For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണിയാകാനൊരുങ്ങുമ്പോള്‍....

By Super
|

നിങ്ങളുടെ ജീവിതത്തിലേക്ക് പുതിയൊരു അതിഥിയെ സ്വാഗതം ചെയ്യാന്‍ ഒരുങ്ങുകയാണോ?

ഗര്‍ഭധാരണത്തിനൊരുങ്ങുമ്പോള്‍ ശാരീരികവും അല്ലാത്തതുമായ പല കാര്യങ്ങളും ശ്രദ്ധിയ്ക്കാനുണ്ട്. ഇത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് വളരെ പ്രധാനമാണ്. സ്ത്രീ വന്ധ്യതയ്ക്ക് പരിഹാരം

അമ്മയാകാനൊരുങ്ങുന്നതിനു മുന്‍പ താഴെ പറയുന്ന ചില കാര്യങ്ങള്‍ ശ്രദ്ധിക്കുന്നത് നല്ലതാകും.

1. ഭാരം പരിശോധിക്കുക

1. ഭാരം പരിശോധിക്കുക

ഭാരം കുറവാണെങ്കിലും അമിതമാണെങ്കിലും ഗര്‍ഭ സമയത്തും പ്രസവശേഷവും പ്രശ്നങ്ങളുണ്ടാകാന്‍ സാധ്യതയുണ്ട്. ഭാരം കുറവാണെങ്കില്‍ അത് അണ്ഡോല്‍പ്പാദനത്തെ ബാധിക്കും. ഭാരം അധികമാണെങ്കില്‍ അത് പ്രമേഹത്തിനും അമിത രക്ത സമ്മര്‍ദത്തിനും വഴിയൊരുക്കും. അതുകൊണ്ട് ഭാരം പരിശോധിക്കല്‍ നിര്‍ബന്ധമാണ്.

2. കഴിക്കുന്ന മരുന്നുകള്‍ ഡോക്ടറോട് പറയുക

2. കഴിക്കുന്ന മരുന്നുകള്‍ ഡോക്ടറോട് പറയുക

അലര്‍ജി, തലവേദന തുടങ്ങിവക്ക് എന്തിനെങ്കിലും മരുന്ന് കഴിക്കുന്നുണ്ടെങ്കില്‍ സൂക്ഷിക്കുക. ചില മരുന്നുകള്‍ ഗര്‍ഭസ്ഥ ശിശുവിന് ദോഷകരമായേക്കും. ഡോക്ടറുടെ നിര്‍ദേശപ്രകാരം പ്രശ്നമുള്ള മരുന്നുകള്‍ക്ക് പകരം ഉപയോഗിക്കുക.

3. ഫ്രിഡ്ജില്‍ പോഷകാഹാര വസ്തുക്കള്‍ സൂക്ഷിക്കുക

3. ഫ്രിഡ്ജില്‍ പോഷകാഹാര വസ്തുക്കള്‍ സൂക്ഷിക്കുക

ഫ്രിഡ്ജില്‍ പഴങ്ങളും ജ്യൂസുകളുമടക്കം വൈറ്റമിനും പ്രോട്ടീനും കാല്‍സ്യത്താലും സമ്പന്നമായ ഭക്ഷണങ്ങള്‍ സൂക്ഷിക്കുക. പച്ചക്കറികളും തവിട് കളയാത്ത ധാന്യവും ധാരാളം കഴിക്കുക. സോയ ഉല്‍പ്പന്നങ്ങള്‍, വിവിധ അണ്ടികള്‍, ബീന്‍സ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക.

4.ഡെന്‍റിസ്റ്റിനെ സന്ദര്‍ശിക്കുക

4.ഡെന്‍റിസ്റ്റിനെ സന്ദര്‍ശിക്കുക

ആരോഗ്യകരമായ ഗര്‍ഭധാരണത്തിനും പ്രസവത്തിനും പല്ലിന്‍െറ ആരോഗ്യം പരമപ്രധാനമാണ്. മോണയിലെ പ്രശ്നങ്ങള്‍ രോഗാണു ബാധക്കും സമയമത്തൊതെയുള്ള പ്രസവത്തിനും വരെ കാരണമായേക്കും. ഗര്‍ഭധാരണ ശേഷം എക്സ്റേക്ക് വിധേയയാകാന്‍ കഴിയില്ളെന്നതിനാല്‍ അതിന് മുമ്പേ ഉള്ള പ്രശ്നങ്ങള്‍ പരിഹരിക്കുക.

5. വീട് പുനര്‍നിര്‍മിക്കല്‍

5. വീട് പുനര്‍നിര്‍മിക്കല്‍

വീട്ടില്‍ എന്തെങ്കിലും ജോലികളോ പെയിന്‍റടിക്കലോ ഒക്കെ ചെയ്യാനുണ്ടെങ്കില്‍ ഗര്‍ഭിണിയാകും മുമ്പേ ചെയ്യുക. പെയിന്‍റ്, വാര്‍ണിഷ്, ഹാര്‍ഷ് ക്ളീനറുകള്‍ തുടങ്ങിയവ അമ്മക്കും ഗര്‍ഭസ്ഥ ശിശുവിനും ദോഷകരമാണ്.

6. ഡോക്ടറെ കാണുക

6. ഡോക്ടറെ കാണുക

ഗര്‍ഭധാരണം ലക്ഷ്യമിടുന്നതിന് മൂന്നുമാസം മുമ്പ് ഡോക്ടറെ കാണുക. രക്തസമ്മര്‍ദം, പ്രമേഹം, തൈറോയിഡ്, ഹീമോഗ്ളോബിന്‍ തുടങ്ങിയ പരിശോധിച്ച് പ്രശ്നങ്ങളൊന്നും ഇല്ളെന്ന് ഉറപ്പാക്കുക. ഡോക്ടര്‍ നിര്‍ദേശിച്ചാല്‍ ജനിതക പരിശോധനയും നടത്തുക.

7. മനസിനെ ശാന്തമാക്കുക

7. മനസിനെ ശാന്തമാക്കുക

മാനസിക സമ്മര്‍ദം ഗര്‍ഭധാരണത്തിന് ചിലപ്പോള്‍ തടസമായേക്കും. അതുകൊണ്ട് താല്‍പര്യമുള്ള പുസ്തകങ്ങള്‍ വായിച്ചോ, ധ്യാനത്തിലൂടെയോ, കൂട്ടുകാരുമായി സമയം ചെലവഴിച്ചോ, സിനിമക്ക് പോയോ അല്ളെങ്കില്‍ നന്നായി ഒന്ന് കിടന്നുറങ്ങിയോ മനസിനെ സമ്മര്‍ദങ്ങളില്‍ നിന്ന് മോചിപ്പിക്കുക. എന്നാല്‍ സമ്മര്‍ദം അകറ്റാന്‍ മദ്യപിക്കുന്നതും ഗുളികകള്‍ ഉപയോഗിക്കുന്നതും നല്ല ശീലമല്ല.

8. ഫോളിക്ക് ആസിഡ് കൂടുതലായി കഴിക്കുക

8. ഫോളിക്ക് ആസിഡ് കൂടുതലായി കഴിക്കുക

ഗര്‍ഭസ്ഥ ശിശുവിന്‍െറ വൈകല്ല്യങ്ങള്‍ ഒഴിവാക്കാന്‍ വൈറ്റമിന്‍ ബി കൂടുതലായി കഴിക്കുക. ചീരയോ പച്ച ഇലകളോട് കൂടിയ പച്ചക്കറികളോ കൂടുതലായി കഴിക്കുന്നത് വഴി ശരീരത്തിന് വേണ്ട ഫോളിക്ക് ആസിഡ് ലഭിക്കും.

9. സിഗരറ്റ്, കാപ്പി, വൈന്‍ ഒഴിവാക്കുക

9. സിഗരറ്റ്, കാപ്പി, വൈന്‍ ഒഴിവാക്കുക

ഗര്‍ഭധാരണത്തിന് മുമ്പ് സിഗരറ്റ്,കാപ്പി, വൈന്‍ എന്നിവയോട് ഗുഡ്ബൈ പറയുക. പുകവലിയും വൈനും ഗര്‍ഭസ്ഥ ശിശുവിന്‍െറ മാനസികാരോഗ്യത്തിനും ഹൃദയാഗ്യേത്തിനും ദോഷകരമായി ബാധിക്കും. കാപ്പിയില്‍ അടങ്ങിയിരിക്കുന്ന കഫീന്‍ ശരീരത്തില്‍ അധികം കടക്കുന്നത് ഗര്‍ഭമലസാനും കരണമായേക്കാം.

10. സാമ്പത്തിക നില വിലയിരുത്തുക

10. സാമ്പത്തിക നില വിലയിരുത്തുക

പണപ്പെരുപ്പത്തിന്‍െറയും ജീവിത ചെലവ് കുത്തനെ ഉയരുകയും ചെയ്യുന്ന ഘട്ടത്തില്‍ പുതിയ അതിഥിയെ വളര്‍ത്തികൊണ്ടുവരാന്‍ ആവശ്യമായ സാമ്പത്തിക സ്ഥിതിയുണ്ടെന്ന് ഉറപ്പാക്കുക. ഗര്‍ഭധാരണ സമയത്തും ഡെലിവെറിക്ക് വേണ്ട ചെലവുകളും മനസിലാക്കി കണക്കുകൂട്ടുക. ഹെല്‍ത്ത് ഇന്‍ഷൂറന്‍സിന്‍െറ കാര്യങ്ങളും അറിഞ്ഞിരിക്കണം.

Read more about: pregnancy ഗര്‍ഭം
English summary

Tips Before Propelling Into The World Of Parenting

Are you planning for welcoming a little guest in your world? Wow….it’s great! But, have you done with all the preparations? Here are some tips that you should consider before plunging to parenthood.
X
Desktop Bottom Promotion