For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

സാധാരണ പ്രസവത്തിന് ചില വഴികള്‍

|

പണ്ടത്തെ അപേക്ഷിച്ച് സിസേറിയന്‍ പ്രസവങ്ങളുടെ ഒരു കാലമാണിതെന്നു പറയാം. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തെ കണക്കാക്കി സിസേറിയന്‍ ചെയ്യുന്നവരുണ്ട്. പ്രസവവേദന താങ്ങാന്‍ കഴിയാതെ സിസേറിയന്‍ മതിയെന്നു തീരുമാനിയ്ക്കുന്നവരുണ്ട്. എന്തിന്, നാളും നല്ല സമയവും നോക്കി കുഞ്ഞു ജനിയ്ക്കണമെന്നു ചിന്തിയ്ക്കുന്നവര്‍ക്കു പറ്റിയ ഒരു വഴി കൂടിയാണ് ഇപ്പോള്‍ സിസേറിയന്‍.

സിസേറിയനേക്കാള്‍ അമ്മയുടേയും കുഞ്ഞിന്റേയും ആരോഗ്യത്തിന് ഏറ്റവും ഉത്തമമായത് നോര്‍മല്‍ പ്രസവം തന്നെയാണ്. എന്നാല്‍ പലപ്പോഴും ഇതിന് തടസവുമുണ്ടാകാറുണ്ട്.

സാധാരണ പ്രസവത്തിന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,

ഭക്ഷണം

ഭക്ഷണം

ഗര്‍ഭത്തിന്റെ തുടക്കം മുതല്‍ ആരോഗ്യകരമായ ഒരു ഭക്ഷണചിട്ടയിലേക്കു മാറുക. സിങ്ക്, കാല്‍സ്യം അടങ്ങിയ ഭക്ഷണങ്ങള്‍ വളരെ പ്രധാനമാണ്. ആരോഗ്യകരമായ ഭക്ഷണം അമ്മയുടേയു കുഞ്ഞിന്റെയും ആരോഗ്യത്തിനും സുഖപ്രസവത്തിനും വളരെ അത്യാവശ്യമാണ്.

നടത്തം

നടത്തം

ദിവസവും അര മണിക്കൂര്‍ നടത്തം പതിവാക്കുക. ഇത് ഇത് ശരീരത്തിനും മനസിനും ആരോഗ്യം നല്‍കും. സുഖപ്രസവത്തിന് സഹായിക്കുകയും ചെയ്യും.

ലഘ്ു വ്യായാമങ്ങളും വീട്ടു പണികളും

ലഘ്ു വ്യായാമങ്ങളും വീട്ടു പണികളും

ലഘ്ു വ്യായാമങ്ങളും വീട്ടു പണികളും ആകുന്നത്ര ചെയ്യുക. ഇത് ശരീരത്തിലെ പേശികള്‍ക്ക് അയവു നല്‍കും. സാധാരണ പ്രസവത്തിനു സഹായിക്കുകയും ചെയ്യും.

ദീര്‍ഘനേരം നില്‍ക്കുന്നത് ഒഴിവാക്കണം

ദീര്‍ഘനേരം നില്‍ക്കുന്നത് ഒഴിവാക്കണം

ദീര്‍ഘനേരം നില്‍ക്കുന്നത് ഗര്‍ഭസ്ഥ ശിശുവിനെ പെല്‍വിസിനടുത്തേക്കടുപ്പിയ്ക്കുമെന്നു ഗവേഷകള്‍ പറയുന്നു. ഭൂഗുരത്വാകര്‍ഷ ബലം കൊണ്ടാണ് ഇത് സംഭവിയ്ക്കുന്നത്. ഇത് ചിലപ്പോള്‍ സിസേറിയനിലേക്കു വഴി വച്ചേയ്ക്കാം. ദീര്‍ഘനേരം നില്‍ക്കുന്നത്, പ്രത്യേകിച്ച് അവസാന മാസങ്ങളില്‍, ഒഴിവാക്കണം.

യോഗ

യോഗ

യോഗ പരിശീലിയ്ക്കുന്നത് അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് നല്ലതാണ്. ഇത് ശ്വസനത്തേയും ഹൃദയമിടിപ്പിനേയുമെല്ലാം നിയന്ത്രണത്തില്‍ നിര്‍ത്താനും ടെന്‍ഷന്‍ ഒഴിവാക്കാനും സഹായിക്കും. ഇതെല്ലാം സാധാരണ പ്രസവത്തിന് സഹായിക്കുകയും ചെയ്യും.

ക്ലാസുകള്‍

ക്ലാസുകള്‍

ഗര്‍ഭിണികള്‍ക്കുള്ള ക്ലാസുകള്‍ ലഭ്യമാണ്. ഇവയില്‍ ചേരുന്നത് നല്ലതാണ്. സാധാരണ പ്രസവത്തിനുള്ള വ്യായാമങ്ങള്‍ ഇത്തരം ക്ലാസുകളില്‍ പരിശീലിപ്പിക്കാറുമുണ്ട്.

വെള്ളം

വെള്ളം

ധാരാളം വെള്ളം കുടിയ്‌ക്കേണ്ടത് ഗര്‍ഭകാല ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഇത് ഗര്‍ഭകാലത്തെ പല അസ്വസ്ഥകള്‍ ഒഴിവാക്കാനും സുഖപ്രസവത്തിനും സഹായിക്കും.

ആക്ടിവായിരിയ്ക്കാന്‍

ആക്ടിവായിരിയ്ക്കാന്‍

ഒരിടത്തു ചടഞ്ഞു കൂടിയിരിക്കാതെ ഗര്‍ഭകാലത്തും വളരെ ആക്ടിവായിരിയ്ക്കാന്‍ ശ്രമിയ്ക്കുക. ആവശ്യത്തിനു മാത്രം വിശ്രമിയ്ക്കുക. സുഖപ്രസവത്തിനു സഹായിക്കുന്ന വഴിയാണിത്.

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍

സ്‌ട്രെസ്, ടെന്‍ഷന്‍ തുടങ്ങിയവയെ ഗര്‍ഭകാലത്ത് ഒഴിവാക്കി നിര്‍ത്തുക തന്നെ വേണം. അല്ലാത്ത പക്ഷം ബിപി കൂടാനും ഇത് ആരോഗ്യപ്രശ്‌നങ്ങളിലേക്കും ഇതുവഴി സിസേറിയനിലേക്കും നയിക്കാനും ഇട വരുത്തും.

വളകള്‍ ധരിയ്ക്കുന്നത്

വളകള്‍ ധരിയ്ക്കുന്നത്

ആഭരണങ്ങളും ഒരുക്കവുമെല്ലാം ഗര്‍ഭകാലത്ത് ഒഴിവാക്കേണ്ട്. വളകള്‍ ധരിയ്ക്കുന്നത് സുഖപ്രസവത്തിനു സഹായിക്കുമെന്ന് ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഇത്തരം വളകളുടെ ഗബ്ദം കുഞ്ഞിന് തനിയെ പുറത്തേക്കു വരാനുള്ള ഒരു പ്രചോദനമാകുമെന്നാണ് കണ്ടെത്തില്‍. ഇത്തരം ശബ്ദം ഗര്‍ഭിണിയുടെ പെല്‍വിക് മസിലുകളെയും പേശികളേയും ഉത്തേജിപ്പിക്കുമെന്നും സാധാരണ പ്രസവത്തിനു സഹായിക്കുമെന്നുമാണ് ഗവേഷണത്തില്‍ തെളിഞ്ഞിട്ടുള്ളത്.

മസാലകള്‍

മസാലകള്‍

മസാലകള്‍ സാധാരണ പ്രസവത്തിനു സഹായിക്കുമെന്നു പറയപ്പെടുന്നു. ഇത് ശരീരത്തിന് ചൂടു നല്‍കുകയും സാധാരണ പ്രസവത്തിലേക്കു നയിക്കുകയും ചെയ്യും. എന്നാല്‍ ഇവയുടെ അളവ് അധികമാകരുത്.

English summary

Tips For Normal Delivery

There are many women who want to have a safe and normal delivery, but unfortunately it is the other around when it comes to the due date. A normal delivery of your baby is possible only if you take right care of your health during pregnancy term. If you follow the right diet and the right form of exercise during pregnancy, you can be rest assured to have a natural childbirth or normal delivery.
 
 
Story first published: Tuesday, September 10, 2013, 13:43 [IST]
X
Desktop Bottom Promotion