For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭകാലത്തെ ചില 'ബ്രാ' കാര്യങ്ങള്‍

|

ഗര്‍ഭകാലത്ത് സ്ത്രീ ശരീരത്തില്‍ മാറ്റങ്ങളുണ്ടാകുന്നത് സ്വാഭാവികമാണ്. ഹോര്‍മോണ്‍ മാറ്റങ്ങളാണ് ഇതിന് പ്രധാന കാരണം.

ഗര്‍ഭകാലത്ത് സ്തനങ്ങള്‍ക്ക് വലിപ്പം കൂടുന്നത് സ്വാഭാവികമാണ്. ഈ സമയത്ത് സ്തനസംരക്ഷണം വളരെ പ്രധാനം. പാകത്തിനുള്ള ബ്രാ ധരിച്ചില്ലെങ്കില്‍ സ്തനങ്ങള്‍ ഇടിഞ്ഞു തൂങ്ങാന്‍ സാധ്യത കൂടുതലാണ്.

ഗര്‍ഭകാലത്ത് ബ്രാ തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളും എങ്ങനെ കൃത്യമായ അളവിലുള്ള ബ്രാ തെരഞ്ഞെടുക്കാമെന്നും ശ്രദ്ധിയ്ക്കൂ.

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭം ധരിച്ച് ഒന്നു രണ്ടു മാസങ്ങള്‍ക്കുള്ളിലാണ് സ്തനവലിപ്പത്തില്‍ കാര്യമായ വ്യത്യാസങ്ങള്‍ അനുഭവപ്പെടുക. ആദ്യ മാസങ്ങളില്‍ അല്‍പം ലൂസായ, അല്ലെങ്കില്‍ പലയാവര്‍ത്തി കഴുകിക്കഴിഞ്ഞ് അല്‍പം ലൂസായ ബ്രാ ധരിയ്ക്കാം.

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

പാഡുള്ളതോ അടിഭാഗത്ത് ഇലാസ്റ്റിക്കുള്ളതോ ആയ ബ്രാ ഗര്‍ഭിണികള്‍ ധരിക്കാതിരിക്കുന്നതാണ് നല്ലത്. വലിയുന്ന തരത്തിലുള്ള ബ്രാ ഉപയോഗിച്ചാല്‍ സ്തനവലിപ്പം മാറുന്നതിനനുസരിച്ച് ഇവ തന്നെ ഉപയോഗിക്കാന്‍ സാധിയ്ക്കും.

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭത്തിന്റെ അവസാന മാസങ്ങളില്‍ വല്ലാതെ ശ്വാസംമുട്ടല്‍ തോന്നുന്നെങ്കില്‍ അല്‍പസമയം, പ്രത്യേകിച്ചും വീട്ടിലുള്ള സമയങ്ങളില്‍ ബ്രാ ധരിയ്ക്കാതിരിക്കാം.

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭം ധരിച്ച് ഒരോ മാസങ്ങള്‍ കഴിയുന്തോറും നടുഭാഗത്തും തടി വര്‍ദ്ധിക്കുന്നതു കൊണ്ട് ബ്രാ സ്ട്രാപ്പുകള്‍ വലിയുന്ന വിധത്തിലുള്ള ഉപയോഗിക്കാം. അല്ലെങ്കില്‍ ധരിക്കാന്‍ പാകത്തിന് ബ്രാ എക്‌സറ്റന്റേഴ്‌സ് ഉപയോഗിക്കാം.

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭധാരണം നാലാംമാസത്തിലേക്കു കടക്കുമ്പോള്‍ കപ് സൈസ് വലുതായ ബ്രാ ഉപയോഗിക്കുന്നതായിരിക്കും നല്ലത്.

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

കട്ടി കുറഞ്ഞ സ്ട്രാപ്പുകളുള്ള ബ്രാ ധരിക്കരുത്. ഇത് ചര്‍മത്തില്‍ വേദനയും പാടുമെല്ലാം ഉണ്ടാക്കും.

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ബ്രാ പോലുള്ളവ പിടിപ്പിച്ച ടോപ്പുകളും ലഭിയ്ക്കും. ഇവ മാറിടങ്ങള്‍ക്ക് സപ്പോര്‍ട്ട് നല്‍കുകയും ചെയ്യും. വേണമെങ്കില്‍ ഇവയും ഉപയോഗിക്കാം.

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

ഗര്‍ഭകാലത്തെ ചില ബ്രാ കാര്യങ്ങള്‍

കുഞ്ഞിനെ പാലൂട്ടാന്‍ സഹായിക്കുന്ന വിധത്തിലുള്ള മറ്റേര്‍ണിറ്റി ബ്രായും ലഭ്യമാണ്. പ്രസവശേഷം ഇതുപയോഗിക്കാം.

English summary

Tips Wear Bra Pregnancy

Your bra size will keep changing during pregnancy, you cannot keep buying new lingerie every month. So be sensible and choose the right kind of bras for your pregnancy. You need not start shopping maternity bras right away. The maternity bras are usually needed when you are nursing.
 
Story first published: Monday, June 3, 2013, 13:15 [IST]
X
Desktop Bottom Promotion