For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ തടി നിയന്ത്രിയ്ക്കാം

|

ഗര്‍ഭകാലം സ്ത്രീകളുടെ ശരീരത്തില്‍ ഏറെ മാറ്റങ്ങള്‍ വരുന് സമയമാണ്. പ്രത്യേകിച്ച ശരീരഭാരത്തില്‍.

മിക്കവാറും സ്ത്രീകള്‍ ഈ സമയത്ത് തടി കൂടുന്നത് സ്വാഭാവികമാണ്. കാര്യമായ ഡയറ്റും വ്യായാമങ്ങളും ചെയ്യാന്‍ സാധിയ്ക്കാത്തതും ഹോര്‍മോണ്‍ മാറ്റങ്ങളുമാണ് ഗര്‍ഭകാലത്തെ തടി വര്‍ദ്ധിപ്പിയ്ക്കുവാന്‍ കാരണം.

ഭക്ഷണം കുറയ്ക്കുകയെന്നത് അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ദോഷം ചെയ്യുന്നതു കൊണ്ടുതന്നെ കാര്യമായ ഡയറ്റിംഗ് ഈ സമയത്തു സാധിയ്ക്കില്ല. എങ്കിലും ഗര്‍ഭകാലത്തെ തടി നിയന്ത്രിയ്ക്കുവാന്‍ ചെയ്യാവുന്ന ചില കാര്യങ്ങളുണ്ട്.

ഭക്ഷണം

ഭക്ഷണം

പച്ചക്കറികളും പഴവര്‍ഗങ്ങളും മുളപ്പിച്ച ധാന്യങ്ങളുമെല്ലാം കൂടുതല്‍ കഴിയ്ക്കാം. ഇത് ആരോഗ്യത്തിന് നല്ലതാണ്. അതേ സമയം ഭാരം വല്ലാതെ കൂടുകയുമില്ല. കാര്‍ബോഹൈഡ്രേറ്റുകള്‍ കൂടുതല്‍ ഉള്ള ഭക്ഷണങ്ങള്‍ കുറച്ച് പകരം നാരുകള്‍ കൂടുതലടങ്ങിയ ഭക്ഷണം കഴിയ്ക്കാന്‍ ശ്രമിക്കണം.

വ്യായാമങ്ങള്‍

വ്യായാമങ്ങള്‍

ഗര്‍ഭിണിയായിക്കഴിഞ്ഞാല്‍ ആവശ്യത്തില്‍ കൂടുതല്‍ വിശ്രമമെടുക്കുന്ന, വ്യായാമമൊന്നും ചെയ്യാത്ത സ്ത്രീകളുണ്ട്. ഇത് നല്ലതല്ല. ഗര്‍ഭകാലത്തും നടക്കുന്നതു പോലുള്ള വ്യായാമങ്ങള്‍ ചെയ്യാം.

തൂക്കം

തൂക്കം

കൃത്യമായ അളവില്‍ മാത്രം തൂക്കം കൂട്ടാന്‍ ശ്രമിയ്ക്കുക. തൂക്കം വല്ലാതെ കൂടുന്നതും കുറയുന്നതുമൊന്നും നല്ലതല്ലെന്നു തിരിച്ചറിയുക.

സ്‌ട്രെസ്

സ്‌ട്രെസ്

സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്തുക. ഇത് ഹോര്‍മോണ്‍ പ്രശ്‌നങ്ങളും ഇതുവഴി തടിയും വര്‍ദ്ധിപ്പിയ്ക്കും.

ജങ്ക് ഫുഡ്

ജങ്ക് ഫുഡ്

ജങ്ക് ഫുഡ് ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട ഒരു പ്രധാന കാര്യമാണ്. ഇവ തടി വര്‍ദ്ധിപ്പിയ്ക്കും. ആരോഗ്യത്തിനും നല്ലതല്ല,.

പ്രസവശേഷവും

പ്രസവശേഷവും

പ്രസവശേഷവും ഭക്ഷണനിയന്ത്രണവും വ്യായാമവും അത്യാവശ്യമാണ്. കയ്യില്‍ കിട്ടുന്നതെന്തും വാരി വലിച്ചു കഴിയ്ക്കുന്ന ശീലം വണ്ണം ക്രമാതീതമായി വര്‍ദ്ധിപ്പിക്കുമെന്നു മാത്രമല്ലാ, ആരോഗ്യത്തിനും നല്ലതല്ല.

Read more about: pregnancy ഗര്‍ഭം
English summary

weight control pregnancy

Here some tips for pregnant women to keep their body weight in proper propotion,
Story first published: Saturday, December 7, 2013, 18:18 [IST]
X
Desktop Bottom Promotion