For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സ്‌ത്രീകളിലെ വന്ധ്യത തടയാം

By Archana V
|

സ്‌ത്രീകള്‍ അഭിമുഖീകരിക്കുന്ന സാധാരണ പ്രശ്‌നങ്ങളില്‍ ഒന്നാണ്‌ വന്ധ്യത. സുരക്ഷമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ സ്ഥിരമായി ബന്ധപ്പെട്ടിട്ടും സ്‌ത്രീകള്‍ക്ക്‌ ഗര്‍ഭം ധരിക്കാന്‍ കഴിയാതെ വരുന്ന അവസ്ഥയാണ്‌ വന്ധ്യത. ഗര്‍ഭകാലയളവ്‌ പൂര്‍ണമായി ഗര്‍ഭം വഹിക്കാനുള്ള കഴിവില്ലാതെ വരുന്നതും സ്‌ത്രീകളിലെ വന്ധ്യതയായി കണക്കാക്കാറുണ്ട്‌. ഒരു വര്‍ഷം സ്ഥിരമായി സുരക്ഷമാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കാതെ ബന്ധപ്പെട്ടിട്ടും ഗര്‍ഭ ധാരണം സാധ്യമായില്ലെങ്കില്‍ മാത്രമെ ദമ്പതികള്‍ക്ക്‌ വന്ധ്യത ഉള്ളതായി കണക്കാക്കേണ്ടതുള്ളു. വന്ധ്യത ഉണ്ടാവാന്‍ വിവിധ കാരണങ്ങളുണ്ട്‌. പ്രായം, ഭക്ഷണ രീതി, സമ്മര്‍ദ്ദം, ആരോഗ്യ അവസ്ഥ, തൊഴില്‍ സംബന്ധമായ പ്രശ്‌നങ്ങള്‍ തുടങ്ങി നിരവധി ഘടകങ്ങള്‍ വന്ധ്യതയ്‌ക്ക്‌ കാരണമാകാറുണ്ട്‌. ഇവയെല്ലാം നിങ്ങളുടെ പൂര്‍ണ ആരോഗ്യത്തെ മാത്രമല്ല നിങ്ങളുടെ ഗര്‍ഭ ധാരണ ശേഷിയെയും പ്രതിരോധമായി ബാധിക്കും.

റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിട്ടുള്ള വന്ധ്യതകളില്‍ 40 മുതല്‍ 50 ശതമാനം വരെയും സ്‌ത്രീകളുടെ പ്രശ്‌നം മൂലം ആണെന്നാണ്‌ യുഎസ്‌എയിലെ മയോ ക്ലിനിക്‌ പറയുന്നത്‌. സ്‌ത്രീകളിലെ വന്ധ്യതയ്‌ക്കുള്ള പ്രധാന കാരണങ്ങള്‍ ജനിതക പ്രശ്‌നങ്ങള്‍,അണ്ഡോത്‌പാദനത്തിലുണ്ടാകുന്ന തകരാറുകള്‍, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവയാണ്‌. സങ്കീര്‍ണമായ വന്ധ്യത ചികിത്സകളെ കുറിച്ച്‌ അറിയുന്നതിന്‌ പകരം സ്‌ത്രീകളിലെ വന്ധ്യത എങ്ങനെ തടയാം എന്നു നോക്കാം.വന്ധ്യത തടയുന്നതിന്‌ പ്രശ്‌നത്തിനുള്ള കാരണം എന്താണന്ന്‌ ആദ്യം അറിയണം.

സ്‌ത്രീകളിലെ വന്ധ്യത എങ്ങനെ തടയാം എന്നതിനുള്ള ഉത്തരമാണ്‌ നിങ്ങള്‍ തേടുന്നതെങ്കില്‍, നിങ്ങളുടെ തിരച്ചില്‍ ഇവിടെ നിര്‍ത്താം. സ്‌ത്രീകളിലെ വന്ധ്യത തടയാനുള്ള ചില ഫലപ്രദങ്ങളായ മാര്‍ഗ്ഗങ്ങള്‍ ഇതാ

ആഹാരക്രമം

ആഹാരക്രമം

സ്‌ത്രീകളിലെ വന്ധ്യത തടയുന്നതിന്‌ ഭക്ഷണക്രമത്തിന്റെ സ്ഥാനം വളരെ വലുതാണ്‌. ഫാസ്റ്റ്‌ ഫുഡും ജങ്ക്‌ ഫുഡും പൂര്‍ണമായും ഒഴിവാക്കണം. കേടുവരാതിരിക്കാനും മറ്റുമായി ഇവയില്‍ ചേര്‍ത്തിട്ടുള്ള പല ചേരുവകളും വന്ധ്യതയ്‌ക്ക്‌ കാരണമാകുന്നവയാണ്‌. ഇവയ്‌ക്ക്‌ പകരം ഭക്ഷണത്തില്‍ ധാരാളം പഴങ്ങളും പച്ചക്കറികളും ഉള്‍പ്പെടുത്തുക.

വൈദ്യോപദേശം

വൈദ്യോപദേശം

ഗര്‍ഭധാരണത്തെ ബാധിക്കാവുന്ന ആരോഗ്യ അവസ്ഥായാണോ നിങ്ങളുടേതെന്നറിയാന്‍ ഡോക്ടറുടെ ഉപദേശം തേടുന്നത്‌ നല്ലതായിരിക്കും. വന്ധ്യതയ്‌ക്കുള്ള ലക്ഷണങ്ങള്‍ എന്തെങ്കിലും നിങ്ങളില്‍ ഉണ്ടെങ്കില്‍ ഡോക്ടറോട്‌ സംസാരിക്കുക.പ്രശ്‌നങ്ങള്‍ മുന്‍കൂട്ടി അറിയാന്‍ കഴിഞ്ഞാല്‍ പരിഹാരം എളുപ്പം കണ്ടെത്താം.

ശാരീരികാരോഗ്യം

ശാരീരികാരോഗ്യം

ശരീരം ആരോഗ്യത്തോടിരിക്കുക എന്നതാണ്‌ സ്‌ത്രീകളിലെ വന്ധ്യത തടയാനുള്ള പ്രധാന മാര്‍ഗം.പ്രമേഹം, തൈറോയിഡ്‌്‌, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങി വിവിധ പ്രശ്‌നങ്ങള്‍ ഗര്‍ഭധാരണത്തെ ബാധിക്കും.

നല്ല ശീലങ്ങള്‍

നല്ല ശീലങ്ങള്‍

നല്ല ശീലങ്ങള്‍ ഇല്ല എങ്കില്‍ വന്ധ്യത വരുന്നതില്‍ അത്ഭുതപെടേണ്ട കാര്യമില്ല. പുകവലി, മദ്യപാനം, മയക്കുമരുന്ന്‌ എന്നിവ പൂര്‍ണമായി ഒഴിവാക്കുക. വന്ധ്യത തടയുന്നതിന്‌ നല്ല ശീലങ്ങള്‍ ഉണ്ടാവേണ്ടത്‌ അത്യാവശ്യമാണ്‌.

ശരീര ഭാരം

ശരീര ഭാരം

സ്‌ത്രീകളിലെ വന്ധ്യതയ്‌ക്കുള്ള പ്രധാന കാരണങ്ങളില്‍ ഒന്ന്‌ പൊണ്ണത്തടിയാണ്‌.പൊണ്ണത്തടി ഹോര്‍മോണ്‍ അസന്തുലിതാവസ്ഥായ്‌ക്ക്‌ കാരണമാകും ഇത്‌ വന്ധ്യതയിലേക്ക്‌ വഴി തെളിയിക്കും. പോളിസിസ്‌റ്റിക്‌ ഓവറി സിന്‍ഡ്രോം പോലുള്ള അവസ്ഥകള്‍ ശരീര ഭാരം നിയന്ത്രിക്കുന്നതിലൂടെ നേരെയാക്കാം.

വ്യായാമം

വ്യായാമം

സ്‌ത്രീകളിലെ വന്ധ്യതയെ പ്രതിരോധിക്കാന്‍ യോഗയും വ്യായാമവും സഹായിക്കും. ശരീരത്തിന്‌ പുറമെ മനസ്സിനും വ്യായാമത്തിലൂടെ ആരോഗ്യം ലഭിക്കും. സമ്മര്‍ദ്ദം,ഉത്‌കണ്‌്‌ഠ എന്നിവ നിയന്ത്രിക്കാന്‍ യോഗ സഹായിക്കും. ശരീരഭാരം നിയന്ത്രിക്കാന്‍ വ്യായാമത്തിലൂടെ കഴിയും.

ജീവിത ശൈലി

ജീവിത ശൈലി

സ്‌ത്രീകളിലെ വന്ധ്യത തടയുന്നതില്‍ ജീവിത ശൈലിക്ക്‌ മികച്ച സ്ഥാനമുണ്ട്‌. നിങ്ങളുടെ ജീവിതമെന്താണ്‌ നിങ്ങളുടെ ജീവിത ശൈലിയില്‍ നിന്നും മനസ്സിലാക്കാന്‍ കഴിയും. ഇത്‌ നിങ്ങളുടെ പ്രത്യുത്‌പാദന ശേഷിയെ വരെ നേരിട്ട്‌ ബാധിച്ചേക്കാം. സ്‌ത്രീകളിലെ വന്ധ്യത കുറയ്‌ക്കുന്നതിന്‌ മികച്ച ജീവിത രീതി ശീലിക്കേണ്ടത്‌ ആവശ്യമാണ്‌.

English summary

Ways To Prevent Infertility In Women

Infertility is a common problem that many women face. Infertility refers to the inability of a woman to get pregnant even after regular unprotected contacts. A female who cannot carry a pregnancy to full term will also come into the picture. A couple is considered infertile only if they fail to conceive after one year of regular unprotected contacts. There are many factors that contribute to infertility. It can be your age, diet, lifestyle, stress, medical conditions or occupational exposures. These will affect not only your overall health, but also your fertility.
Story first published: Saturday, December 14, 2013, 19:10 [IST]
X
Desktop Bottom Promotion