For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചില ഗര്‍ഭകാല ആചാരങ്ങള്‍

By Archana.V
|

ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്ക്‌ വേണ്ടി ഇന്ത്യയില്‍ സീമന്തം പോലെ പരമ്പരാഗതമായ വിവിധ ആചാരങ്ങള്‍ നടത്താറുണ്ട്‌. ഇതിനെല്ലാം ഒരു ആഘോഷ ഭാവം ആയിരിക്കും ഉണ്ടായിരിക്കുക. സമൂഹത്തിന്റെ ആരോഗ്യവും നന്മയുമായി ബന്ധപ്പെട്ടുള്ളതാണ്‌ ആചാരങ്ങളേറയും. ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്ക്‌ പ്രാധാന്യവും സന്തോഷവും നല്‍കാന്‍ ഇത്തരം ചടങ്ങുകള്‍ സഹായിക്കും.

ഇത്തരം ആചാരങ്ങളില്‍ ഏറ്റവും പ്രധാനമാണ്‌ വളയിടല്‍ ചടങ്ങ്‌. നിങ്ങളില്‍ പലരും ജീവിതത്തിലിത്‌ അനുഭവിച്ചിട്ടുണ്ടാകാം. വളയിടല്‍ ചടങ്ങ്‌ സംബന്ധിച്ച്‌ അത്ഭുതപ്പെടുത്തുന്ന ഒരു വാര്‍ത്ത ഇപ്പോഴുണ്ട്‌്‌.ഗര്‍ഭിണികളായ സ്‌ത്രീകള്‍ വളകള്‍ ധരിച്ചാല്‍ പ്രസവം എളുപ്പമാകുമെന്നാണ്‌ പുതിയ പഠനം പറയുന്നത്‌. ഈ ചടങ്ങിനുള്ള മറ്റൊരു പേരാണ്‌ സീമന്തം. ഗര്‍ഭിണികളായ സ്‌ത്രീകളുടെ മാതാപിതാക്കള്‍ ബന്ധുക്കളും അയല്‍ക്കാരുമായ മറ്റ്‌ അമ്മമാരെ ഈ ചടങ്ങിലേക്ക്‌ ക്ഷണിക്കും. വരുന്നവരെല്ലാം ഗര്‍ഭണിയുടെ കൈയ്യില്‍ ഒരു ജോടി വളകള്‍ അണയിക്കും. ഇത്തരം ചടങ്ങുകള്‍ക്കെല്ലാം ശാസ്‌ത്രീമായ വിശദീകരണം നല്‍കുന്നവരുണ്ട്‌. എന്നാല്‍, മറ്റു ചിലര്‍ ഇതെല്ലാം കെട്ടുകളഥകളാണന്നും അഭിപ്രായപ്പെടുന്നു്‌.

ഗര്‍ഭം ധരിച്ചു കഴിഞ്ഞാല്‍, പിന്നീട്‌ നിങ്ങള്‍ തേടുന്നത്‌ എളുപ്പം പ്രസവിക്കാനുള്ള വഴികളാണ്‌.

പ്രസവം എളുപ്പമാക്കുമെന്ന്‌ കരുതപ്പെടുന്ന ചില സാധാരണ ആചാരങ്ങളും അവയുടെ ശാസ്‌ത്രീയ വിശദീകരണങ്ങളും ഇതാ

1. വളയിടല്‍ ചടങ്ങ്‌

1. വളയിടല്‍ ചടങ്ങ്‌

''വളകളുടെ കിലുക്കം കുഞ്ഞുങ്ങള്‍ക്ക്‌ ശബ്ദ പ്രേരണകള്‍ നല്‍കുമെന്നതിനാല്‍ സീമന്തത്തിന്റെ സമയത്ത്‌ സ്‌ത്രീകള്‍ക്ക്‌ വളകള്‍ സമ്മാനിക്കാറുണ്ട്‌്‌ ''പ്രശാന്ത്‌ ഹോസ്‌പിറ്റലിലെ ഗൈനക്കോളജിസ്ര്‌റായ ഡോ. ഗീത ഹരിപ്രിയ പറയുന്നു.ഗര്‍ഭസ്ഥ ശിശുവിന്‌ ശബ്ദപ്രേരണയാല്‍ അതിയായ ആഗ്രഹം ഉണ്ടാവുകയും അങ്ങനെ പ്രസവം എളുപ്പമാവുകയും ചെയ്യും എന്നാണ്‌ കരുതപ്പെടുന്നത്‌.

2. പ്രസവ സ്ഥലം

2. പ്രസവ സ്ഥലം

വളകള്‍ ധരിച്ചാല്‍ പ്രസവം എളുപ്പമാകും എന്ന്‌ പറയും പോലെ തന്നെ ഗര്‍ഭിണികളായ സ്‌ത്രീകളെ സംബന്ധിച്ച്‌ കുഞ്ഞിന്‌ ജന്മം നല്‍കാനുദ്ദേശിക്കുന്ന സ്ഥലവും പ്രധാനപ്പെട്ടതാണ്‌. ആദ്യത്തെ പ്രസവത്തിന്‌ സ്‌ത്രീകള്‍ സ്വന്തം മാതാപിതാക്കള്‍ക്കൊപ്പമായിരിക്കും നില്‍ക്കുക. ഇത്‌ പ്രസവത്തെ കുറിച്ചുള്ള ഭയം കുറയ്‌ക്കാന്‍ സഹായിക്കും.

3.യാത്ര സമയം

3.യാത്ര സമയം

ഗര്‍ഭിണികള്‍ സ്വന്തം വീട്ടിലേക്ക്‌ പോകാന്‍ തിരഞ്ഞെടുക്കുന്നത്‌ അഞ്ചാം മാസമോ ഒമ്പതാം മാസമോ ആണ്‌. ഗര്‍ഭച്ഛിദ്ര സാധ്യതകള്‍ കുറയ്‌ക്കാന്‍ ഇത്‌ സഹായിക്കും. അതുപോലെ തിരികെ ഭര്‍തൃഗൃഹത്തിലേക്ക്‌ മടങ്ങിയെത്തുന്നത്‌ പ്രസവം കഴിഞ്ഞ്‌ മൂന്നാം മാസത്തിലാണ്‌. പ്രസവം കഴിഞ്ഞുടന്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാന്‍ വേണ്ടിയാണിത്‌.

4.സംഗീതം കേള്‍ക്കുക

4.സംഗീതം കേള്‍ക്കുക

ഗര്‍ഭിണികളായ സ്‌ത്രീകള്‍ക്കുണ്ടാകുന്ന സമ്മര്‍ദ്ദവും വിഷാദവും കുറയ്‌ക്കാന്‍ സംഗീതത്തിന്‌ കഴിയുമെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ഗര്‍ഭസ്ഥ ശിശുക്കളുടെ ശ്രവണ ശക്തി കൂട്ടാനും ഇത്‌ സഹായിക്കും. സമ്മര്‍ദ്ദം കൂടുതലുള്ള സ്‌ത്രീകള്‍ ഭാരം കുറഞ്ഞ കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം നല്‍കാനും നേരത്തെ പ്രസവിക്കാനും സാധ്യത ഉണ്ട്‌.

5.പ്രത്യേക ഭക്ഷണക്രമം

5.പ്രത്യേക ഭക്ഷണക്രമം

ഗര്‍ഭിണികളുടെ ഭക്ഷണക്രമം എല്ലാം പോഷകങ്ങളും ലഭ്യമാക്കുന്ന രീതിയില്‍ സവിശേഷമായിരിക്കണം. വളകള്‍ ഇട്ടാല്‍ മാത്രമല്ല സമീകൃതാഹാരം കഴിക്കുന്നതിലൂടെയും പ്രസവം എളുപ്പമാക്കാം. സ്വന്തം ആചാരങ്ങളില്‍ ഈ പതിവില്ല എങ്കിലും എല്ലാ സ്‌ത്രീകളും ഗര്‍ഭ കാലത്ത്‌ സവിശേഷമായ ഭക്ഷണക്രമം പിന്തുടരുന്നത്‌ നല്ലതാണ്‌ .

6. നെയ്യ്‌ ഉപയോഗിക്കുക

6. നെയ്യ്‌ ഉപയോഗിക്കുക

ഇന്ത്യന്‍ ആചാര പ്രകാരം ഗര്‍ഭിണികള്‍ സ്വന്തം വീട്ടിലേക്ക്‌ ഏഴാം മാസത്തില്‍ പോകുമ്പോള്‍ ഭര്‍തൃ ഗൃഹത്തില്‍ നിന്നും നെയ്യ്‌ കൈയ്യില്‍ കരുതാറുണ്ട്‌. ഗര്‍ഭ കാലത്ത്‌ നെയ്യ്‌ കഴിക്കുന്നത്‌ പേശികളുടെ ആയാസം കുറയ്‌ക്കാന്‍ സഹായിക്കും എന്നതാണ്‌ ഇതിന്റെ ശാസ്‌ത്രീയ വശം. പ്രസവം എളുപ്പമാക്കാനുള്ള പ്രധാന വഴികളിലൊന്നാണിത്‌.

7. ആഘോഷങ്ങളും ചടങ്ങുകളും

7. ആഘോഷങ്ങളും ചടങ്ങുകളും

ഗര്‍ഭ കാലത്ത്‌ സ്‌ത്രീകള്‍ക്ക്‌ സവിശേഷമായ പരിഗണനയാണ്‌ മാതാപിതാക്കളും കുടുബാംഗങ്ങളും സുഹൃത്തുക്കളും നല്‍കുക. ഇത്‌ അവരെ സന്തോഷത്തോടെയും ആശ്വാസത്തോടെയും ഇരിക്കാന്‍ സഹായിക്കും. ശരീരരവും മനസ്സും ആരോഗ്യത്തോടെയിരിക്കാന്‍ മനസ്സിന്‌ ശാന്തത ആവശ്യമാണ്‌. ഇത്‌ പ്രസവം എളുപ്പമാകാന്‍ സഹായിക്കും.

Read more about: pregnancy ഗര്‍ഭം
English summary

Will Wearing Bangles Ease Delivery?

Baby showers are considered as a traditional custom in India for pregnant women. There will be a lot of traditional functions, which will always be in a celebration mood.
Story first published: Saturday, December 21, 2013, 20:21 [IST]
X
Desktop Bottom Promotion