For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗര്‍ഭിണികള്‍ക്ക് ഉറക്കം ലഭിയ്ക്കാന്‍

|

ഗര്‍ഭകാലത്ത് സ്ത്രീകള്‍ക്ക് ശാരീരിക, മാനസിക അസ്വസ്ഥതകള്‍ ഉണ്ടാകുന്നത് സാധാരണമാണ്. ഇത്തരം പല പ്രശ്‌നങ്ങള്‍ക്കും നല്ല പരിഹാരം നല്ലതു പോലെ വിശ്രമിയ്ക്കുക, ഉറങ്ങുക എന്നതാണ്.

ഗര്‍ഭകാലത്ത് ഗര്‍ഭിണിയ്ക്ക് എട്ടു മണിക്കൂറെങ്കിലും ഉറക്കം അത്യാവശ്യമാണ്. അമ്മയുടെ ആരോഗ്യത്തിനും കുഞ്ഞിന്റെ ആരോഗ്യത്തിനും ഇത് വളരെ പ്രധാനം. നല്ലൊരു ഉറക്കം ഗര്‍ഭിണിയായ സ്ത്രീകള്‍ക്കുണ്ടാകുന്ന പല അസ്വസ്ഥതകളും ഒഴിവാക്കുകയും ചെയ്യും.

എന്നാല്‍ പല സ്ത്രീകള്‍ക്കും ഗര്‍ഭകാലത്ത് നല്ലപോലെ ഉറക്കം ലഭിയ്ക്കുന്നില്ലെന്നു പരാതിയുണ്ട്. ഈ പ്രശ്‌നത്തിനുള്ള ചില പരിഹാരങ്ങളെക്കുറിച്ചറിയൂ,

 തലയിണകള്‍

തലയിണകള്‍

കിടക്കുന്നതിലെ സുഖക്കുറവായിരിയ്ക്കും ചിലപ്പോള്‍ നല്ല ഉറക്കം ലഭിയ്ക്കാത്തതിനു കാരണം. മൃദുവായ തലയിണകള്‍ ഒരു പരിധി വരെ ഇതിന് സഹായിക്കും. നടുവിനും വയറിനുമെല്ലാം താങ്ങു നല്‍കാന്‍ ഇതിന് സാധിയ്ക്കും.

ഇടനേരങ്ങളിലുള്ള ഉറക്കം

ഇടനേരങ്ങളിലുള്ള ഉറക്കം

ഇടനേരങ്ങളിലുള്ള ഉറക്കം ഒഴിവാക്കുക. രാവിലെയും ഉച്ചയ്ക്കുമെല്ലാം ഉറങ്ങുന്ന ശീലമുണ്ടെങ്കില്‍ ഇത് രാത്രി ശരിയായ ഉറക്കം ലഭിയ്ക്കാത്തതിനുളള ഒരു കാരണമാകാം.

സ്‌ട്രെസ്

സ്‌ട്രെസ്

ഗര്‍ഭകാലത്ത് സ്‌ട്രെസും ഉത്കണ്ഠയുമെല്ലാം അധികരിയ്ക്കും. ഇതും ഉറക്കം ലഭിയ്ക്കാത്തതിനുള്ള ഒരു കാരണം തന്നെയാണ്. സ്‌ട്രെസ് പോലുള്ള പ്രശ്‌നങ്ങള്‍ അകറ്റി നിര്‍ത്തുന്നതിന് മെഡിറ്റേഷന്‍ ചെയ്യുുന്നതും ഗുണം ചെയ്യും.

ഭക്ഷണം

ഭക്ഷണം

ഭക്ഷണം ശരിയല്ലെങ്കില്‍, പ്രത്യേകിച്ച് രാത്രിയില്‍ കഴിയ്ക്കുന്ന ഭക്ഷണം ശരിയല്ലെങ്കില്‍ ഉറക്കം നഷ്ടപ്പെടും. ദഹിയ്ക്കുവാന്‍ എളുപ്പമുള്ള ഭക്ഷണങ്ങള്‍ കഴിയ്ക്കുക. വല്ലാതെ വയര്‍ നിറച്ചു കഴിയ്ക്കാതിരിയ്ക്കുക. കിടക്കും മുന്‍പ് ഒരു ഗ്ലാസ് ചൂടുപാല്‍ കുടിയ്ക്കുന്നത് നല്ല ഉറക്കം ലഭിയ്ക്കുന്നതിനു സഹായിക്കും.

വെള്ളം

വെള്ളം

ഗര്‍ഭിണികള്‍ നല്ലപോലെ വെള്ളം കുടിയ്‌ക്കേണ്ടത് അത്യാവശ്യം. അമ്മയുടേയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഇത് പ്രധാനവുമാണ്. എന്നാല്‍ രാത്രി സമയത്ത് അമിതമായി വെള്ളം കുടിയ്ക്കുന്നത് ഒഴിവാക്കുക. ഇത് മൂത്രശങ്കയുണ്ടാക്കും. ഉറക്കം തടസപ്പെടുകയും ചെയ്യും.

ഹീറ്റ് പാഡ്, ഹോട്ട് വാട്ടര്‍ ബാഗ്

ഹീറ്റ് പാഡ്, ഹോട്ട് വാട്ടര്‍ ബാഗ്

ഗര്‍ഭകാലത്ത് കൈകാല്‍ വേദനയും നടുവേദനയുമെല്ലാം സ്വാഭാവികം. ഹീറ്റ് പാഡ്, ഹോട്ട് വാട്ടര്‍ ബാഗ് എന്നിവ വയ്ക്കുന്നത് ഗുണം ചെയ്യും.

ചൂടുവെള്ളത്തിലുള്ള കുളി

ചൂടുവെള്ളത്തിലുള്ള കുളി

രാത്രി നേരത്ത് ചൂടുവെള്ളത്തിലുള്ള കുളിയും നല്ല ഉറക്കം ലഭിയ്ക്കുവാന്‍ സഹായിക്കും.

കൃത്യസമയത്ത് ഉറക്കം

കൃത്യസമയത്ത് ഉറക്കം

കൃത്യസമയത്ത് ഉറങ്ങാനും ഉണരുവാനും ശ്രദ്ധിയ്ക്കുക. ഇത് നല്ല ഉറക്കം ലഭിയ്ക്കുന്നതിന് സഹായിക്കും. ചിട്ടയില്ലാത്ത ഉറക്കശീലങ്ങള്‍ രാത്രിയിലെ ഉറക്കക്കുറവിന് ഇടയാക്കും.

ജങ്ക് ഫുഡ്‌

ജങ്ക് ഫുഡ്‌

രാത്രി നേരത്ത് നിര്‍ബന്ധമായും വറുത്തതും പൊരിച്ചതുമെല്ലാം ഒഴിവാക്കണം. ഇത് ദഹനപ്രശ്‌നങ്ങളും വയറിന് അസ്വസ്ഥതയുമുണ്ടാക്കും. ഉറക്കക്കുറവിന് വഴിയൊരുക്കും.

പുകവലി

പുകവലി

പുകവലി ശീലം നിര്‍ബന്ധമായും ഉപേക്ഷിയ്ക്കുക. ഇത് അമ്മയ്ക്കും കുഞ്ഞിനും ദോഷങ്ങള്‍ വരുത്തി വയ്ക്കും. ഉറക്കക്കുറവിനുള്ള ഒരു പ്രധാന കാരണം കൂടിയാണിത്.

English summary

Tips Better Sleep In Pregnancy

It is very hard for the expectant mother to get some good night's rest. With each trimester of pregnancy, the expectant mother is faced with a new sleeping challenge,
Story first published: Friday, December 6, 2013, 12:06 [IST]
X
Desktop Bottom Promotion