട്. കുഞ്ഞിന്റെ ഓരോ വളര്‍ച്ചയും കുറിച്ചുവെക്കാം. ഓരോ ഘട്ടവും ക്യാമറയില്‍ പകര്‍ത്താം. ഇതിനെല്ലാം പങ്കാളിയേയും ഒപ്പം കൂട്ടാം. ഈ ഓര്‍മ്മകളാകും പിന്നീടൊരുകാലത്ത് നിങ്ങളുടെ ഏറ്റവും വലിയ സന്തോഷം.

ശാന്തമാകുക

ശാന്തമാകുക

വിശ്രമം ഈ ഘട്ടത്തില്‍ അനിവാര്യമാണ്. ശരീരത്തിനും മനസ്സിനും ഒരു പോലെ വിശ്രമം വേണം. അതിനാല്‍ മനസ്സിന് താത്പര്യമുള്ള വിഷയങ്ങള്‍ക്കായി കൂടുതല്‍ സമയം ചെലവഴിക്കുന്നത് നന്നായിരിക്കും. വായനയാകാം, സംഗീതമാസ്വദിക്കാം, ഒരു നടത്തമാകാം, പ്രിയപ്പെട്ടവരോട് സംസാരിക്കാം അങ്ങനെ നിങ്ങള്‍ക്കിഷ്ടമുള്ളത് കണ്ടെത്തി ചെയ്യാം.

തയ്യാറെടുപ്പുകള്‍ തുടങ്ങാം

തയ്യാറെടുപ്പുകള്‍ തുടങ്ങാം

അതുവരെ മകളായും ഭാര്യയായും മാത്രം ജീവിച്ചിരുന്ന നിങ്ങള്‍ക്ക് ഒരു പുതിയ റോള്‍ ഏറെ താമസിയാതെ ലഭിക്കുകയായി. അമ്മയെന്ന പദവി. അമ്മയാകാന്‍ പോകുന്നതിനായി മാനസികമായി തയ്യാറെടുക്കാം. ഒപ്പം അച്ഛനാകാന്‍ പോകുന്ന പങ്കാളിയേയും ഇതിനായി സജ്ജമാക്കാം.

പോസിറ്റീവായിരിക്കുക

പോസിറ്റീവായിരിക്കുക

ഗര്‍ഭിണിയാകുന്നതിനൊപ്പം മിക്കവരിലും ഭയവും ജന്മമെടുക്കും. കൂട്ടുകാരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നുമെല്ലാം മുമ്പ് അറിഞ്ഞതും അറിഞ്ഞുകൊണ്ടിരിക്കുന്നതുമായ വിഷമിപ്പിക്കുന്ന വസ്തുതകള്‍. പ്രസവസമയത്തുണ്ടായേക്കാവുന്ന ഗുരുതരാവസ്ഥ, കുഞ്ഞിനുണ്ടാകുന്ന പ്രശ്‌നങ്ങള്‍ അങ്ങനെ പലതും മനസ്സിലേക്ക് വന്നേക്കാം. എന്നാല്‍ അത്തരം സംഭാഷണങ്ങള്‍ക്ക് ചെവികൊടുക്കാതെ നല്ലത് മാത്രം ചിന്തിക്കുക. കാരണം അനാവശ്യ ആശങ്കകളാണ് പലപ്പോഴും പ്രസവം സങ്കീര്‍ണ്ണമാക്കുക.

സഹായം ചോദിക്കാന്‍ മടിവേണ്ട

സഹായം ചോദിക്കാന്‍ മടിവേണ്ട

സമൂഹം സാധാരണ സ്ത്രീകള്‍ക്ക് നല്‍കുന്നതിനേക്കാള്‍ പ്രാധാന്യം ഗര്‍ഭിണികള്‍ക്ക് നല്‍കുന്നുണ്ട്. അതിനാല്‍ എന്ത് സഹായം ആവശ്യമാണെങ്കിലും ചോദിക്കാന്‍ മടികാണിക്കരുത്. അത് വീട്ടിലായാലും സുഹൃത്തുക്കള്‍ക്കൊപ്പമായാലും ജോലി സ്ഥലത്തായാലുമെല്ലാം. കാരണം നിങ്ങളെ സഹായിക്കാന്‍ അവര്‍ സദാ സന്നദ്ധരാണ്.

അറിവ് നല്‍കാം

അറിവ് നല്‍കാം

പുതിയ അമ്മമാര്‍ക്ക് അറിയാത്തത് പലതുമുണ്ടാകാം, പരിചയസമ്പന്നരായ അമ്മമാര്‍ക്ക് അത് അവര്‍ക്ക് പകര്‍ന്നുനല്‍കാം. ഇന്നത്തെ സാഹചര്യത്തില്‍ നേരിട്ട് മാത്രമല്ല ഇത് സാധിക്കുക. ലോകത്തിന്റെ രണ്ട് കോണിലുള്ളവര്‍ക്ക് പരസ്പരം അവരുടെ അനുഭവങ്ങള്‍ പങ്കുവെക്കാന്‍ ധാരാളം പേരന്റിംഗ് വെബ്‌സൈറ്റുകളും സോഷ്യല്‍ സൈറ്റുകളും നമ്മുടെ വിരല്‍തുമ്പിലുണ്ട് എന്ന് ഓര്‍ക്കുക.

ചിരിക്കാം, ആസ്വദിക്കാം

ചിരിക്കാം, ആസ്വദിക്കാം

ഒരു പുതിയ ലോകത്തിലേക്ക് പ്രവേശിക്കാന്‍ തയ്യാറെടുക്കുകയാണ് നിങ്ങളും പങ്കാളിയും അപ്പോള്‍ ആസ്വദിക്കാം ആവോളം

Read more about: pregnancy ഗര്‍ഭം
English summary

10 Tips To Have A Happy Pregnancy

Every woman wants to have a happy, healthy pregnancy. Start now to help ensure that yours will be the best it can be!
 
 
X
Desktop Bottom Promotion