For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പ്രത്യുല്‍പാദനശേഷി വര്‍ദ്ധിപ്പിക്കാം

By Super
|

വന്ധ്യതയെ ആധുനിക യുഗത്തിലെ ക്യാന്‍സര്‍ എന്നു വിശേഷിപ്പിക്കാറുണ്ട്. വിവാഹശേഷം രണ്ടോ മൂന്നോ വര്‍ഷം കഴിഞ്ഞിട്ടും ഒരു കുഞ്ഞിക്കാല് കാണാന്‍ കഴിയാതെ പോകുന്നത് ദമ്പതികളെ വളരെയധികം മാനസിക വിഷമത്തിലേക്കും വിഷാദത്തിലേക്കും പലപ്പോഴും നയിക്കുന്നു.

നമുക്കിടയില്‍ തന്നെ എത്രയോ പേര്‍ ഇത്തരമൊരു വിഷമവും വഹിച്ച് നടക്കുന്നു. 2013ല്‍ തന്നെ ഒരു കുഞ്ഞിക്കാല്‍ നിങ്ങള്‍ ആഗ്രഹിക്കുന്നെങ്കില്‍, അതിനുള്ള മികച്ച സാഹചര്യമൊരുക്കാന്‍ ഇതാ ചില നുറുങ്ങുകള്‍.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

ബീജോല്‍പാദനം ഏറ്റവും മികച്ച രീതിയില്‍ നടക്കുക തണുത്ത ചുറ്റുവട്ടത്താണ്. മടിയില്‍ കമ്പ്യൂട്ടറുമായി കൂടുതല്‍ സമയവും ഇരിക്കുന്ന പുരുഷന്‍റെ ബീജോല്‍പാദന സാധ്യത കുറയും. പുരുഷന്‍മാര്‍ ചൂടുവെള്ളത്തിലുളള നീണ്ട കുളികള്‍ ഒഴിവാക്കണം. തണുത്ത വെള്ളത്തില്‍ കുളിക്കുന്നത് ബീജോല്‍പാദനത്തില്‍ അഞ്ചിരട്ടിവരെ വര്‍ധനയുണ്ടാക്കുമെന്ന് പഠനങ്ങള്‍ പറയുന്നു. ടൈറ്റ് പാന്‍റ്സുകള്‍ ഉപേക്ഷിച്ച് ലൂസായ ഷോര്‍ട്സ് ധരിക്കുക.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

സൂര്യപ്രകാശം കൊള്ളുന്നതിലൂടെ ശരീരത്തില്‍ ഉണ്ടാവുന്ന വിറ്റാമിന്‍ ഡി പുരുഷനും സ്ത്രീക്കും ഗുണകരമാണ്.സ്ത്രീ ലൈംഗിക ഹോര്‍മോണുകളായ പ്രോജസ്ട്രോണിന്‍റെയും ഈസ്ട്രോജന്‍റെയും അളവ് വര്‍ധിപ്പിക്കാന്‍ ഇത് സഹായിക്കും. ഈ ഹോര്‍മോണുകള്‍ ആര്‍ത്തവത്തെയും ഗര്‍ഭധാരണത്തെയും നിയന്ത്രിക്കുന്നവയാണ്. ബീജങ്ങളുടെ എണ്ണത്തെയും സൂര്യപ്രകാശം വര്‍ധിപ്പിക്കും.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

മാനസികസമ്മര്‍ദ്ദം സ്ത്രീകളില്‍ പ്രസവസാധ്യതയെ നന്നായി സ്വാധീനിക്കും. പുരുഷബീജങ്ങളുടെ നിര്‍മാണത്തെയും ലൈംഗികതൃഷ്ണയെയും ഇത് സ്വാധീനിക്കും.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പാല്‍, നെയ്യ് ധാരാളമായി കഴിച്ചാല്‍ വന്ധ്യതക്കുള്ള സാധ്യത വന്‍തോതില്‍ കുറയുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. അണ്ഡങ്ങള്‍ നന്നായി പ്രവര്‍ത്തിക്കാന്‍ ഇത് സഹായിക്കുന്നു.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

ഗര്‍ഭധാരണത്തിന് സഹായകമാവുന്ന പോഷകങ്ങളടങ്ങിയ വിറ്റാമിനുകളായ ബീ 12, സെലേനിയം എന്നിവ കഴിക്കുന്നത് ഗര്‍ഭധാരണ സാധ്യതകള്‍ ഇരട്ടിയലധികം വര്‍ധിപ്പിക്കും.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പുക വലിക്കുന്ന പുരുഷന്‍മാരില്‍ വന്ധ്യതയുണ്ടാവാനുള്ള സാധ്യത അമ്പത് ശതമാനത്തിലധികമാണ്. വലിക്കുന്ന സ്ത്രീകളില്‍ വലിക്കാത്തവരേക്കാള്‍ മുപ്പത് ശതമാനത്തോളം ഗര്‍ഭധാരണത്തിനുള്ള കഴിവ് കുറവായിരിക്കും.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

നിങ്ങള്‍ക്ക് ഗര്‍ഭം ഉണ്ടാകാന്‍ ആഗ്രഹമുണ്ടെങ്കില്‍ നിങ്ങളും പങ്കാളിയും കുടിയുടെ തോത് വളരെയധികം കുറക്കേണ്ടതുണ്ട്.അണ്ഡോല്‍പാദനവും ബീജോല്‍പാദവും അമിതമദ്യപാനം മൂലം കുറയും.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പീരിഡ് ഡയറി, ഫെര്‍ട്ടിലിറ്റി ഫ്രണ്ട്, മെന്‍സ്ട്രുവല്‍ കലണ്ടര്‍ പോലുള്ള സൌജന്യ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിങ്ങള്‍ക്ക് ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യതയുള്ള സമയങ്ങള്‍ നിങ്ങളുടെ ശരീര താപനിലയില്‍ നിന്നും ആര്‍ത്തവസമയങ്ങളില്‍ നിന്നും കണക്ക് കൂട്ടി നിങ്ങള്‍ക്ക് പറഞ്ഞു തരുന്നു.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

ശരീരത്തെ ഉത്തേജിപ്പിക്കാനുള്ള മര്‍മസ്ഥാനങ്ങള്‍ കണ്ടെത്താന്‍ അക്യുപങ്ചര്‍ പോലുള്ള സൌകര്യങ്ങള്‍ ഉപയോഗിക്കുക. അണ്ഡോല്‍പാദനം നിയന്ത്രിക്കാനും ഗര്‍ഭപാത്രത്തിലേക്കുള്ള രക്തമൊഴുക്ക് വര്‍ധിപ്പിക്കാനും ഫലപുഷ്ടമായ അണ്ഡങ്ങള്‍ വികസിപ്പിക്കാനും ഇതുവഴി സാധിക്കും.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

ആഴ്ചയില്‍ ഒരിക്കല്‍ മാത്രം ലൈംഗികത നടത്തുന്നവരില്‍ ഗര്‍ഭധാരണത്തിന് 15 ശതമാനം മാത്രം സാധ്യതയുള്ളപ്പോള്‍ മൂന്നോ നാലോ ദിവസം ഏര്‍പ്പെടുന്നവര്‍ക്ക് ഇത് 50 ശതമാനമായി വര്‍ധിക്കും. ലൈംഗികത ബീജത്തിന്‍റെ ആരോഗ്യം വര്‍ധിപ്പിക്കും. എന്നാല്‍ ബീജം ശരീരത്തില്‍ മൂന്ന് ദിവസത്തില്‍ കൂടുതല്‍ കെട്ടിക്കിടക്കുന്നത് ബീജത്തിന്‍റെ ഗുണനിലവാരത്തെ താഴ്ത്തും.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

ഒരു കുട്ടിയെ നിങ്ങള്‍ക്ക് വേണമെന്നുണ്ടെങ്കില്‍ ഗര്‍ഭധാരണത്തിന് ഏറ്റവും സാധ്യതയുള്ള സമയം ലൈംഗികതക്കായി തെരഞ്ഞെടുക്കുക. 28 ദിവസത്തെ ആര്‍ത്തവചക്രത്തില്‍ പത്താം ദിവസവും പതിനേഴാം ദിവസവുമാണ് ഏറ്റവും സാധ്യതയുള്ള സമയം.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

അമിതവണ്ണം ഈസ്ട്രോജന്‍ ശരീരത്തില്‍ ഉദ്പാദിപ്പിക്കും. ഇത് അണ്ഡോല്‍പാദന ചക്രത്തെ ആശങ്കയിലാക്കും. അമിതഭാരമുള്ള സ്ത്രീകളില്‍ അമിതഭാരമില്ലാത്തവരേക്കാള്‍ ആര്‍ത്തവചക്രം ക്രമരഹിതമാകും. ശരീരഭാരം അഞ്ച് ശതമാനം കുറഞ്ഞാല്‍ തന്നെ ഗര്‍ഭധാരണ സാധ്യത അഞ്ച് മടങ്ങ് വരെ വര്‍ധിക്കും.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

ഭാരം തീരെ കുറയുന്നതും പ്രതികൂലമായി ബാധിക്കും. മെലിഞ്ഞവരില്‍ അണ്ഡോല്‍പാദനത്തിനുള്ള കഴിവ് കുറയും. ആരോഗ്യമുള്ള ഗര്‍ഭധാരണത്തിന് കൊഴുപ്പ് ആവശ്യത്തിനുള്ള ശരീരമായിരിക്കണം.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

കാര്‍ബോഹൈഡ്രേറ്റ് കൂടിയ തോതിലടങ്ങിയ വൈറ്റ് ബ്രഡ്, പസ്ത , ബിസ്കറ്റ് പോലുള്ള വിഭവങ്ങള്‍ ഗര്‍ഭധാരണത്തെ സ്വാധീനിക്കും. രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്ന ഈ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍റെ അളവ് വര്‍ധിപ്പിക്കുകയും ഗര്‍ഭധാരണ സാധ്യതയെ ബാധിക്കുകയും ചെയ്യുന്നു.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

സാല്‍മന്‍ പോലുള്ള നെയ്മീനുകളിലും വിത്തുകളിലും കാണപ്പെടുന്ന ഒമേഗ ത്രീ എസ് ബീജത്തിന്‍റെ ചലനശേഷിയും ഗുണവും വര്‍ധിപ്പിക്കുന്നതായി പഠനങ്ങള്‍ തെളിയിക്കുന്നു. ആരോഗ്യമുള്ള ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ ഇത്തരം കാര്യങ്ങളെക്കുറിച്ചുള്ള അറിവ് പലരും അവഗണിക്കലാണ് പതിവ്.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

ദിവസം ഒരു കപ്പാണെങ്കില്‍ പോലും കാപ്പിയുടെ ഉപയോഗം ഗര്‍ഭധാരണത്തെ ബാധിക്കുന്നതായി ഗവേഷണങ്ങള്‍ തെളിയിക്കുന്നു. അണ്ഡ അറകളില്‍ നിന്നുള്ള അണ്ഡങ്ങളെ വഹിക്കുന്ന ഫലോപിയന്‍ കുഴലുകളുടെ പ്രവര്‍ത്തനത്തെ കോഫീന്‍ നിഷ്ക്രിയമാക്കും.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

ജലം ആവശ്യത്തിന് ശരീരത്തില്ലെങ്കില്‍ അവ ആദ്യം ബാധിക്കുക പ്രത്യുല്‍പാദന അവയവങ്ങളെയാണ്. മറ്റു പ്രധാന അവയവങ്ങള്‍ പരമാവധി ജലം വലിച്ചെടുക്കുമ്പോള്‍ പ്രത്യുല്‍പാദനാവയവങ്ങള്‍ക്ക് ആവശ്യത്തിനുള്ള ജലം കിട്ടില്ല. ഗര്‍ഭപാത്രത്തിലേക്ക് അണ്ഡങ്ങളെയും രക്തത്തെയും വഹിക്കാന്‍ ആവശ്യത്തിന് ജലം ശരീരത്തില്‍ വേണ്ടതുണ്ട്. ബീജത്തെ അണ്ഡവുമായി സംയോജിപ്പിക്കുന്ന സര്‍വിക്കല്‍ ദ്രവം നിര്‍ജ്ജലീകരണം വഴി നിഷ്ക്രിയമാവും.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

വ്യായാമമോ, പൂന്തോട്ടം നനയ്ക്കലോ പോലുള്ള കാര്യങ്ങളില്‍ മുഴുകുന്നവര്‍ക്ക് ഗര്‍ഭധാരണ സാധ്യത വീട്ടില്‍ അലസമായി സമയം ചെലവഴിക്കുന്നവരേക്കാള്‍ കൂടും. ആരോഗ്യമുള്ള അണ്ഡങ്ങളുടെ ഉല്‍പാദനത്തെ ബാധിക്കുന്ന അമിതമായ ഇന്‍സുലിന്‍ ഉല്‍പാദനത്തെ വ്യായാമം തടയുന്നു.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പാരസെറ്റാമോള്‍ ഇബുപ്രോഫെന്‍ പോലുള്ള വേദനസംഹാരികളുടെ ഉപയോഗം അണ്ഡോല്‍പാദന സമയത്ത് ഗര്‍ഭധാരണത്തെ പ്രതികൂലമായി ബാധിക്കുന്നു. ഫലോപിയന്‍ കുഴലിലേക്ക് അണ്ഡങ്ങളെ വിസര്‍ജിക്കാന്‍ സഹായിക്കുന്ന ഹോര്‍മോണായ പ്രോസ്റ്റാഗ്ലാന്‍ഡിന്‍സിനെ മന്ദീഭവിപ്പിക്കുന്നവയാണ് ഇത്തരം ഗുളികകള്‍.

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

പ്രത്യുല്‍പാദന ശേഷി വര്‍ദ്ധിപ്പിക്കാം

മരിജുവാന, കൊക്കയിന്‍ പോലുള്ള ലഹരിമരുന്നുകള്‍ ബീജോല്‍പാദനത്തെ ബാധിക്കുമെന്ന് മാത്രമല്ല, ക്രമരഹിതമായ ബീജകോശങ്ങള്‍ക്ക് കാരണമാവുകയും ചെയ്യുന്നു. സ്ത്രീകളില്‍ ഇവയുടെ ഉപയോഗം അണ്ഡോല്‍പാദന പ്രശ്നങ്ങളിലേക്ക് നയിക്കുന്നു.

English summary

Infertility, Pregnancy, Women, Men, Weight, Alcohol, Smoking, Fish, വന്ധ്യത, ഗര്‍ഭം, സ്ത്രീ, പുരുഷന്‍, പുകവലി, മദ്യം, മരുന്ന്, തടി, മീന്‍

If you want to have a baby in 2013, try these tips to have the best chance,
X
Desktop Bottom Promotion